വടക്കേമേലകത്തെ വലിയ തിരുമേനിയും വാല്യക്കാരി രുഗ്മിണിയും വിഷം തീണ്ടി മരിച്ചു…..
വാർത്ത കേട്ടവർ പലരും കേട്ടത് വിശ്വസിക്കാനാവാതെ നിന്നു… വലിയ തിരുമേനിയുടെ വിയോഗം അത്രമാത്രം ആ ചെറിയ ഗ്രാമത്തെ പിടിച്ച് കുലുക്കിയിരുന്നു… മറ്റൊന്ന് കൂടി ആ നാട്ടുകാരെ ഭയപ്പാടിലാക്കി… അനന്തൻ മരിച്ചു കിടന്നത് തന്റെ മുറിക്കുള്ളിൽ ആയിരുന്നെങ്കിൽ രുഗ്മിണിയുടെ ശവശരീരം കണ്ടെത്തിയത് നാഗത്താൻ കാവിന് മുന്നിലെ പൂവരശ്ശിന്റെ ചുവട്ടിൽ നിന്നായിരുന്നു…
അനന്തൻ തിരുമേനിയുടെ അന്ത്യകർമ്മങ്ങൾ നടക്കുന്നത് നിർവ്വികാരയായി അമ്മ തമ്പുരാട്ടി നോക്കി നിന്നു… അവരോടൊപ്പം മടിയിൽ തലവച്ച് കിടക്കുകയായിരുന്ന ഉണ്ണിക്കുട്ടൻ ചിതക്ക് തീകൊളുത്തുന്നത് കണ്ട് പുഞ്ചിരിച്ചു.. അവന്റെ കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു… മുത്തശ്ശിയുടെ മടിയിൽ കിടന്നുകൊണ്ട് അവൻ, കഴിഞ്ഞ രാത്രിയെപ്പറ്റി ആലോചിച്ചു…
അനന്തന്റെ മരണം ഉറപ്പാക്കിയശേഷം തന്റെ മുറിയിലേക്ക് നടന്നു വരുകയായിരുന്ന ഉണ്ണിക്കുട്ടന്റെ മുന്നിലേക്ക് അവിചാരിതമായാണ് രുഗ്മിണിയമ്മ കടന്നു വന്നത്… ആ സമയത്ത് ഉണ്ണിക്കുട്ടനെ പതിവില്ലാതെ പുറത്തു കണ്ടത്തിന്റെ അത്ഭുതത്തിൽ അവർ അവനോട് കുശലന്വേഷണം നടത്തി…
“എന്താ മോനേ.. ഇത്രയും കാലമായിട്ടും ഉറങ്ങാറായില്ലേ..?? ഈ നേരത്ത് ഉണ്ണിയെ ഇവിടെയെങ്ങും പതിവുള്ളതല്ലല്ലോ…??”
എന്നാൽ ഉണ്ണിക്കുട്ടൻ ഒരു വല്ലാത്ത ഭാവത്തിൽ, തന്നെ തുറിച്ചുനോക്കി നിൽക്കുന്നത് അവരെ അത്ഭുതപ്പെടുത്തി… അതേപോലെതന്നെ അവന്റെ തുറിച്ചു നോട്ടത്തിൽ എന്തോ പന്തികേട് മണത്തപോലെ അവർ ആസ്വസ്ഥയും ആയി… ഉണ്ണിക്കുട്ടൻ പതിയെ അവരുടെയടുത്തേക്ക് നടന്നുവന്നു.. വല്ലാത്ത ഭയം ഉള്ളിൽ നിറഞ്ഞതിനാലാവാം അവർ പതിയെ പിന്നിലേക്ക് കാലുകൾ വച്ചു… പൊടുന്നനെയാണ് അവരുടെ സപ്തനാഡികളെയും തളർത്തിയ ആ കാഴ്ച അവർ കണ്ടത്… ഉണ്ണിക്കുട്ടന്റെ കയ്യിൽ എന്തോ ഒന്ന് ശക്തമായി തിളങ്ങുന്നു… പതിയെ ഉണ്ണിക്കുട്ടന് പിറകിലായി ഭയാനകരൂപിയായ ഒരു നാഗം ഫണം വിടർത്തി നിൽക്കുന്നു… കണ്മുന്നിൽ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ അവർ മരവിച്ചു നിന്നു… പതിയെ തളർന്നപോലെ നിലത്തേക്ക് വീണു… ഒന്ന് ഉറക്കെ നിലവിളിക്കാൻ പോലുമാവാത്തവണ്ണം ഭയം അവരുടെ നാവുകളെ ബന്ധിച്ചിരുന്നു… ഇത് കണ്ടുനിന്ന ഉണ്ണിക്കുട്ടൻ അവരുടെ മുടിയിൽ ചുറ്റിപ്പിടിച്ച് തറവാടിന് പുറത്തേക്ക് വലിച്ചിഴച്ചു… ആ എഴുവയസ്സുകാരൻ പുഷ്പം പറിക്കുന്ന ലാഘവത്തോടെയാണ് അവരെ വലിച്ചിഴച്ച് കൊണ്ടുപോയത്… കാവിലെ നാഗാക്കല്ലിന്റെ മുന്നിലാണ് ആ നടത്തം നിന്നത്.. ഭയത്താൽ കണ്ണുകൾ ഇറുക്കിയടച്ചിരുന്ന രുഗ്മിണിയമ്മ കണ്ണുകൾ പതിയെ തുറന്നപ്പോൾ കാണുന്നത് തന്റെ കണ്ണിനുള്ളിലേക്ക് തന്നെ നോക്കി നിൽക്കുന്ന നാല് കണ്ണുകളെയാണ്…പെട്ടന്ന് ഉണ്ണിക്കുട്ടൻ അവളുടെ അടുത്തേക്ക് പാഞ്ഞുവന്നു… മുഖത്തിന് തൊട്ടുമുന്നിൽ വന്ന് മരണമൊഴി ചൊല്ലുന്നത് പോലെ അവൻ പറഞ്ഞു…
” ചെമ്പട്ടിലെ രുദ്ര ഉപാസിച്ചിരുന്ന നാഗത്താൻ വെറും കരിങ്കൽ കഷ്ണം ആണെന്ന് കരുതിയോ നീ..?? പിന്നിൽ നിന്നുള്ള നിന്റെ അടിയേറ്റ് എന്റെയമ്മ ഈ കാവിനുള്ളിൽ കിടന്ന് പിടഞ്ഞപ്പോൾ നിന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നില്ലേ..!! ചങ്കുറപ്പുണ്ടോ രുഗ്മിണി… ഒരിക്കൽ കൂടി അങ്ങനെയൊന്ന് ചിരിക്കാൻ..??? നിന്റെ കാലം കഴിഞ്ഞിരിക്കുന്നു… ജീവിച്ചിരുന്ന നാളുകളിൽ ചെയ്തുകൂട്ടിയ എണ്ണമില്ലാത്ത ദുഷ്കർമ്മങ്ങൾക്കും ആഭിചാരങ്ങൾക്കും ഉള്ള പ്രതിഭലം സ്വീകരിക്കാൻ
?????
സൂപ്പർ….ഭയാനകം…
Superb. Wtg 4 nxt part…
Oru rakshayumilla adipoli aayittund ?❤️❤️? pages kooti ezhuthanam bro ?
Nalla Class item..?
Superb❣️❣️❣️❣️❣️
kadha, ezhuthushaily okkke kollam…. pinne oru 7 vayassulla kochinekkond ingane okke cheyyikkano ennu mathram oru doubt… karyam, nagathan arikkum ullil irunnu ellam cheyyunne, but …..
???
ഒരുപാട് താമസിക്കുന്നു
Super
Waiting for next part as soon as possible…..
??????????
ന്റോ പൊന്നോ ?????. കാത്തിരിക്കുന്നു ?
1st