നിയോഗം (മാലാഖയുടെ കാമുകൻ) 1412

 

ഞാൻ റോഷൻ… ഇതെന്റെ നിയോഗം ആണ്.. 

View post on imgur.com

Kochi, Kerala
എന്റെ വീടിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഞാൻ… ജനുവരി മാസം ആണ്.. തെളിഞ്ഞ ആകാശം. ഒരു ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ആകാശത്തിൽ കൂടി ഒഴുകി പോകുന്നു..

അതിലും ആളുകൾ ഉണ്ട്.. ശരിക്കും മനുഷ്യന്റെ ജീവിതം എവിടെ ആണ് അല്ലെ…

സുര്യനെ ചുറ്റുന്ന കുറച്ചു ഗ്രഹങ്ങൾ.. ഭൂമിയുടെ മുൻപിൽ ഉള്ള വീനസ് ചൂട് കൂടി കത്തുമ്പോൾ ഭൂമിക്ക് പുറകിൽ നിൽക്കുന്ന ചൊവ്വ തണുത്തു ഉറഞ്ഞു കിടക്കുന്നു.. എന്നാൽ സൂര്യ വെളിച്ചം പാകത്തിന് കിട്ടുന്ന ഭൂമിയിൽ ജീവൻ തളിരിട്ടു പടരുന്നു..

വീനസ്… റോമൻ ഗോഡ്ഡെസ് ഓഫ് ബ്യൂട്ടി ആൻഡ് ലവ്…

വേറെ ഒരു പേരിൽ ആണ് അവൾ ഗ്രീക്കിൽ അറിയപ്പെടുന്നത്… ആഫ്രോഡൈറ്റി. മരണം ഇല്ലാത്തവൾ.. ആരെയും മയക്കുന്നവൾ.. സുന്ദരികളിൽ സുന്ദരി..

അങ്ങനെ പല വിശ്വാസങ്ങൾ…

അതിനിടയിൽ സയൻസും മതങ്ങളും ആയി യുദ്ധം.. ആരാണ് മനുഷ്യനെ ഉണ്ടാക്കിയത് എന്ന്..

ഞാൻ അതൊക്കെ ആലോചിച്ചു ചുമ്മാ നിന്നു.. എന്റെ ആദ്യരാത്രി ആണ് ഇന്ന്.. കെട്ടിയ പെണ്ണ് അർച്ചന.. അവൾ റൂമിൽ എത്തിയിട്ടുണ്ടാകണം.. സുന്ദരിയാണ്.. വെറും സുന്ദരി അല്ല.. എന്റെ ഏട്ടത്തിയമ്മയെ പോലെ ഒരു അതിസുന്ദരി… ഏടത്തിയുടെ സ്വന്തം അനിയത്തി…

അതാലോചിച്ചപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു…

നാളെ മുതൽ നല്ല കുട്ടി ആയി അച്ഛൻ പറയുന്നതും കേട്ടു ജീവിക്കാം..  ചിലപ്പോൾ എന്നെ പഴയതു പോലെ സ്നേഹിക്കാൻ തുടങ്ങും അച്ഛൻ… എന്റെ ചില ആഗ്രഹങ്ങൾ ഒക്കെ ഒഴിവാക്കുന്നതാണ് നല്ലത്..

ഞാൻ ഒന്ന് കൂടി ആലോചിച്ചു…

****

അത്യാവശ്യം നല്ല ചുറ്റുപാടുള്ള വീട്ടിൽ ആണ് ഞാൻ ജനിച്ചത്.. അച്ഛന് പല ബിസിനസ്സും ഉണ്ട്…
അച്ഛനും ഏട്ടനും ആണ് ബിസിനസ് നോക്കി നടത്തുന്നത്.. ഒന്നിനും ഒരു കുറവും ഇല്ല.. 

വൈകി ജനിച്ച മോൻ എന്ന പരിഗണന എനിക്കുണ്ടായിരുന്നു.. സത്യത്തിൽ അവർ എന്നെ കൊഞ്ചിച്ചു വഷളാക്കി എന്ന് പറയാം..

പ്ലസ്സ്‌ റ്റു വരെ നന്നായി പഠിച്ചിരുന്ന ഞാൻ ജിമ്മിൽ പോയത് മുതൽ ആണ് എന്റെ ജീവിതം മാറി മറിഞ്ഞത്…

അത്ര നാളും വീട്ടിലെ ഓമന ആയിരുന്നു ഞാൻ.. എന്തും ചെയ്തു തരുന്ന അച്ഛൻ, അമ്മ, ഏട്ടൻ..

എന്നാൽ ഫിറ്റ്നസ് മേഖലയിലേക്ക് തിരിഞ്ഞ എനിക്ക് വീട്ടിൽ വലിയ എതിർപ്പ് ആയിരുന്നു..

എനിക്ക് ഒരു ഫിറ്റ്നസ് മോഡൽ ആകാനും ഭാവിയിൽ കുറെ സെലിബ്രിറ്റികളെ ട്രെയിൻ ചെയ്യിപ്പിക്കാനും, കുറെ ജിം ഒക്കെ തുടങ്ങണം, കുട്ടികളെ കിക്ക്‌ ബോക്സിങ് പഠിപ്പിക്കണം…. ഇതൊക്കെ ആണ് ആഗ്രഹങ്ങൾ..

ഒരു വിധം തട്ടി മുട്ടി ഡിഗ്രി പാസ് ആയി.. സ്ഥിരമായി ജിമ്മിൽ പോയി കുറച്ചു കോമ്പറ്റിഷൻ ഒക്കെ ജയിച്ചു..

ഇനി ഫിറ്റ്നസ് കോഴ്സുകൾ ചെയ്യണം എന്ന തീരുമാനത്തിൽ നിൽക്കുമ്പോൾ ആണ്.. അച്ഛൻ ഒരു ബിസിനസ് ഏല്പിച്ചു തരാം എന്ന് പറഞ്ഞത്.. ഞാൻ എനിക്ക് വേണ്ട എന്ന് പറഞ്ഞു..

അന്ന് മുതൽ അച്ഛൻ തനി സ്വരൂപം കാണിച്ചു.. ചീത്തയും അടിപിടിയും ബഹളവും.. എനിക്ക് അച്ഛനെ പേടി ആയി..

വെട്ടാൻ വരുന്ന പോത്തു പോലെ ആണ് അച്ഛൻ എന്റെ നേരെ വന്നിരുന്നത്..

എന്നാൽ ആദ്യം ഒന്നും അങ്ങനെ അല്ലായിരുന്നു.. അവിടെ മുതൽ എന്റെ കണ്ടകശനി തുടങ്ങി..

എന്നാൽ എല്ലാവർക്കും ഒരു താല്പര്യം ഉണ്ടാകുമല്ലോ… ഞാൻ അതിൽ ഉറച്ചു നിന്നു.. എനിക്ക് അത്രക്ക് ചങ്കൂറ്റം ഒന്നും ഇല്ല..

അച്ഛൻ എന്നെ തല്ലാൻ വരെ വന്നു..

<

Updated: December 6, 2021 — 12:03 pm

74 Comments

  1. വന്നു വന്നു…വന്നു….നിയോഗം ഇവിടെയും വന്നു

    1. വേറെ ഇവിടെയാണ് ഉള്ളത്?

  2. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Aahaa…
    Ivideyum vanno???

  3. പ്രണയരാജ

    Adipoli…mk ,

  4. ഞാൻ ഗന്ധർവ്വൻ

    എന്റെ പൊന്നളിയ സീസൺ 3 എവിടാ ഒരു ചെറിയ പോസ്റ്റ്‌ എങ്കിലും

  5. Santhoshaayille ????

  6. ചെറിയൊരു manasukham…alle saho

  7. ശങ്കരഭക്തൻ

    ഹേയ് bro… Thanks for this valuable information ❤️

  8. വയിക്കത്തവർ വായിക്കണം എന്നോ, വായിച്ചവർ വീണ്ടും വായിക്കണം എന്നോ ആരും ആരോടും പറഞ്ഞിട്ടില്ല. ആവശ്യം ഉളളവർ വായിക്കുക അല്ലാത്തവർ തുറന്നു പോലും നോക്കണം എന്നില്ല.

  9. അവിടെ വന്നു വായിക്കാൻ താൽപര്യം ഇല്ലാത്തവർക്ക് വേണ്ടി ആണ് സഹോ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആവിശ്യം ഉളളവർ ഇവിടെ വന്ന് കാത്തിരുന്നു വയിച്ചോളും. ക്ലൈമാക്സ് പറഞ്ഞിട്ട് പിന്നെ എന്തിനാ വയിക്കുന്നെ

  10. Everybody knows it. Ith ivide ittath edited version aan. Ath ee സൈറ്റിൽ മാത്രം വന്ന് വായ്‌കുന്നവർക് വേണ്ടി ഇട്ടതാണ്. അത് manasilaak ബ്രോ.

  11. Bro ithil skip cheyan entha. Ith edit cheyth ee സൈറ്റിൽ ഉളളവർ വായകാൻ വേണ്ടി ഇട്ടതാണ്. എല്ലാം ഭാഗവും ഇടും

  12. വിരഹ കാമുകൻ???

    ഒന്നാം ഭാഗം വായിച്ചു ഇനിയും ബാക്കി ഭാഗം വായിക്കാതെ ഉറക്കം ഇല്ല അതുകൊണ്ട് പോയി വായിക്കാം ഇന്നത്തെ ഉറക്കം പോയി
    Mk ഇഷ്ടം❤❤❤

    By shebin

  13. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️❤️?

  14. സെൻസർ കോപ്പി പോസ്റ്റ് ചെയതല്ലേ ???

  15. ❤️❤️❤️❤️❤️

  16. ❤❤❤

  17. Uff…. Niyokam?….

    വേറെ കഥകൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടോ?….

  18. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    വൗ എഡിറ്റിഡ് വേർഷൻ ആണല്ലോ. കുറച്ചു വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട് അല്ലെ? അർച്ചനയുടെ ഡയലോഗ് ഒക്കെ.. കൂൾ കൂൾ.
    ആദ്യമായി വായിക്കുന്നതുപോലെ ആണ് എന്നും.
    ?

  19. S3 എപ്പഴാ വരുന്നത് ചേട്ടായീ…
    ?
    ?
    ??
    ???

  20. ❤️❤️❤️

    1. നീ എന്നാടാ Flash എന്ന് പേര് കൊടുതിട്ട Reverse Flashന്റെ DP ഇട്ടേക്കണേ..?

  21. ഒരു സംശയം ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യുമ്പോൾ എഡിറ്റ്‌ ചെയ്യുന്നുണ്ടോ ?

    1. നല്ലവനായ ഉണ്ണി

      Ond clean version arikum ivide varuka

  22. hai….vannallo vanamaala……..

  23. ആഹാ എത്തിയല്ലോ..✨️?

  24. Wo wo wo.. അങ്ങനെ എത്തി അല്ലെ..

    എന്താ പറയേണ്ടത് ഇത് ഫ്രണ്ട് പേജിൽ കണ്ടപ്പോൾ സത്യം പറയാലോ എൻ്റെ എല്ലാ രോമവും പൊങ്ങി ?. എന്താ അറിഞ്ഞുട ഒരു പ്രത്യേക ഇഷ്ടമാണ്.
    പിന്നെ ഇത് ആദ്യമായി kkyil വായ്ച്ചപോ അന്ന് റോഷന് ഒരു രൂപം ഇല്ലായിരുന്നു.. പക്ഷേ ഈ പ്രാവശ്യം ഒന്നൂടെ വായ്ച്ചപോൾ റോഷന് ഒരു മുഖം ഞാൻ കൊടുത്തു.. അത് അരാണ് എന്ന് ഞാൻ പറയുന്നില്ല.. but to me he is a real man.. യഥാർത്ഥ പുരുഷൻ എന്നൊക്കെ പറയില്ലേ അങ്ങനെ.
    അങ്ങനെ വായ്ച്ചത് കൊണ്ടാ തോന്നുന്നു ഓരോ സീനും മനസിൽ വലാതെ കൊണ്ടു.
    റോഷൻ അനുഭവിച്ച ആ വേദന അവനെ ഇറക്കി വിട്ട ആ സീൻ എല്ലാം നേരിട്ട് കാണുന്ന പോലെ ആയിരുന്നു..
    ട്രെയിൻ വന്ന് ഇടിക്കാൻ പോകുമ്പോ ചിരിച്ചു കൊണ്ട് നിന്ന് എന്ന വായ്ചപോൾ എന്താ പറയാ നേരിൽ കാണുകയായിരുന്നു ഞാൻ. അത്രേം റിയൽ..
    ആദ്യമായി വായ്‌കുന്ന ഫീൽ.. അത് നിങ്ങളുടെ എല്ലാം കഥകളിലും കിട്ടുന്നതാണ്.. പക്ഷേ ഇത് പറയണ്ടല്ലോ അല്ലെ.
    ഇനി അടുത്ത് പാർട്ട് നാളെ അല്ലേ..
    ലവ് യു ❤️?
    സ്നേഹത്തോടെ സ്വന്തം❤️

Comments are closed.