നാമം ഇല്ലാത്തവൾ [വേടൻ] 203

രണ്ടും കൂടെ പുതിയ ബൈക്കിൽ കേറി ചുറ്റാൻ ഉള്ള പ്ലാൻ എടുക്കലായി.. Couple റൈഡർസ്ന്റെ ഇടക്ക് നമ്മള് പാവം സോളോ റൈഡർസനു എന്ത് കാര്യം.. ഏട്ടത്തിയും ബൈക്കോക്കെ നന്നായി ഓടിക്കും പുള്ളിക്കാരത്തി അച്ഛന്റെ ബുള്ളറ്റിനായിരുന്നു കോളേജിൽ പൊക്കൊണ്ടിരുന്നത്

 

 

” അതേ… അതിന്മേൽ കേറി തിരിക്കുന്ന പോലെ ഇതെല് തിരിക്കരുത്… പിന്നെ പത്രത്തിലും ചുവരിലും കാണേണ്ടി വരും രണ്ടിനേം… ”

 

ഹെൽമെറ്റ്‌ വെച്ച് ബൈക്കിൽ കേറിയ ഏട്ടനോട് ഞാൻ അത് പറഞ്ഞപ്പോ… മായാവിയിൽ സലിംഏട്ടൻ പറയുന്നത് പോലെ പോടാ… എന്നൊരു ആക്ഷൻ..

 

” മാറി നിക്കേടാ… ചള്ള് ചെക്കാ…. റൈഡർസ് പോകുന്നത് കാണാൻ പാടില്ലേ… ”

 

എന്നെ ഒരു തള്ളും വെച്ച് തന്ന് ബൈക്കിന്റെ ബാക്കിൽ കേറാൻ നോക്കുന്ന ചേച്ചിയെ കണ്ട് എനിക്ക് ചിരി പൊട്ടി

 

 

” എന്തോന്നാ… ഏണി വേണ്ടിവരുമോ ”

 

 

” വേണ്ടിവരുമെന്നാ തോന്നുന്നേ…. ”

 

ഓ.. ഒരു വിധത്തിൽ പിടിച്ചു കേറി എന്നിട്ട് എനിക്ക് ഒരു അളിഞ്ഞ ചിരിയും… ഈ……

 

അവര് അങ്ങനെ എന്റെ ലേറ്റസ്റ്റ് മോഡൽ R6 ഉം കൊണ്ട് പോകുന്നത് ഞാൻ അങ്ങനെ നോക്കി നിന്ന്, അകത്തോട്ടു വിട്ട്… ഓഫീസിൽ വിളിച്ചു നാളെ കഴിഞ്ഞ് ഉറപ്പായും എത്താം എന്ന് പറഞ്ഞു ഫോൺ വെച്ചതെ … മാഗ്ഗിയുടെ കാൾ വന്നു…ഫോൺ എടുത്ത് കുറെ തെറിയും കേട്ട് മറുപടിയും കൊടുത്ത് ഫോൺ വെച്ച്.. അവൾ മാഗ്ഗി… അവൾ എന്റെ നല്ലൊരു ഫ്രണ്ട് ആണ് വന്നാ അന്നുമുതൽ ഇന്ന് വരെ ഒരു കളങ്കവും സംഭവിക്കാത്ത സൗഹൃദം… ഒരു വീട്ടിൽ ഒന്നിച്ചു കഴിഞ്ഞിട്ടുണ്ട് ഞങ്ങൾ പക്ഷെ മോശമായി ഞങ്ങൾ രണ്ടാൾ ഇൽ നിന്നും ഒന്നും ഉണ്ടായിട്ടില്ല
ഫോൺ വെച്ച് ഞാൻ അകത്തേക്ക് പോയി…

 

കുറച്ച് കഴിഞ്ഞു വണ്ടി വരുന്ന ശബ്ദം കേട്ട് ഞാൻ ഇറങ്ങി ചെന്ന്.. വണ്ടി ഓടിച്ചത് എന്റെ പുന്നാര ഏട്ടത്തി ആയിരുന്നു.

 

“എങ്ങനെ ഉണ്ടട്ടത്തി വണ്ടി…”

13 Comments

  1. Prathi… Upload akamo Full story azhuthi theernittu plss………

  2. അടുത്ത പാർട്ടിനു വെയിറ്റിംഗ്

  3. നിധീഷ്

    ❤❤❤❤

  4. ബാക്കി കാത്തിരിക്കുന്നു….

    കമൻ്റ് ഇട്ടാൽ replay ഇടനെ…

    Kk അടുത്ത ഭാഗം എന്ന് വരും.date parayamo

    1. അതെ ചേട്ടാ,
      ഞാൻ Kk story read akiyatha…

      മീനു – മക്കൾ
      ആമി – wife
      മീരു ?

      1. മീരുന്നു അവൻ സ്നേഹത്തോടെ വിളിക്കുന്നതാ ഭായി..

    2. ബ്രോ എഴുതി തുടങ്ങിട്ട് പോലും ഇല്ല അത് കൊണ്ട് ഡേറ്റ് പറയാൻ കഴിയില്ല nxt month കാണും ❤️❤️

      1. anyway waiting for the next on kk ??

    3. ❤❤❤

  5. Superb.veendum thudaruka

  6. Bro backi eppola kk eea?❤️??❤️

  7. nice one…

Comments are closed.