ഉച്ചത്തിലുള്ള അയാളുടെ ഭ്രാന്തമായ അലർച്ച നാലു ദിക്കുകളിലും തട്ടി പ്രതിഭലിച്ചു… ഭ്രാന്തമായ ആവേശത്തോടെ അയാൾ മനയുടെ ഉള്ളിലേക്ക് തിരികെയോടി…
ഓട്ടം ചെന്നു നിന്നത് അകത്തളത്തിനോട് ചേർന്നുള്ള ഒരു മുറിയിൽ ആയിരുന്നു… വാതിൽ പതിയെ തുറന്ന് അയാൾ അകത്തേക്ക് കയറി.. ഉള്ളിൽ ജനാലയിലൂടെ കടന്നുവരുന്ന നിലാവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു… ദീപത്തിലേക്ക് തീ പകരുന്ന വേളയിൽ പിന്നിൽ നിന്ന് ആ ചോദ്യം അയാളുടെ കാതുകളിലെത്തി…
“അവൻ തീർന്നു അല്ലേ..!!!”
ചോദ്യത്തിനോടുവിൽ പുച്ഛത്തോടെയുള്ള ഒരു ചിരിയും… വിളക്കിൽ പ്രകാശം തെളിഞ്ഞപ്പോൾ മുറി മുഴുവൻ കാണമെന്നായി.. അയാൾ തിരിഞ്ഞ് കിടക്കയിലേക്ക് നോക്കി.. അവിടെ ഒരു സ്ത്രീരൂപം കിടക്കുന്നു… അവൾ… രുദ്ര… ചുവന്ന പട്ട് ആണ് വേഷം… നെറ്റിയിൽ വലിയ ചുവന്ന പൊട്ട്… കേശഭാരം കിടക്കയിൽനിന്ന് നിലത്തേക്ക് ഊർന്ന് കിടക്കുന്നു…വാലിട്ടെഴുതിയ വലിയ കണ്ണുകൾ… ആ കണ്ണുകളിൽ നിസ്സംഗത തളംകെട്ടി കിടക്കുന്നു… അവളെ നോക്കി അയാൾ പറഞ്ഞു…
” അവൻ… ഉണ്ണി… അവൻ കർമ്മം ആരംഭിച്ചിരിക്കുന്നു…”
ഒരു ചിരി ആ മുഖത്ത് മിന്നിമാഞ്ഞു… ഞൊടിയിടയിൽ ആ മുഖം വലിഞ്ഞു മുറുകി… കണ്ണുകളിൽ പക കനലായി എരിഞ്ഞു… അവളിലെ ആ ഭാവമാറ്റം കണ്ട അയാൾ പെട്ടന്ന് രണ്ടടി പിന്നിലേക്ക് നീങ്ങി.. ആ കണ്ണുകളിലെ അഗ്നിയിൽ താനും വെന്തുപോവുമെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാവാം… അവൾ അതേ കിടപ്പിൽ തല വെട്ടിച്ച് അയാളോടായി പറഞ്ഞു…
” ആ കർമ്മം ചെയ്യാൻ ഏറ്റവും യോഗ്യൻ അവൻ തന്നെയല്ലേ… വടക്കേമേലകത്ത് ഇനിയും തലകൾ ഉരുളും… അത് ഈ കിടപ്പിൽ കിടന്നുകൊണ്ട് രുദ്ര കാണും… വീരഭദ്രന്റെ രക്തത്തിനും കണക്കുപറയണ്ടേ…!! വേണ്ടേ..!! വേണ്ടേ അച്ഛാ..!! എന്റെ മകൻ തന്നെയാണ് അതിനായി നിയോഗിക്കപ്പെട്ടവൻ…”
ഇത് കേട്ട അയാളുടെ മുഖവും കോപത്താൽ വിറങ്ങലിച്ചു… തന്റെ മകളെ നോക്കി അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു…
” വടക്കേമേലകം തറവാട് മുചൂടും മുടിയും… അവന്റെ അച്ഛനെ കൊന്ന, അമ്മയെ ജീവശ്ചവം ആക്കിയ, അമ്മയേം മകനേം പരസ്പരം അകറ്റിയ, ചെമ്പട്ട് തറവാട് തീയിട്ട ഓരോരുത്തരും അനുഭവിക്കും.. അവന്റെ പ്രതികാരത്തിൽ നീറി നീറി മരിക്കും….”
അടുത്ത പ്രഭാതം ചിലമ്പ്ദേശത്തെ എതിരേറ്റത് രണ്ട് മരണവാർത്തകളുമായിട്ടായിരുന്നു …
?????
സൂപ്പർ….ഭയാനകം…
Superb. Wtg 4 nxt part…
Oru rakshayumilla adipoli aayittund ?❤️❤️? pages kooti ezhuthanam bro ?
Nalla Class item..?
Superb❣️❣️❣️❣️❣️
kadha, ezhuthushaily okkke kollam…. pinne oru 7 vayassulla kochinekkond ingane okke cheyyikkano ennu mathram oru doubt… karyam, nagathan arikkum ullil irunnu ellam cheyyunne, but …..
???
ഒരുപാട് താമസിക്കുന്നു
Super
Waiting for next part as soon as possible…..
??????????
ന്റോ പൊന്നോ ?????. കാത്തിരിക്കുന്നു ?
1st