കുളിക്കാതെ ആഹാരത്തെ തൊടരുതെന്ന്…. അതെങ്ങനെയാ ഏട്ടന്റെ അല്ലെ അനിയൻ…അമ്മ ഇപ്പൊ
എന്തിനാ ഇവന് ഫുഡ് കൊടുത്തേ…”
എനിക്കെട്ട് ഒരു അടിയും തന്ന് അടുക്കളയിലേക്ക് കയറി അമ്മക്ക് നേരെ തിരിഞ്ഞു. കുളിക്കാതെ ഫുഡ് കഴിക്കുന്നത് ഇഷ്ടമല്ല പുള്ളിക്കരത്തിക്ക്. അമ്മ കൈമലർത്തി . ഞാൻ ആണെകിൽ നാളത്തെ കാര്യത്തിന് ഇടക്ക് ഇത് വിട്ടും പോയി. അഹ് ഏതായാലും കിട്ടുന്നത് വാങ്ങിക്കാം.
” എന്റെ പൊന്നേട്ടത്തി… വാങ്ങിക്കാനുള്ളത് ഒക്കെ പിന്നെ വാങ്ങിച്ചോളാം ഞാൻ.. പറ്റുമെങ്കിൽ എന്നെ ഒന്ന് ഹെല്പ് ചെയ്യ്…,”
ഞാൻ അവസാനശ്രമം എന്നോണം ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി
” നടക്കില്ല ”
ഒന്ന് കേൾക്കുകപോലും ചെയ്യാതെ.. എന്റെ വാക്കുകൾ അപ്പാടെ ഇല്ലാതാക്കി. അമ്മയിൽ നിന്ന് ആക്കിയുള്ള ചിരി എനിക്ക് കേൾകാം എങ്കിലും ഞാൻ അത് കാര്യമാക്കില്ല.. ഇനി അറ്റകൈ തന്നെ പ്രയോഗിക്കാം,
ഫ്രിഡ്ജ് തുറന്ന് എന്തോ എടുക്കുന്നതിനിടയിൽ ഞാൻ ഒരു ഡിമാൻഡ് ഇട്ട്
” എന്റെ കൂടെ നിന്നാൽ ഞാൻ ഡയറി മിൽക്ക് സിൽക്ക് വാങ്ങിതരാം…. എന്ത് പറയുന്നു ”
അതിൽ വീഴും എന്ന് എനിക്ക് ഉറപ്പായിരുന്നു. പുള്ളിക്കാരിക്ക് ഡയറി മിൽക്കിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട്. അതോടെ പുള്ളി ഒന്ന് അടങ്ങി എന്നെനിക്ക് തോന്നി
” 3 എണ്ണം വാങ്ങിച്ചു തന്നാൽ ഞാൻ കൂടെ നിക്കാം.. ഡീൽ ആണോ… ”
ഇതെല്ലാം കേട്ട് കൊണ്ട് അമ്മ മൂലയ്ക്ക് നിന്ന് തേങ്ങാ തിരുമുന്നു
” നിനക്ക് നാണമില്ലേ പെണ്ണേ… ചോക്ലേറ്റും തിന്നു നടക്കാൻ കൊച്ചുകുട്ടിയാണെന്നാ പെണ്ണിന്റ വിചാരം ”
പറയുന്നതിനോടൊപ്പം അമ്മയുടെ കുണുങ്ങി ചിരിയും കേൾക്കാം
” അച്ചോടാ പറയണ്ടേ
…. എന്റെ കുട്ടിക്കും ഞാൻ തരത്തില്ലേ…. ”
പുറം തിരിഞ്ഞു നിന്ന് തേങ്ങ തിരുമ്മുന്ന അമ്മയുടെ വയറിലൂടെ കൈയ്യിട്ട് കൊണ്ടാണ് ഏട്ടത്തി അത് പറഞ്ഞത്.. സംഭവം അമ്മയും മരുമോളും ഭയങ്കര സിങ്ക് ആണ്
Prathi… Upload akamo Full story azhuthi theernittu plss………
അടുത്ത പാർട്ടിനു വെയിറ്റിംഗ്
❤❤❤❤
Nice kk
ബാക്കി കാത്തിരിക്കുന്നു….
കമൻ്റ് ഇട്ടാൽ replay ഇടനെ…
Kk അടുത്ത ഭാഗം എന്ന് വരും.date parayamo
അതെ ചേട്ടാ,
ഞാൻ Kk story read akiyatha…
മീനു – മക്കൾ
ആമി – wife
മീരു ?
മീരുന്നു അവൻ സ്നേഹത്തോടെ വിളിക്കുന്നതാ ഭായി..
ബ്രോ എഴുതി തുടങ്ങിട്ട് പോലും ഇല്ല അത് കൊണ്ട് ഡേറ്റ് പറയാൻ കഴിയില്ല nxt month കാണും ❤️❤️
anyway waiting for the next on kk ??
❤❤❤
Superb.veendum thudaruka
Bro backi eppola kk eea?❤️??❤️
nice one…