നാഗത്താൻ കാവ് – 3 [ദേവ്] 121

 

ഉണ്ണിക്കുട്ടന്റെ നോട്ടം നേരിടാനാവാത്ത വെപ്രാളത്തിൽ അവളുടെ വാക്കുകൾ മുറിഞ്ഞുപോയിരുന്നു…

 

ഉണ്ണിക്കുട്ടൻ : ഹാ.. ഹാ.. ഹാ.. ഹാ… അന്നും ഇന്നും കളവു പറയാനുള്ള നിന്റെ സമർഥ്യത്തിന് ഒരു കുറവും വന്നിട്ടില്ലല്ലേ…

 

സുഭദ്ര : കളവല്ല ഉണ്ണീ.. സത്യമായും ഞാൻ…

 

പറഞ്ഞു മുഴുവിക്കാൻ സമ്മതിക്കാതെ ഉണ്ണിക്കുട്ടൻ ഇടയിൽ കയറി പറഞ്ഞു..

 

“നിർത്ത്… നിന്റെ ആ പിഴച്ച നാവ്കൊണ്ട് ഇനിയൊരു കള്ളം കൂടിപറയാൻ നീ ബാക്കിയുണ്ടാവില്ല…

കളവ് പറഞ്ഞ് ചതിച്ച് എന്റെ അച്ഛനെയും അമ്മയെയും കുരുതിക്കളത്തിലേക്ക് എത്തിച്ചത് നീ ആയിരുന്നില്ലേ..!!!

ഇത്രയും കാലം എന്റെ അച്ഛനെയും അമ്മയെയും പറ്റി നീ എന്നോട് പറഞ്ഞത് അത്രയും കളവ് ആയിരുന്നില്ലേ..!!!

 

ഇന്നലെ രാത്രി ഞാൻ തറവാട്ടിൽ വന്നു കയറിയതുമുതൽ നിന്റെ കണ്ണുകൾ എന്റെ പിന്നാലെയുണ്ടെന്ന് എനിക്ക് അറിയാം… പക്ഷെ എനിക്ക് നിന്നെ ഇങ്ങനെ ഒറ്റക്ക് ഇവിടെ വേണമായിരുന്നു.. അതിനുവേണ്ടി മാത്രമാണ് ഞാൻ നിശബ്ദനായത്..”

 

ഉണ്ണിക്കുട്ടൻ പറഞ്ഞതുകേട്ട സുഭദ്ര തളർന്ന് നിലത്തേക്കിരുന്നു… അടുത്ത ഏത് നിമിഷത്തിലും താൻ മരണപ്പെടും എന്ന ഭയം അവളെ വല്ലാതെ കീഴ്പ്പെടുത്തി… പതിയെ അവൾ ഉണ്ണിക്കുട്ടന്റെ കാലുകളിൽ കെട്ടിപ്പിടിച്ച് ചെയ്തുപോയ തെറ്റുകൾക്ക് മാപ്പ് അപേക്ഷിച്ചു…

 

അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്ന ഉണ്ണിക്കുട്ടൻ അവളുടെ കണ്ണുകളിലേക്ക് നോക്കി… അവന്റെ ചുണ്ടിൽ ആ ക്രൂരമായ ചിരി തെളിഞ്ഞുവന്നു… സുഭദ്രയുടെ കഴുത്തിൽ കുത്തിപിടിച്ച് അവൻ അവളെ ഉയർത്തി… ശ്വാസം കിട്ടാനാവാതെ അവൾ ആ ഏഴുവയസ്സുകാരന്റെ കൈക്കുള്ളിൽ കിടന്ന് പിടഞ്ഞു… കണ്ണ് പുറത്തേക്ക് തുറിച്ച് വന്നു.. നാവ് പുറത്തേക്ക് നീണ്ടു..

 

ഭ്രാന്തമായൊരു ചിരിയോടെ ഉണ്ണിക്കുട്ടൻ അവളോട് ചോദിച്ചു..

 

13 Comments

  1. ?????

  2. സൂപ്പർ….ഭയാനകം…

  3. Superb. Wtg 4 nxt part…

  4. Oru rakshayumilla adipoli aayittund ?❤️❤️? pages kooti ezhuthanam bro ?

  5. Nalla Class item..?

  6. Superb❣️❣️❣️❣️❣️

  7. kadha, ezhuthushaily okkke kollam…. pinne oru 7 vayassulla kochinekkond ingane okke cheyyikkano ennu mathram oru doubt… karyam, nagathan arikkum ullil irunnu ellam cheyyunne, but …..

  8. ഒരുപാട് താമസിക്കുന്നു

    1. Super
      Waiting for next part as soon as possible…..

  9. ന്റോ പൊന്നോ ?????. കാത്തിരിക്കുന്നു ?

  10. അറക്കളം പീലിച്ചായൻ

    1st

Comments are closed.