നിഴലായ് അരികെ -9 [ചെമ്പരത്തി] 334

 

“നന്ദാ…..പ്ലീസ്….  രണ്ടു മിനുട്ട്… ഞാൻ ദാ എത്തി….”

എന്നും പറഞ്ഞു നന്ദന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ തിരിഞ്ഞോടി….

 

 

വീട്ടിലേക്കു ഓടിക്കയറിയ ആര്യയ്ക്ക് പിന്നാലെ

 

“എന്താടീ ചേച്ചീ പ്രശ്നം?  ചേട്ടായി എന്താ ഈ വേഷത്തിൽ?? ഇത് അന്ന് ഒഴിവാക്കിയതല്ലേ??…… ”

എന്നും ചോദിച്ചു റോബിനും ചെന്നു…..

 

“എനിക്കറിയില്ലെടാ…… ഇനി എന്താണാവോ ഉണ്ടാവാൻ പോകുന്നത്…. നീ പോയിട്ട് ചോദിച്ചു നോക്ക്….. എനിക്ക് മേല് വിറച്ചിട്ടു വയ്യ… ഞാൻ ഒന്നു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യട്ടെ…..”

എന്നും പറഞ്ഞവൾ റൂമിൽ കയറി….

 

റോബിൻ വേഗം തിരിച്ചു നന്ദന്റെ അടുത്തേക്ക് നടന്നു….

“എന്താ ചേട്ടായീ പ്രശ്നം????…… എന്തിനാ ഇതൊക്കെ  വീണ്ടും  ഇങ്ങനെ…………???? ”

 

“എങ്ങനെ…???? കുറേക്കാലം ആയില്ലേ ഇതൊക്കെ ഒന്നു ഉപയോഗിച്ചിട്ട്….. വീണ്ടും കണ്ടപ്പോൾ ഒരു ആഗ്രഹം…. അങ്ങനെ എടുത്തിട്ടതാ  വീണ്ടും…. ”

 

ഒരു ചെറു പുഞ്ചിരിയോടെ, ഇടിവള ഒന്നുകൂടി മുകളിലേക്കു തിരുകിക്കയറ്റിക്കൊണ്ട്  നന്ദൻ മറുപടി പറഞ്ഞു….

 

“ആയിക്കോട്ടെ…..ഇപ്പോൾ എങ്ങോട്ടാ പോകുന്നെന്നു പറ…..”

 

അപ്പോഴേക്കും ഒരു ജീൻസും കുർത്തയും വലിച്ചുകയറ്റി ആര്യ ഓടിയെത്തി പിന്നിൽ കയറി…

 

“ദൂരെ ഒന്നുമല്ലെടാ കോളേജിൽ വരെ…..ഞങ്ങളുടെ  ഒരു ഫ്രണ്ട് വരുന്നുണ്ട്… ആളെ ഒന്നു കാണണം…… അധികം താമസിക്കില്ല… ”

 

“മ്മ്മ്…. ആയിക്കോട്ടെ…. ”

സംശയഭാവത്തിൽ ഒന്നു തലയാട്ടിയിട്ടു റോബിൻ പറഞ്ഞു…

 

“ഏതു ഫ്രണ്ട് ആണ്…..??? ”

ആര്യ നന്ദനോട് ചോദിച്ചുവെങ്കിലും മറുപടി പറയാതെ അവൻ മുന്നോട്ടെടുത്തു…

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.