നാഗത്താൻ കാവ് -2[ദേവ്] 170

Views : 4172

“സുഭദ്രേ.. നാളെത്തന്നെ  ഉണ്ണിയുടെ പേരിൽ കുടുംബക്ഷേത്രത്തിൽ ഒരു പുഷ്പാഞ്ജലി കഴിപ്പിക്കണം… സർപ്പാക്കാവിൽ നൂറും പാലും നേദിക്കണം..”  മുത്തശ്ശി ഇളയമ്മയോടായി പറഞ്ഞു…  ഉണ്ണിക്കുട്ടനെ മാറോട് ചേർത്ത് സുഭദ്ര ആ കിടക്കയിൽ തന്നെ കിടന്നു… എന്നാൽ ഇരുട്ടിന്റെ മറവിൽ ഉത്തരത്തിൽ ഉണ്ണിക്കുട്ടനെതന്നെ നോക്കിയിരുന്ന ആ കരിനാഗത്തിനെ അവരാരും കണ്ടില്ല… പത്തി വിരിച്ച്.. നാവ് പുറത്തേക്ക്‌ നീട്ടി  എന്തിന്റെയോ വരവറിയിച്ചുകൊണ്ട്  അത് അങ്ങനെ തലയുയർത്തി നിന്നു…

 

ഉറക്കമുണർന്നപ്പോൾ ഉണ്ണിക്കുട്ടന് കഴിഞ്ഞദിവസം രാത്രി നടന്ന കാര്യങ്ങളൊന്നും തന്നെ ഓർമ്മ ഉണ്ടായിരുന്നില്ല… മങ്ങിയ കാഴ്ചയിൽ ഒരു നാഗത്തിന്റെ വാലിന്റെ ചിലമ്പൽ മാത്രം അവൻ കണ്ടു… വളരെ അടുത്തെവിടെയോ എന്നപോലെ ആ ചിലമ്പൽ അവന്റെ കാതുകളിൽ പതിച്ചു… പതിയെ അവനറിയാതെ അവന്റെ നാവിൽ നിന്നും ആ നാമം വീണ്ടും ഉച്ഛരിച്ചു… ” നാഗത്താൻ… നാഗത്താൻ കാവ്”

വീണ്ടും അവിടേക്ക് പോകാൻ മനസ്സ് വെമ്പുന്നത് പോലെ… എന്തോ ഒന്ന് അവിടെ തന്നെ കാത്തിരിക്കുന്നു എന്ന് മനസ്സിൽ ആരോ പറയുന്ന പോലെ… എന്നാൽ തറവാട്ടിലെ ആരും അറിഞ്ഞുകൊണ്ട് അവിടേക്ക് ഇനി പോവാൻപറ്റില്ലെന്ന് ഇന്നലെ നടന്ന സംഭവങ്ങളിൽ നിന്ന്തന്നെ അവനു മനസ്സിലായിട്ടുണ്ടായിരുന്നു… അതുകൊണ്ടുതന്നെ ഉമ്മറത്തും തെക്കിനി  വരാന്തയിലുമായി അവന് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് സമയം കഴിച്ചു… ആരുടേയും കണ്ണിൽപ്പെടാതെ അവിടേക്ക് എത്തിപ്പെടുക എന്നതായിരുന്നു മനസ്സ് നിറയെ…

ഉമ്മറകോലായിൽ മുത്തശ്ശി ഉച്ചമയക്കം ആയ തക്കം നോക്കി ഉണ്ണിക്കുട്ടൻ പതിയെ തെക്കിനിയിലെ തൊടിയിലേക്ക് നടന്നു.. തന്റെ പോക്ക്  ആരും കാണാതിരിക്കാനായി വളരെ ശ്രദ്ധയോടെ നാലുപാടും വീക്ഷിച്ചായിരുന്നു  നടത്തം…ഒടുവിൽ വീണ്ടും അവൻ ആ കാവിന്റെ മുന്നിൽ എത്തി.. പതിയെ പതിയെ വള്ളിപ്പടർപ്പുകൾക്കിടയിലൂടെ  അവൻ ഉള്ളിലേക്ക് നടന്നു.. നടത്തത്തിനൊടുവിൽ  ഉണ്ണിക്കുട്ടൻ വീണ്ടും ആ ശില്പം കണ്ടു.. ചുറ്റുപാടും കണ്ണോടിച്ച ശേഷം പതിയെ ശില്പത്തിനരികിലേക്ക് നടന്നടുത്തു… അവനറിയാതെ തന്നെ അവന്റെ കാലുകൾ അവനെ ശിൽപ്പത്തിലേക്ക് അടുപ്പിച്ചു എന്നുവേണം പറയാൻ… അരികിലെത്തിയ ശേഷം അവൻ ആ ശില്പത്തെ സാകൂതം നിരീക്ഷിച്ചു…. ചുറ്റും നടന്ന് ആ ശില്പത്തിന്റെ ഓരോ അഴകളവുകളും അവൻ ആസ്വദിച്ചു.. പതിയെ പതിയെ അവന്റെ വിരലുകൾ ശില്പത്തിന്റെ നെറുകയിൽ സ്പർശിച്ചു….

പെട്ടന്നാണ് ശക്തമായൊരു കാറ്റ് അവിടെ വീശിയത്… എന്തോ വലിയ പൊട്ടിത്തെറിയുടെ ശബ്ദം ഉണ്ണിക്കുട്ടന്റെ കാതുകളിൽ പതിഞ്ഞു…  ചെവിപൊത്തിപ്പിടിച്ച് കണ്ണുകൾ ഇറുക്കിയടച്ച് പേടിച്ചു നിൽക്കുകയായിരുന്ന ഉണ്ണിക്കുട്ടൻ ദിക്കുകൾ അലറുന്ന  വിധമുള്ള ഒരു പൊട്ടിച്ചിരി കേട്ടാണ് കണ്ണ് തുറന്നത്… നോക്കുമ്പോൾ മുന്നിൽ ഒരു മനുഷ്യൻ… അർദ്ധ നഗ്നനാണ് അയാൾ… അയാളുടെ ജട പിടിച്ച മുടിയും നീണ്ടു വളർന്ന നരച്ച താടിയും കാറ്റിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു.. കഴുത്തിൽ ഒരു കനത്ത രുദ്രാക്ഷമാല.. കയ്യിൽ ഒരു വടി.. കണ്ടാൽത്തന്നെ പേടി തോന്നുന്ന രൂപം… അങ്ങനെയൊരാളെ ഉണ്ണിക്കുട്ടൻ ആദ്യമായി കാണുകയായിരുന്നു.. അയാൾ എങ്ങനെ ഈ കാടിനുള്ളിൽ വന്നുവെന്ന് ഉണ്ണിക്കുട്ടന് മനസ്സിലായതേയില്ല.. ഭയന്ന് വിറച്ചുനിന്ന ഉണ്ണിയുടെ നേരെ വിരൽചൂണ്ടി അയാൾ ഉച്ചത്തിൽ ആക്രോശിച്ചു..

 

” കരിനാഗം കാത്തിരിക്കുന്ന.. കാവൽ നിൽക്കുന്ന.. ചെമ്പട്ടിലെ ഉണ്ണിതമ്പുരാൻ… ഹാ.. ഹാ.. ഹാ.. ഹാ.. ഹാ…

നിന്റെ നിയോഗത്തിനുള്ള സമയം ആയിരിക്കുന്നു… അവന്റെ കാത്തിരിപ്പിന്റെ നാളുകൾ അവസാനിക്കാൻ പോകുന്നു… അവൻ നിനക്കായി കരുതിവച്ചിരിക്കുന്നത് അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ…

ഹാ.. ഹാ.. ഹാ.. ഹാ.. ഹാ… ”

 

ഭയന്നുപോയ ഉണ്ണിക്കുട്ടൻ പതിയെ ബോധം മറഞ്ഞ് ആ കാവിനുള്ളിൽ തളർന്നു വീണു… അവന്റെ തലക്ക് മുകളിലായി ഒരു നാഗത്തിന്റെ നിഴൽ വന്നു പതിഞ്ഞു…

 

മുഖത്ത് വെള്ളംവീണപ്പോഴാണ് ഉണ്ണിക്കുട്ടൻ കണ്ണ് തുറന്നത്… നോക്കിയപ്പോൾ മുന്നിൽ മനയത്തെ കുട്ടേട്ടൻ… കുട്ടേട്ടൻ വല്ലാണ്ട് പരിഭ്രമിച്ച മട്ടുണ്ട്… ഉണ്ണിയെ കുലുക്കി വിളിച്ച് ഉണർത്താണ് ശ്രമിക്കുകയാണ്… അവന്റെ കണ്ണ് തുറന്നതുകണ്ട കുട്ടേട്ടൻ ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു..

 

“അല്ല ഉണ്ണീ… നീയെന്തിനാ ഈ പൂവരശ്ശിന്റെ ചുവട്ടിൽ വന്ന് കിടന്ന് ഉറങ്ങുന്നേ..?? തറവാട്ടിലെങ്ങും ഇടമില്ലാഞ്ഞിട്ടാ..?? അതും എന്ത്‌ ഉറക്കമാ ഇത്..?? ഞാൻ എത്ര നേരോണ്ട് വിളിക്കണുണ്ടെന്ന് അറിയോ..!!”

 

അപ്പോഴാണ് ഉണ്ണിക്കുട്ടന് തന്റെ ചുറ്റുപാടിനെപ്പറ്റി ഓർമ്മ വന്നത്..

 

” ഞാൻ എങ്ങനെയാ ഇവിടെയെത്തിയെ..?? കാവിന്റെയുള്ളിൽ ആയിരുന്നില്ലേ ഞാൻ..തിരികെ നടന്നു വന്നത് എനിക്ക് ഓർമ്മയില്ലല്ലോ..!! ആരാ അവിടെ കാവിൽ വച്ചു കണ്ട ആ മനുഷ്യൻ..?? അയാൾ എന്തൊക്കെയാ എന്നോട് പറഞ്ഞേ..?? ഇനി അയാൾക്ക് ആള് മാറിപ്പോയതാവുമോ..?? പക്ഷെ എന്റെ പേര് അയാൾ പറഞ്ഞല്ലോ..!! ഏതാ ഈ ചെമ്പട്ട് തറവാട്..?? എന്നെയെന്തിനാ അയാൾ ചെമ്പട്ടിലെ ഉണ്ണി തമ്പുരാനേന്ന് വിളിച്ചേ..?? ഞാൻ വടക്കേമേലകത്തെ കുട്ടി അല്ലേ..!! ഒന്നും മനസ്സിലാവണില്ലല്ലോ..!! അതോ ഇനി ഇതെല്ലാം സ്വപ്നം ആണോ..?? പക്ഷെ ഞാൻ അയാളെ നേരിട്ട് കണ്ടതല്ലേ..!! ”

 

Recent Stories

The Author

ദേവ്

14 Comments

  1. അറക്കളം പീലിച്ചായൻ

    99)മത്തെയും 100മത്തെയും ലൈക്ക് എന്റെ വക

  2. Spr part ആയിരുന്നു ഫുൾ തൃലിംഗ് ആയിരുന്നു

  3. പേജ് കൂട്ടി എഴുതണം… ❤❤❤❤

  4. Bro kidu story aanu,but Page kuravanu….10-14 Page undekil onnukoodi intrest aakum…all the best bro👍👍👍❤️❤️❤️

  5. Bro kidu story aanu,but Page kuravanu….10-14 Page u dekil onnukoodi intrest aakum…all the best bro👍👍👍❤️❤️❤️

  6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കഥ intresting ആകുന്നുണ്ട് but page കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ……

    ♥️♥️

  7. അറക്കളം പീലിച്ചായൻ

    🤗😍😍😍😍😍

  8. ഒരു 10 പേജ് എങ്കിലും ആക്കി ആഴ്ച്ചെ ഇട്ട നല്ലതായിരുന്നു

  9. Nannayittund. Page koottuka. Wtg 4 nxt part…

  10. 💖💖💖

  11. കഥ സൂപ്പർ ആണ് .കുറച് കൂടെ pages ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. ഉള്ള പേജ്ൽതന്നെ മാറ്റർ പോരാത്തത് പോലെ തോന്നി.എന്തായാലും അടുത്ത ഭാഗതിനായി ആകാംഷയോടെ കാത്തിരിക്കുന്നു

  12. Nice one but kurachoode pages akamayirubu

  13. 💝💝💝💝

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com