നിശബ്ദപ്രണയിനി 3❤❤❤ [ശങ്കർ പി ഇളയിടം] 103

ഡ്രീം വേൾഡിലേക്കാണ് ആദ്യം ഞങ്ങൾ പോയത് മുൻപൊരിക്കൽ പോയത്കൊണ്ട് എനിക്ക് വലിയ കാഴ്ചയൊന്നും അവിടെ തോന്നിയില്ല.. സ്കൈ വീലിൽ കയറിയപ്പോൾ എന്റെ അടുത്താണ് ദേവിക ഇരുന്നത് കറങ്ങുന്നതിന്റ സ്പീഡ് കൂടുന്നതിനനുസരിച്ചു ആൾക്കാരുടെ ബഹളവും നിലവിളിയും കൂടി വന്നുരണ്ടാമത്തെ റൗണ്ട് വീൽ കറങ്ങുവാൻ ആരംഭിച്ചപ്പോൾ ഞാൻ അവളുടെ കാതുകളിൽ.

“ഐ ലവ് യൂ …♥♥♥എന്ന് ഉറക്കെ പറഞ്ഞു..

അവളുടെ മുഖത്തേയ്ക്ക് ഞാൻ നോക്കുമ്പോൾ അവൾ മിഴികൾ ഇറുക്കി അടച്ചു പേടിച്ചിരിക്കുകയായിരുന്നു… ഞാൻ പറഞ്ഞത് അവൾ കേട്ടോ ആവോ? സ്കൈ വീലിൽ നിന്നിറങ്ങുമ്പോൾ ആകെ അവശയായിരുന്നു…അതിൽ നിന്നിറങ്ങി  നടക്കുമ്പോൾ അവൾ കൈകൾ എന്റെ നേർക്ക് നീട്ടി എന്നിട്ട് പറഞ്ഞു

“കൈയ്യൊന്ന് കുടഞ്ഞു തരുമോ? ” സ്കൈ വീലിൽ ഇരുന്നപ്പോൾ കറക്കത്തിനിടയിൽ ഉളുക്കിയതാ ….”

ഞാൻ ആ കൈകൾ മെല്ലെ പിടിച്ചു കുടഞ്ഞു… അതിനിടയിൽ അവൾ ചോദിച്ചു.

“നീയെന്താ മുകളിൽ വച്ച് എന്നോട് ചെവിയിൽ പറഞ്ഞത്?……”

ങേ അപ്പൊ അവൾ  അത് കേട്ടോ ?

“അത് ഒരു പാട്ട് പാടിയതാ നീ പേടിക്കണ്ടിരിക്കാൻ….”

ഞാൻ കിട്ടിയ അവസരത്തിൽ വച്ചു കാച്ചി അപ്പോഴേക്കും അനുവും പ്രിയയും അങ്ങോട്ടേക്ക് എത്തി  ദേവികയേയും കൂട്ടി അവർ വേറെ റൈഡുകളിൽ കയറുവാനായിപ്പോയി…

11 Comments

  1. ❤️❤️❤️

  2. ???

      1. thaan podo he njaan aanu ennu eattavuum kooduthal first adichathu

      2. ശങ്കർ പി ഇളയിടം

        എന്തിനാ മോങ്ങുന്നേ ?

  3. 4th

  4. ❤️❤️❤️

  5. ? ? ? 916 ഗോള്‍ഡ് ©®

Comments are closed.