നിഴലായ് അരികെ -9 [ചെമ്പരത്തി] 334

 

“പോകാം അമ്മൂ…. ?”

 

“മ്മ്മ്മ്….. പോകാം.. ”

അവൾ തലയാട്ടി..

തിരിച്ചു വണ്ടിക്കരികിലേക്കു നടക്കുമ്പോൾ നന്ദന്റെ ഫോൺ റിങ് ചെയ്തു…. നോക്കുമ്പോൾ റോബിൻ ആണ്..

 

അവൻ ഫോൺ ആര്യയുടെ നേർക്കു നീട്ടി….

അറ്റൻഡ് ചെയ്തത് ആര്യ ആണെന്ന് അറിഞ്ഞ അവൻ പറഞ്ഞു…

 

“ചേച്ചീ…. നാളെ ഞാൻ വരുന്നുണ്ട്… ചേട്ടായിടെ ഒരു ഹെല്പ് വേണമായിരുന്നു എനിക്ക്…. ”

 

“എടാ നീ എന്തായാലും വാ….പിന്നെ നന്ദൻ ഇത്തിരി ടെൻഷനിൽ ആണ്…. ഞാൻ പറഞ്ഞോളാം…. ”

 

 

“മ്മ്മ്…. ശരി… ”

റോബിൻ ഫോൺ കട്ട്‌ ചെയ്തു.

 

 

 

 

*****

 

 

 

പിറ്റേന്ന് ഉച്ചയോടെ ബോബിയും വീട്ടുകാരും കൂടി ആര്യയുടെ വീട്ടിൽ എത്തി….

 

നന്ദനും,  എല്ലാവരോടും കൂടെ കൂടി സംസാരിച്ചു കൊണ്ടിരുന്നു…

 

“ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടപ്പെട്ടു….. നിങ്ങള്ക്ക് താല്പര്യം ആണെങ്കിൽ അടുത്ത ആഴ്ച  അങ്ങോട്ട് വരണം….അങ്ങനെ ഉണ്ടെങ്കിൽ ബോബിയെ അറിയിച്ചാൽ മതിട്ടോ…. ”

പോകാൻ നേരം ബോബിയുടെ പപ്പാ ഫിലിപ്പിനോട് പറഞ്ഞു…

 

“ഓ…. അതിനെന്താ അങ്ങനെ ആവാം…….. ബോബി എങ്ങോട്ടാ വീട്ടിൽ പോകുന്നുണ്ടോ??  ”

ഫിലിപ്പ്, ബോബിയോട് ചോദിച്ചു..

 

“ഇല്ല… ഞാൻ റൂമിലേക്ക് ആണ്.. നാളെ ക്ലാസ്സ്‌ ഉണ്ടല്ലോ…. പോയിട്ട്  തിരിച്ചു  വരവ് ബുദ്ധിമുട്ട് ആണ്….”

ബോബി മറുപടി പറഞ്ഞു.

 

ബോബിയും വീട്ടുകാരും കാറിൽ കയറി പുറത്തേക്കിറങ്ങി…

അവരുടെ വണ്ടി പുറത്തേക്കിറങ്ങിയപ്പോൾ തന്നെ റോബിന്റെ ബൈക്ക് മുറ്റത്തേക്ക് കയറി…

 

“ആരാ ആ പോയത്… പപ്പാ..? ”

 

ഹെൽമെറ്റ്‌ ഊരി കയ്യിലെടുത്തു കൊണ്ട് അവൻ ഫിലിപ്പിനോട് ചോദിച്ചു..

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.