നിന്നു പോകുന്ന കഥകൾക്ക് കാരണം ? [ VICKEY WICK] 240

സുഹൃത്തുക്കളെ,

 

ഇത് തികച്ചും വ്യക്തിപരമായി എനിക്ക് തോന്നിയിട്ട് ഉള്ള കാര്യം മാത്രമാണ്. ശരിയോ തെറ്റോ ആകാം. എഴുത്തുകാർ കഥകൾ നിറുത്തി പോകുന്നത് വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് ഇവിടെ. തീർച്ചയായിയും വായനക്കാരുടെ പരാതിയെ ഞാൻ മാനിക്കുന്നു. പക്ഷെ എന്തുകൊണ്ടായിരിക്കും ഇത് സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ട് ഉണ്ടോ? പല കാരണങ്ങൾ ഉണ്ടാകാം. ജീവിത സാഹചര്യങ്ങൾ ആവാം, കഥക്ക് തുടർച്ച മനസ്സിൽ വരാത്തത് കൊണ്ടാകാം ( ഇത് അപൂർവമായി സംഭവിക്കാവുന്ന കാര്യം ആണ്. എഴുത്തുകാർക്ക് മനസിലാകും. ചില കഥയിൽ ഒരു പോയിന്റിൽ നമ്മൾ സ്റ്റക്ക് ആകും. ) അങ്ങനെ പല കാരണങ്ങൾ.

 

ഇനി ഞാൻ പറയുന്നത് ഒരുപക്ഷെ എന്റെ മാത്രം കാര്യം ആകാം. എങ്കിലും അങ്ങനെ അല്ലെന്ന് ഒരു തോന്നൽ. നിറുത്തി പോകുന്നതിനു ഒരു പരിധിവരെ വായനക്കാരും കാരണമാണ്.ഇവിടെ ഏറ്റവും പോപ്പുലർ ആയ സ്റ്റോറികൾക്ക്  വ്യൂസ് ലക്ഷങ്ങൾ ആണ്. ബട്ട്‌ ലൈക്സ് ഓ? അതിന്റെ പകുതിപോലും ഇല്ല.പോട്ടെ അത് അത്രേം ആൾക്കാർക്കേ ഇഷ്ടപ്പെട്ടുള്ളു എന്ന് വെക്ക്. അതുകൊണ്ടാണെങ്കിൽ അടുത്ത പാർട്ടിലും അതിന്റെ അടുത്ത പാർട്ടിലും സെയിം ഓ അതിൽ കൂടുതലോ വ്യൂസ് പിന്നേം വരുന്നത് എന്തുകൊണ്ടാ? ഒരു കഥ എഴുതാൻ എഴുത്തുകാരൻ എടുക്കുന്ന എഫോർട്ട് എന്താന്ന് മറ്റൊരു എഴുത്തുകാരനെ അറിയൂ. ഇപ്പൊ തോന്നും ലൈക്‌ കിട്ടാൻ ആണോ എഴുതുന്നത് എന്ന്. ബട്ട്‌ അത് വെറും ഒരു ലൈക്‌ അല്ല നമുക്ക്. നമ്മുടെ കഥ ഒരാൾക്ക് ഇഷ്ടമായി എന്നുള്ള ഒരു അടയാളം ആണ്. ഞാൻ എടുത്ത എഫോർട്ടിനു ഫലം ഉണ്ടായി എന്നാ. അത് നമുക്ക് തരുന്ന ഹാപ്പിനെസ്സ് ഉം മോട്ടിവേഷൻ ഉം ചെറുതല്ല. ഈ വായിക്കുന്നതിന്റെ പകുതി പേര് സ്റ്റോറി ഇഷ്ടമാണെങ്കിൽ ലൈക്‌ അടിക്കുകയും ഒരു നല്ലവാക്ക് പറയുകയും ചെയ്ത് നോക്ക്. അല്ലെങ്കിൽ ഇഷ്ടപ്പെട്ടിലെങ്കിൽ അതിന്റെ കാരണം ഒന്ന് പറയാൻ മനസ് കാണിച്ച നോക്ക്. ചെറിയ തിരക്കുകൾ ഉണ്ടെങ്കിൽ പോലും അവർക്ക് എഴുതാൻ മനസുവരും.അപ്പൊ കാണാം എഴുത്തുകാർ ആർത്തിയോടെ കഥകൾ എഴുതുന്നത്.

Updated: September 1, 2023 — 11:21 am

71 Comments

Add a Comment
  1. ഒരു കഥ എഴുതാൻ എഴുത്തുകാരൻ എടുക്കുന്ന എഫർട്ട് ചെറുതല്ല വായനക്കാർ പലതരത്തിൽ ഉള്ളവർ ആണ് അവർ ഇഷ്ട്ട കഥ അല്ല വരുന്നതെങ്കിൽ പിന്നെ തെറി ആയിരിക്കും പലരും കഥ നിർത്തി പോകുന്നത് ഇത് വലിയൊരു കാരണമാണ് പിന്നെ ജീവിത സാഹചര്യവും ഒരു ഘടകമാണ്, പിന്നെ PLഎഴുതിയാൽ കാശ് കിട്ടും ഇവിടെ കിട്ടില്ല എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും ഇവിടെയും അങ്ങനെ വന്നാൽ മാറ്റങ്ങൾ വന്നെക്കാം

  2. Ivade oru comment ittal thanne add avn kure days vendi varumm chilappo varathumilla same situation aaa like cheyyumbolumm

    1. Ath aproval kittiyale varu ennullath konda. Ente stories le chorichil comments allathath okke njan aprove aakkarund. Anganathe kore ennam ullath kond aa angle il ninnu nokkumbo ithoru nalla karyam aanu.

  3. സ്റ്റോറി നിർത്തി പോകാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകാം.. ചിലർക്ക് ബ്ലോക്ക്‌ വന്നാൽ പിന്നെ ഉടനെ ഒന്നും മാറില്ല.. പേർസണൽ ഇഷ്യൂസ് ഉണ്ടാകാം.. അങ്ങനെ പലതും..

    അഖിൽ പറഞ്ഞത് പോലെ ഒരുപാട് പേർസണൽ അറ്റാക്ക് നടന്നിട്ടുണ്ട്.. അതും മടുപ്പ് ആണ്.

    പണ്ട് ഈ സൈറ്റ് സ്വർഗം ആയിരുന്നു..

    1. ശരിക്കും. പ്രത്യേകിച്ചും കൊറോണ lock ഡൌൺ ടൈമിൽ ??

  4. ഹായ്,

    എന്നെ പരിചയം ഉണ്ടോ എന്ന് എനിക്കറിയില്ല,,,, പക്ഷേ ഈ സൈറ്റ് തുടങ്ങിയ കാലം തൊട്ട് ഞാൻ ഈ സൈറ്റിലെ സ്ഥിരം വായനക്കാരൻ ആയിരുന്നു,,,, അതിനു ശേഷം ഞാനും ഒരു ചെറിയ കഥ എഴുതിയിരുന്നു.. കഥയുടെ പേര് ആദിത്യഹൃദയം എന്നാണ്,,,,,

    ഞാൻ കഥ എഴുതി തുടങ്ങുമ്പോൾ ഇന്ത്യയിൽ ആയിരുന്നു..,,,അത്യാവശ്യം കമന്റ്‌ ആൻഡ് ലൈക്‌ കിട്ടിയിരുന്നു…,സീസൺ 2 പാർട്ട്‌ 7 എഴുതിയതിനു ശേഷം ഞാൻ UAE ലേക്ക് പോയി..,,, ഞാൻ കരുതിയത് ഇവിടെ വന്നിട്ട് ഇന്ത്യയിൽ ഉള്ള പോലെ തന്നെ കഥയൊക്കെ ആയി പോകാം എന്നായിരുന്നു… പക്ഷെ ജോലി തിരക്ക്.. പേഴ്സനൽ പ്രോബ്ലം.. വീട്ടിലെ സാഹചര്യം അതൊക്കെ കൊണ്ട് എനിക്ക് കഥ എഴുതാൻ പറ്റിയിരുന്നില്ല..,,,

    പിന്നെ 2021 ൽ uae ൽ വന്ന ഞാൻ ഇതുവരെ കേരളത്തിലേക്ക് തിരികെ പോയിട്ടില്ല… രണ്ട് കൊല്ലം മരുഭൂമിയിൽ തന്നെ ആയിരുന്നു.. രാവിലെ 5 മണിക്ക് പോയാൽ രാത്രി 8മണിക്ക് തിരിച്ചു റൂമിൽ വരും പിന്നെ വീട്ടിലേക്ക് വിളിക്കണം ഭക്ഷണം വെക്കണം ഡ്രസ്സ്‌ കഴുകണം അങ്ങനെയുള്ള ഡെയിലി പണികൾ കഴിഞ്ഞ് ഒന്ന് കുളിച്ചു വന്നാൽ സമയം പതിനൊന്നു കഴിയും വീണ്ടും ഇതേ ടൈം ടേബിൾ തന്നെ റിപീറ്റ്,,,,, ആ ജോബ് ഒരു സ്റ്റാർട്ട്‌ അപ്പ്‌ ആയിരുന്നു അതിന്റെ എക്സ്പീരിയൻസ് വെച്ച് എനിക്ക് ഇപ്പൊ നല്ല ജോബ് ഉണ്ട് ദുബായിൽ മൂന്ന് മാസം ആയിട്ടുള്ളു കേറിയിട്ട്,,, അതിന്റെതായ കുറച്ച് ബുദ്ധിമുട്ട് ഒക്കെ ഉണ്ടായിരുന്നു… പക്ഷെ സെപ്റ്റംബർ 1st തൊട്ട് ഓക്കേ ആണ്…

    ഞാൻ 2021ൽ കഥകളിൽ നിന്നും ഇറങ്ങിയിട്ട് ഇന്നാണ് ഈ സൈറ്റിൽ കേറുന്നത്… അപ്പോഴാണ് വിക്കി ടെ പോസ്റ്റ്‌ കണ്ടത്… ഒരു കഥ എഴുതികൊണ്ടിരുന്നു ആൾ എന്ന നിലയിൽ കഥക്ക് ഒരു ബ്രേക്ക്‌ എടുക്കേണ്ടി വന്നത് മുകളിൽ പറഞ്ഞ റീസൺസ് ആണ്…,,,

    പിന്നെ ഞാനോ ഇവിടെ എഴുതുന്ന മറ്റു എഴുത്തുകാരോ പ്രൊഫഷണൽ എഴുത്തുക്കാർ ഒന്നും അല്ല,,, എഴുതാനുള്ള ഇഷ്ട്ടം കൊണ്ട് എഴുതുന്നു… ആ കഥ വായിച്ചിട്ട് ഒരു കമന്റോ ലൈക്കോ കൊടുക്കുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല…

    140 പേജ് ഞാൻ ഒരു പാർട്ടിൽ എന്റെ, എഴുതിയിരുന്നു.. അത് വായിക്കാൻ വെറും 1.30hour മതി… പക്ഷെ അത് എഴുതാൻ ഞാൻ എടുത്ത സമയം രണ്ട് മാസമാണ്… So കഥ വായിച്ചിട്ട് ഇഷ്ട്ടപെട്ടാൽ ഒരു ലൈക്‌ ആൻഡ് കമന്റ്‌ ഇഷ്ട്ടപെട്ടിലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കിയാൽ അത് ആ കഥ എഴുതുന്ന ആൾക്ക് ഒരു മോട്ടിവേഷൻ ആയിരിക്കും.. അത് അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ…

    So, After perusing the narrative, offering a “like” and composing a comment would require significantly less time in comparison to the duration spent on reading it.

    പിന്നെ കഥ നിർത്തി പോകാൻ മെയിൻ കാരണം ഞരമ്പന്മാർ ആണ്.. ചുമ്മാ വന്നു വീട്ടുകാരെയും വായനക്കാരെയും തെറി വിളിക്കും… അതിൽ നിന്നും എന്ത് മനസുഘം ആണാവോ ഇവന്മാർക്ക് കിട്ടുന്നത്… എന്റെ വാളിൽ കേറി നോക്കിയാൽ ഇതിന്റെ പെർഫെക്ട് എക്സാമ്പിൾ കാണാം…

    ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല… എന്റെ കഥ ഞാൻ നിർത്തിയിട്ടില്ല… അതിന്റെ അപ്ഡേറ്റ് എന്റെ വാളിൽ ഞാൻ തന്നോളം… ????

    1. കറക്റ്റ് ആണ് ബ്രോ. വായനക്കാർക് ഇതൊന്നും മനസിലാകില്ല. അവർ ഒരു കഥ എഴുതാൻ തുടങ്ങിയാലേ ബുദ്ധിമുട്ട് മനസിലാകൂ. വായിച്ച വായിച്ച പോകും പോലെയോ കമന്റ്‌ ഇടും പോലെയോ അല്ല കഥ. നമ്മൾ പലപ്പോഴും ഇല്ലാത്ത ഒരു സിറ്റുവേഷൻ ഓ ഒരു വേൾഡ് ഓ പോലും ക്രിയേറ്റ് ചെയ്യണ്ടി വരും. അതിന് കുറെ ഇരുന്ന് ചിന്തിക്കണം. മെയ്‌ ബി ചിലപ്പോ സ്റ്റക്ക് ആയി ഇനി എന്ത് എഴുതും എന്ന് അറിയാതെ ഇരിക്കും ചിലപ്പോ. എനി വേ വെറുതെ ഇങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ല. പറ്റുന്നവർ മനസിലാക്കുക.

      1. ക്രീറ്റിവിറ്റി ആണ് വിക്കി മെയിൻ ?
        മനസിലാക്കേണ്ടവർ മനസിലാക്കട്ടെ അല്ലാതെ എന്ത് പറയാൻ

        1. അതെയതെ. ?

    2. പിന്നെ കഥ നിർത്തി പോകാൻ മെയിൻ കാരണം ഞരമ്പന്മാർ ആണ്.. ചുമ്മാ വന്നു വീട്ടുകാരെയും വായനക്കാരെയും തെറി വിളിക്കും… അതിൽ നിന്നും എന്ത് മനസുഘം ആണാവോ ഇവന്മാർക്ക് കിട്ടുന്നത്

      ///

      ഈ കാര്യത്തിൽ എനിക്ക് കിട്ടിയ അത്രക്ക് മറ്റാർക്കും ഇല്ല എന്ന് തോന്നുന്നു. എന്നെ സപ്പോർട് ചെയ്തവരും എന്റെ കഥക്ക് കൂടുതൽ കോമന്റ് ഇടുന്ന എല്ലാവരെയും എന്റെ ഫേക്ക് ഐഡി വരെ ആക്കി.. ??? പക്ഷെ ഇവിടെ മാത്രമേ ഇത്തരക്കാർ ഉള്ളു. മറ്റു പ്ലാറ്റ്ഫോമുകളിൽ പ്രോപ്പർ ഇമെയിൽ ഒക്കെ വച്ചു വേണം കയറാൻ. ഇത്തരക്കാർ ഇല്ല എന്ന് തന്നെ പറയാം

      1. ഓർമയുണ്ട് കാമുകാ ഓർമയുണ്ട്. …???

  5. ഹായ്. എന്നെ ഇവിടെ ഉള്ള വളരെ കുറച്ച് പേർക്കെങ്കിലും പരിചയം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. അറിയാത്തവർക്കായി ഞാനും ഇവിടെ കഥ ഒക്കെ എഴുതിയിരുന്നു നിർത്തിപ്പോയ ഒരാളാണ്. മാസങ്ങൾക്കു ശേഷം ഇന്ന് ഒന്ന് ഇവിടെ കയറിയപ്പോ ആണ് ഈ പോസ്റ്റ്‌ കണ്ടത് . vickey പറഞ്ഞത് ഒക്കെ വളരെ ശരിയാണ് ഇതെല്ലാം ഓരോ കാരണങ്ങൾ ആണ്. ഇവിടെ കഥകൾ എഴുതുന്ന പലർക്കും ഇതൊരു mental relaxation ആണ് വായിക്കാൻ വരുന്നവർക്കും. ഒരു എഴുത്തുകാരന് എപ്പോഴും തന്റെ വായനക്കാരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം എഴുതാൻ പറ്റിയെന്നു വരില്ല കാരണം രണ്ട് കൂട്ടരുടെയും പോയിന്റ് of വ്യൂ വ്യത്യസ്തം ആണ്. ഇപ്പൊ വായനക്കാരുടെ മാത്രം നിർദേശം അനുസരിച് കഥ എഴുതുകയാണെങ്കിൽ അത് എഴുതുന്ന ആൾക്കും അയാളുടെ മനസ്സിലുള്ള കഥക്കും അർത്ഥം ഇല്ലാതാവും… അങ്ങനെ ചെയ്യാതെ വരുമ്പോൾ ആണ് നെഗറ്റീവ് കമന്റുകൾ ഇട്ട് എഴുത്തുകരെ മാനസികമായി തളർത്തുന്നത് പലരും. അപ്പൊ എന്തായി ഒരു മാനസിക സുഖം തേടി വന്ന ആളിനെ വീണ്ടും വേറെ ഒരു അവസ്ഥയിലേക്ക് എത്തിച്ചില്ലേ….. ഇതും ഒരു കാരണം ആണ്.
    പിന്നെ ഇവിടെ ഉള്ളവരുടെ ഐഡന്റിറ്റി അവര് ആണാണോ പെണ്ണാണോ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ അങ്ങനെ അങ്ങനെ പല കാര്യങ്ങൾ ചർച്ചയാകാറുണ്ട്..

    പിന്നെ ഇവിടെ കഥ എഴുതുന്നവർ വീട്ടമ്മ മാരുണ്ട് വിദ്യാർത്ഥികൾ ഉണ്ട് ജോലി ചെയ്യുന്നവരുണ്ട് അവർക്ക് അവരുടേതായ പേർസണൽ കാര്യങ്ങൾ കൂടി നോക്കണ്ടേ. അന്നേരം പലപ്പോഴും അവർക്ക് ഈ കഥകളിലേക്ക് എത്തിപ്പെടാൻ സാധിച്ചെന്നു വരില്ല. എന്റെ കാര്യം ആണെങ്കിൽ തന്നെയും ഏകദേശം ഇങ്ങനെ ആണ്.

    എല്ലാവരും മറ്റുള്ളവരുടെ സാഹചര്യങ്ങൾ കൂടി മനസ്സിലാക്കി പെരുമാറുക, കാരണം അവരുടെ സിറ്റുവേഷൻ എങ്ങനെ ആണെന്ന്ന നമ്മുക്ക് അറിയില്ലല്ലോ.

    1. കറക്റ്റ് ബ്രോ. ഇപ്പൊ തന്നെ ദാ എനിക്ക് കുറച്ചു പരിപാടികൾ വരാൻ പോവാണ്. ഞാൻ കുറെ നാൾ ആയി ഒരു ഷോർട്ഫിലിം ഒക്കെ ചെയ്യാൻ ട്രൈ ചെയ്യുന്നു. ഇപ്പൊ ഒരു ടീം ഒക്കെ സെറ്റ് ആയിട്ട് ഉണ്ട്. ഇനി മിക്കവാറും ആ തിരക്കുകളിലേക്ക് മാറേണ്ടി വരും. അതിന് മുന്നേ മാക്സിമം മെർവിൻ കൂടി തീർത്തിട്ട് പോകാൻ ആണ് ആഗ്രഹം.

  6. ലൈക്കുകൾ Out of the question ആണ്. ഇവിടുത്തെ പല എഴുത്തുകാരും മറ്റ് പ്ലാറ്റ്ഫോമുകളിലും സജീവമാണ്. ഉദാഹരണത്തിന് DK. അയാൾ ദേവാസുരം PL ൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഇവിടെ ഇതുവരെ ഇട്ടില്ല. ഇടുമോ എന്ന് അറിയില്ല. എഴുത്തുകാർക്ക് തേങ്ങാപ്പൂളുപോലും കൊടുക്കാത്ത ഈ സൈറ്റിൽ ഒരു പ്രീമിയം കഥ ഇടേണ്ട എന്ന് DK വിചാരിച്ചു കാണും. ആരോഗ്യം മോശമായി കഥ നിർത്തിയ ഹർഷൻ ചേട്ടനും ജീവിതം കഴുത്തിന് പിടിച്ചതു കൊണ്ട് തന്ന വാഗ്ദാനം പാലിക്കാൻ പറ്റാത്തവരും ഒന്നും മിണ്ടാതെ നിർത്തി പോയവരും. ഇതിൽ തന്നെ എല്ലാവരും anonymous ആയത് കൊണ്ട് ആർക്കെങ്കിലും ജീവഹാനി സംഭവിച്ചാൽ പോലും നമ്മൾ അറിയില്ല. കാശു കൊടുക്കാതെ വായിക്കുന്ന ഞാനെന്ന വായനക്കാരൻ എഴുത്തുകാരന്റെ ബുദ്ധിമുട്ടുകളെ മാനിക്കാൻ ബാധ്യസ്ഥനാണ്, തയ്യാറാണ്.

    1. ഓക്കേ ബ്രോ, ഇത് ആരെങ്കിലും ഒന്ന് ക്ലിയർ ചെയ്ത് തന്നത് നന്നാനി. ഇല്ലേൽ ഞാൻ അറിയാനെ പോകുന്നില്ല.

  7. ഇതെല്ലാം കിട്ടിട്ടും നിർത്തിയ കഥകൾ ഉണ്ടല്ലോ,eg.ഇന്ത്യൻ മിലട്ടറി ഏതോ oru കാട്ടിൽ പെട്ടുപോകുന്നത്,ബോസ്സ് സ്റ്റാഫ് അടിയും,വേറെ പല കഥകളും ഉണ്ട് ഇങ്ങന്നെ പകുതിക്ക് നിന്നത്

    1. ഞാൻ പറഞ്ഞല്ലോ വേറെയും കാരണങ്ങൾ ഉണ്ടാകും. ഒരു കാരണം ഇതാകാം എന്നാണ് പറഞ്ഞത്.

  8. Ellam sari but aa kadhakale snehichu avarude oru updation kittan polum kathiruna nallukal und oru parathiyum parayane angane ulla supporters und. Athum marakaruth

    1. അത് തീർച്ചയായിയും അംഗീകരിക്കുന്നു സുഹൃത്തേ.

  9. View and actual read r different. U r right in some sense , as many dont even bother to click on heart icon. Same time many left ftom here due to admin’s attitude , site slowness issues etc

    1. Even then lakhs of views means just thousands of likes? That doesnt feel right. I am pretty sure most of them are just reading and going without even thinking about the effort of the author. It really makes us tired bro. It is the only way to know how I done my work.

  10. Ys u r right 100%

  11. ശരിയാണ്

  12. sathyam

  13. Well said bro

  14. സത്യം മാത്രം…

  15. ഒരു കഥ എഴുതാൻ ഒരാൾക്ക് സാധിക്കണമെങ്കിൽ അത് വായിക്കുന്നത് പോലെ അത്ര നിസ്സാരമല്ല.എന്നെ പോലുള്ള വായനക്കാർ കഥ വായിച്ച് കഴിഞ്ഞ് തീർച്ചയായും ആ കഥാകൃത്തിന് ഒരു മോട്ടിവേഷൻ നൽകുന്നത് ഏറ്റവും നല്ല ഒരു പ്രവൃത്തി ആയിരിക്കും.

  16. വായനക്കാർ പലവിധത്തിലുണ്ട്. അവർക്ക് പലതരം അഭിപ്രായവും ഉണ്ടായിരിക്കും.എഴുത്തുകാരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ അവർ ശ്രമിക്കുന്നില്ല.

    പിന്നെ വ്യൂസും ലൈക്സും ഞാൻ മനസിലാക്കിയത്……
    Views – Page Views ആണെന്നാണ്.

    ഉദാഹരണം. 10 പേജുളള ഒരു കഥയ്ക്ക് 500 വ്യൂസ് ഉണ്ട്. അപ്പോൾ ആ കഥയ്ക്ക് Total views 500/10= 50. (ഞാൻ കണ്ടത് വച്ച് ഈ വ്യുസിന് equivalent ആയി കഥകൾക്ക് ലൈക്സ് കിട്ടുന്നുണ്ട്. സംശയം ഉളളവർ ഒന്ന് പരിശോധിക്കുക. പേജ് change ചെയ്യുമ്പോൾ Views കൂടുന്നത് ശ്രദ്ധിക്കുക.)

    Popular Story ആയ അപരാജിതൻ പരിശോധിക്കാം

    65 പേജുളള ഒരു ഭാഗത്തിന്റെ views 700K+
    Story views= 700k+/65≈10500
    Story Likes = 9686 (approximately above 90% people like the story)
    ലക്ഷം വ്യൂസ് ഉണ്ടെന്നു കരുതി ലക്ഷം ലൈക്സ് കിട്ടണമെന്നില്ല. എഴുത്തുകാരും യഥാർത്ഥ്യം മനസിലാക്കുക.

    1. എനിക്ക് ക്ലിയർ ആയില്ല ബ്രോ. കഥക്ക് ടോട്ടൽ വ്യൂസ് 500 ഉണ്ടെങ്കിൽ പിന്നെ ഈ 500/10 ന്റെ ആവശ്യം എന്താണ്? 500 പേര് കണ്ടെങ്കിൽ, ഈ 500 പേരും 10 പേജ് വായിച്ച് എങ്കിൽ അതിൽ എത്ര പേർക്ക് ഇഷ്ടമായോ അതിനനുസരിച്ചു ലൈക്‌ കിട്ടണ്ടേ?

      1. പിന്നെ പേജ് മാറുമ്പോൾ മാത്രം അല്ല വ്യൂസ് കൂടുന്നത്. ഒരു പേജ് കുറച്ചു വെയിറ്റ് ചെയ്ത് ഒന്ന് റിഫ്രഷ് ചെയ്താൽ വ്യൂസ് കൂടുന്നത് കാണാം. അത് പുതിയ ആളുകൾ കാണുന്നതാണ് എന്നാണ് എനിക്ക് തോന്നിയിട്ട് ഉള്ളത്. കാരണം നെക്സ്റ്റ് പേജ് അടിക്കുമ്പോൾ കൂടുന്ന വ്യൂസ് വീണ്ടും പഴയ പേജിലേക്ക് തിരികെ വരുമ്പോഴും കാണുവാൻ കഴിയുന്നുണ്ട്. ഞാൻ മനസിലാക്കിയത് ശരിയാണോ എന്ന് അറിയില്ല. പറഞ്ഞത് ശെരി അല്ലെങ്കിൽ ഒന്ന് ക്ലിയർ ആക്കി തരുമോ?

        1. This site has the most mediocre like and view count system. ഒരു കഥയിലെ പേജുകൾ മാറ്റുമ്പോൾ വ്യൂ ആഡ് ആവുന്നു,കൂടാതെ പേജ് റീഫ്രഷ് ചെയ്യുമ്പോഴും പുതിയ വ്യൂ ആഡ് ആവുന്നു. അതായത് 100 പേജുകൾ ഉള്ള ഒരു കഥ ഒരു വ്യക്തി വായിച്ചാൽ അതിന് 100 വ്യൂസ് കിട്ടും. ഇതേ കഥക്ക് 10,000 വ്യൂസ് ഉണ്ടെങ്കിൽ അതിനർത്ഥം ആകെ ‘100’ (10,000/100=100) പേർ മാത്രമേ കഥ വായിച്ചുള്ളൂ എന്നതാണ്. ഈ കണക്കുകൾ പ്രകാരമുള്ള ലൈക്കുകൾ കഥകൾക്ക് കിട്ടുന്നുണ്ട് എന്നാണ് എന്റെ നിരീക്ഷണം.

          1. അങ്ങനെ ആണോ ഇതിന്റെ പ്രവർത്തനം. അപ്പൊ എന്റെ മിസ്റ്റേക്ക് ആണ്. ? ക്ലിയർ ആകിയതിനു താങ്ക്സ് ബ്രോ.

        2. പുതിയ വായനക്കാരെ വലിയ വ്യൂ കൗണ്ട് കാണിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും മറ്റൊരു നിഗമനം. ലഐക്കടഇച്ച് നാലു ദിവസം കഴിഞ്ഞ് നോക്കിയാൽ അത് കാണാതാവുന്ന അവസ്ഥയും ഉണ്ട്.

          1. അതെ അല്ലെ.

        3. Comment ettu poyit ippozhannu onnu check Cheyyunnath. Sry tto Vickey. CameraMan paranjath thanneyannu njnanum paranjathu.

          1. Ath kuzhappam illa bro. Enik karyam onnu manasilaya mathinne ullu.

  17. ജിബ്രീൽ

    ?

    1. ആരോടാ ഞാൻ പറഞ്ഞത്. ? വെള്ളത്തിൽ ഒരു വര വരച്ച മതിയാരുന്നു.ഓളം എങ്കിലും വെട്ടിയേനെ.

  18. Yes bro but njn .ax like adikkarund?

    1. വെരി ഗുഡ്. താങ്ക്സ്. ?

  19. സർ നിങ്ങൾ പറഞ്ഞത് ശരിയാ അതിന് ഇത്രയും കഥകൾ നിർത്തിയിട്ടു പോകുമോ നമ്മൾ ചെയ്യുന്ന തൊഴിലിനോട് ഒരു ആത്മാർത്ഥ ഇല്ലേ

    1. ഇത് ആർക്കും ഒരു തൊഴിൽ അല്ലെന്നു മനസിലാക്കു സഹോദര. താങ്കൾ കഥ എഴുതാറുള്ള ആളാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസിലാകൂ. ഇവിടെ എഴുതി ഇട്ടിട്ട് നമുക്ക് പൈസയോ വേറെ ഒന്നും കിട്ടാൻ ഇല്ല. എന്നിട്ടും എഴുതുന്നത് ഒന്ന് മനസ്സിൽ വരുന്നത് എഴുതി ഇടുമ്പോൾ ഒരു എഴുത്തുകാരന് കിട്ടുന്ന ഒറു റിലീഫ് ഉണ്ട്, അതിന്. പിന്നെ നിങ്ങൾ റെഡിഴ്സിൽ നിന്നും ഉള്ള നല്ല രണ്ടു വാക്ക്. അതൊക്കെ നമുക്ക് തരുന്ന ഹാപ്പിനെസ്സ് വളരെ വലുതാണ്. ഞാൻ പറഞ്ഞല്ലോ.എല്ലാരുടേം കാര്യം ആകണമെന്നും ഇല്ല. റീഡേഴ്സിന്റെ ഭാഗത്ത്‌ നിന്നും ഒരു റെസ്പോൺസ് ഉം ഇല്ലാതെ വരുമ്പോ പതിയെ നമ്മുടെ മനസ് മടുത്തു പോകും.

  20. അശ്വിനി കുമാരൻ

    Point Bro..? Exactly Correct. ??❤️

  21. അപരാജിതൻ കഥയെ കുറിച് എന്തെങ്കിലും അറിയുമോ ?അതിനെ കുറിച്ചുള്ള മെസ്സേജ് ഒന്നും കമന്റ് ബോക്സിൽ കാണുന്നില്ല . ഇനി ആ കഥ വരില്ലേ . ഇത്രയ്ക് മനസ്സിൽ പിടിച്ചിരുത്തിയ ഒരു കഥ ആയിരുന്നു . ഇപ്പോൾ വിചാരിക്കുവായിരുന്നു ആ സ്റ്റോറി വായിക്കാൻ പാടില്ലായിരുന്നു . അത്‌ വായിച്ചത് കൊണ്ട് അതിന്റെ ബാക്കി അറിയാത്തത് കൊണ്ട് വളരെ അധികം വിഷമം ഉണ്ടാകുന്നു . എന്നും വന്നു നോക്കും ആ കഥയുടെ എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്ന് .

    1. Iam also same condition

      1. Hi can’t comment here always under moderation

        1. Its ok. Comment cheythillelum ee sambhavam onnu manasilakkiya mathi bro.

          1. Even pressing like button it’s shows liked.later checking time it’shows not liked the story

          2. ആണോ, അതെനിക് അറിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *