നിശബ്ദപ്രണയിനി 3❤❤❤ [ശങ്കർ പി ഇളയിടം] 103

സ്വതവേ ചിരിക്കുവാൻ താൽപ്പര്യമില്ലാത്ത എന്റെ മുഖത്തു ചിരി പടരുന്നത് അവൾ ശ്രദ്ദിച്ചു..

ഇതെങ്ങനെ നിനക്ക് കിട്ടി എന്ന അർഥത്തിൽ അവൾ എന്നെ നോക്കി ?..

“അത് പിന്നെ ഈ BPL TO BPL ഫ്രീ ആണല്ലോ അതുകൊണ്ട് സേവ് ചെയ്തതാ…..”

ഞാൻ രക്ഷപെടാൻ ഒരു ശ്രമം നടത്തി..

“അതിന് എന്റെ നമ്പർ Bpl ആണെന്ന് നീ എങ്ങനറിഞ്ഞു? ഇത് ഞാൻ ഇന്നലെ എടുത്ത സിം ആണല്ലോ… “അവൾ വിടുന്ന ലക്ഷണം ഇല്ല….

“അതുപിന്നെ നീ ഇന്ന് രാവിലെ അനുവിന്റെ നമ്പറിൽ വിളിച്ചില്ലേ അപ്പോൾ ഞാൻ അടുത്തുണ്ടായിരുന്നു നിന്റെ പേര് കണ്ടത് കൊണ്ട് അപ്പോൾ തന്നെ നമ്പർ ഞാൻ നോട്ട് ചെയ്തു…. “

അപ്പോൾ അനുവും പ്രിയയും അങ്ങോട്ട്‌ കടന്നുവന്നതോടെ  ഞങ്ങളുടെ  ആ സംസാരം അവിടെ അവസാനിപ്പിക്കേണ്ടിവന്നു…

ഞങ്ങളുടെ സൗഹൃദം പിന്നെയും കൂടുതൽ വളർന്നു മൊബൈലിലൂടെ അത് കൂടുതൽ ബബലപ്പെട്ടു… പക്ഷെ പ്രണയം എന്ന മൂന്നക്ഷരം മാത്രം ഞങ്ങൾ പങ്ക് വച്ചില്ല… പരസ്പരം ഉള്ള തുറന്നു പറച്ചിൽ ഞങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല…

ഞാൻ  ദേവികയോട് മാത്രം അടുപ്പം കാണിക്കുന്നത് അനുവിനും പ്രിയയ്ക്കും തീരെ ഇഷ്ടപ്പെട്ടിരുന്നില്ല., പൊതുവെ എല്ലാം വെട്ടിത്തുറന്നു പറയുന്ന അനു അത് എന്നോട് പറയുകയും ചെയ്തു.

ഉച്ചയ്ക്ക് ഒരുമിച്ചിരുന്ന് ഒരു പാത്രത്തിൽ കൈയ്യിട്ട് വാരി കഴിച്ചുകൊണ്ടിരുന്നവർ അതോടെ വരാതെയായി ??അവർ രണ്ടു പേരും വേറെ പോയി കഴിക്കുവാൻ തുടങ്ങി…അവരോടൊപ്പം കഴിക്കാൻ ഞാൻ ദേവികയോട് പറഞ്ഞെങ്കിലും അവൾ കേട്ടില്ല..

11 Comments

  1. ❤️❤️❤️

  2. ???

      1. thaan podo he njaan aanu ennu eattavuum kooduthal first adichathu

      2. ശങ്കർ പി ഇളയിടം

        എന്തിനാ മോങ്ങുന്നേ ?

  3. 4th

  4. ❤️❤️❤️

  5. ? ? ? 916 ഗോള്‍ഡ് ©®

Comments are closed.