നിന്നു പോകുന്ന കഥകൾക്ക് കാരണം ? [ VICKEY WICK] 241

Views : 3318

സുഹൃത്തുക്കളെ,

 

ഇത് തികച്ചും വ്യക്തിപരമായി എനിക്ക് തോന്നിയിട്ട് ഉള്ള കാര്യം മാത്രമാണ്. ശരിയോ തെറ്റോ ആകാം. എഴുത്തുകാർ കഥകൾ നിറുത്തി പോകുന്നത് വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് ഇവിടെ. തീർച്ചയായിയും വായനക്കാരുടെ പരാതിയെ ഞാൻ മാനിക്കുന്നു. പക്ഷെ എന്തുകൊണ്ടായിരിക്കും ഇത് സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ട് ഉണ്ടോ? പല കാരണങ്ങൾ ഉണ്ടാകാം. ജീവിത സാഹചര്യങ്ങൾ ആവാം, കഥക്ക് തുടർച്ച മനസ്സിൽ വരാത്തത് കൊണ്ടാകാം ( ഇത് അപൂർവമായി സംഭവിക്കാവുന്ന കാര്യം ആണ്. എഴുത്തുകാർക്ക് മനസിലാകും. ചില കഥയിൽ ഒരു പോയിന്റിൽ നമ്മൾ സ്റ്റക്ക് ആകും. ) അങ്ങനെ പല കാരണങ്ങൾ.

 

ഇനി ഞാൻ പറയുന്നത് ഒരുപക്ഷെ എന്റെ മാത്രം കാര്യം ആകാം. എങ്കിലും അങ്ങനെ അല്ലെന്ന് ഒരു തോന്നൽ. നിറുത്തി പോകുന്നതിനു ഒരു പരിധിവരെ വായനക്കാരും കാരണമാണ്.ഇവിടെ ഏറ്റവും പോപ്പുലർ ആയ സ്റ്റോറികൾക്ക്  വ്യൂസ് ലക്ഷങ്ങൾ ആണ്. ബട്ട്‌ ലൈക്സ് ഓ? അതിന്റെ പകുതിപോലും ഇല്ല.പോട്ടെ അത് അത്രേം ആൾക്കാർക്കേ ഇഷ്ടപ്പെട്ടുള്ളു എന്ന് വെക്ക്. അതുകൊണ്ടാണെങ്കിൽ അടുത്ത പാർട്ടിലും അതിന്റെ അടുത്ത പാർട്ടിലും സെയിം ഓ അതിൽ കൂടുതലോ വ്യൂസ് പിന്നേം വരുന്നത് എന്തുകൊണ്ടാ? ഒരു കഥ എഴുതാൻ എഴുത്തുകാരൻ എടുക്കുന്ന എഫോർട്ട് എന്താന്ന് മറ്റൊരു എഴുത്തുകാരനെ അറിയൂ. ഇപ്പൊ തോന്നും ലൈക്‌ കിട്ടാൻ ആണോ എഴുതുന്നത് എന്ന്. ബട്ട്‌ അത് വെറും ഒരു ലൈക്‌ അല്ല നമുക്ക്. നമ്മുടെ കഥ ഒരാൾക്ക് ഇഷ്ടമായി എന്നുള്ള ഒരു അടയാളം ആണ്. ഞാൻ എടുത്ത എഫോർട്ടിനു ഫലം ഉണ്ടായി എന്നാ. അത് നമുക്ക് തരുന്ന ഹാപ്പിനെസ്സ് ഉം മോട്ടിവേഷൻ ഉം ചെറുതല്ല. ഈ വായിക്കുന്നതിന്റെ പകുതി പേര് സ്റ്റോറി ഇഷ്ടമാണെങ്കിൽ ലൈക്‌ അടിക്കുകയും ഒരു നല്ലവാക്ക് പറയുകയും ചെയ്ത് നോക്ക്. അല്ലെങ്കിൽ ഇഷ്ടപ്പെട്ടിലെങ്കിൽ അതിന്റെ കാരണം ഒന്ന് പറയാൻ മനസ് കാണിച്ച നോക്ക്. ചെറിയ തിരക്കുകൾ ഉണ്ടെങ്കിൽ പോലും അവർക്ക് എഴുതാൻ മനസുവരും.അപ്പൊ കാണാം എഴുത്തുകാർ ആർത്തിയോടെ കഥകൾ എഴുതുന്നത്.

Recent Stories

The Author

Vickey Wick

71 Comments

Add a Comment
  1. Ok.. adayam itta comment mungi poyi..
    What this post tells is absolutely correct.. Jeevithathile prasnagal, block normal anu..but ath kadha temporary ayi nilkunnathil karnam akumbol support ille permanent nilkum… ivide ezhuthunna alukal mikkavarum thudakkakkar anu.. avark arhatha undel support kodukunnath anu vayanakkar enna nilakk cheyyan akunnath…

  2. Hi
    അപരാജിതൻ സ്റ്റോറി ഡീറ്റെയിൽസ് അറിയുമോ

    1. ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com