നാഗത്താൻ കാവ് -2[ദേവ്] 170

Views : 4172

ഉണ്ണിക്കുട്ടന്റെ മനസ്സ് വീണ്ടും വീണ്ടും കലുഷിതമായിക്കൊണ്ടേയിരുന്നു.. ഉണ്ണിയുടെ പതിവില്ലാത്ത മൗനം കണ്ട് കുട്ടേട്ടൻ അവനെ കുലുക്കി വിളിച്ചു..

 

” ഉണ്ണി തമ്പുരാനേ.. ഇത് ഏത് ലോകത്താ..?? ഭൂമിയിലേക്ക് വായോ… ഇതെന്ത് ഇരുപ്പാ..!! വാ.. ഞാൻ തറവാട്ടിലേക്ക് കൊണ്ടാക്കാം.. ഇവിടെ വന്ന് കിടന്നുറങ്ങിയതൊന്നും തറവാട്ടിൽ ആരും അറിയണ്ട..”

 

കുട്ടേട്ടന്റെ വാക്കുകളെല്ലാം ഉണ്ണിക്കുട്ടന്റെ ചെവിയിൽ തട്ടി തെറിച്ചു.. മനസ്സ് ഇതൊന്നും കേൾക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല… പെട്ടന്ന് അവന് കുട്ടേട്ടനോട് ചോദിച്ചു..

 

” കുട്ടേട്ടാ.. ഈ ചെമ്പട്ട് തറവാട് എവിടെയാ..??”

 

കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടെന്ന പോലെ കുട്ടേട്ടൻ ഞെട്ടി… ഭയം അയാളുടെ മനസ്സിനെ പൂർണ്ണമായും മൂടി.. കഴിഞ്ഞുപോയ കാലത്തെ ഓർമ്മകൾ ഒരു മിന്നായം പോലെ അയാളുടെ ഓർമ്മയിലെത്തി… പെട്ടന്ന് തന്നെ സ്വബോധം വീണ്ടെടുത്ത് അയാൾ ഉണ്ണിയെ നോക്കി…

 

” നിനക്ക്.. നിനക്ക് ഈ പേര് എവിടുന്ന് കിട്ടി ഉണ്ണീ..?? ”

 

അയാളുടെ വാക്കുകൾ വല്ലാണ്ട് പതറുന്നുണ്ടായിരുന്നു…

 

“കുട്ടേട്ടന് അറിയോ ചെമ്പട്ട് തറവാടിനെ..?? അറിയാങ്കിൽ ഉണ്ണിക്ക് പറഞ്ഞ് തായോ..”

 

പതിവ് കുട്ടിത്തത്തോടെ ഉണ്ണിക്കുട്ടൻ ചോദിച്ചു..

 

“ചെമ്പട്ട് തറവാടോ..?? അങ്ങനെയൊന്ന് കുട്ടേട്ടൻ കേട്ടിട്ടില്ല ഉണ്ണീ… നീ വായോ.. തറവാട്ടിൽ പോവാം…”

 

അവനെയും കൂട്ടി കുട്ടേട്ടൻ തറവാട്ടിലേക്ക് നടന്നു.. ഉമ്മറപ്പടിയിൽ ഉണ്ണിയെയും നോക്കിയിരുന്ന മുത്തശ്ശിക്ക് അവനെ കണ്ടപ്പോൾ ആശ്വാസമായി..

 

” എവിടെയായിരുന്നു ഉണ്ണീ നീ ഇതുവരേം..?? ”

 

“ഞാൻ കുട്ടേട്ടനൊപ്പം ആയിരുന്നു മുത്തശ്ശി… ”

 

അപ്പോൾ വായിൽ വന്ന കള്ളം മുത്തശ്ശിയോട് പറഞ്ഞ ശേഷം അവിടെ നിൽക്കാതെ ഉണ്ണിക്കുട്ടൻ അടുക്കളയിലേക്ക് ഓടി…

 

“തമ്പുരാട്ടി… എനിക്ക് ഒരുകൂട്ടം പറയാനുണ്ട്… ഉണ്ണിക്കുട്ടൻ ഇത്രേം നേരം എന്നോടൊപ്പം ആയിരുന്നില്ല… തെക്കേതൊടിയിലെ പൂവരശ്ശിന്റെ ചുവട്ടിൽ കിടന്ന് ഉറങ്ങിയ ഉണ്ണിയെ ഞാൻ വിളിച്ചുകൊണ്ട് വരുകയായിരുന്നു…”

 

Recent Stories

The Author

ദേവ്

14 Comments

  1. അറക്കളം പീലിച്ചായൻ

    99)മത്തെയും 100മത്തെയും ലൈക്ക് എന്റെ വക

  2. Spr part ആയിരുന്നു ഫുൾ തൃലിംഗ് ആയിരുന്നു

  3. പേജ് കൂട്ടി എഴുതണം… ❤❤❤❤

  4. Bro kidu story aanu,but Page kuravanu….10-14 Page undekil onnukoodi intrest aakum…all the best bro👍👍👍❤️❤️❤️

  5. Bro kidu story aanu,but Page kuravanu….10-14 Page u dekil onnukoodi intrest aakum…all the best bro👍👍👍❤️❤️❤️

  6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കഥ intresting ആകുന്നുണ്ട് but page കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ……

    ♥️♥️

  7. അറക്കളം പീലിച്ചായൻ

    🤗😍😍😍😍😍

  8. ഒരു 10 പേജ് എങ്കിലും ആക്കി ആഴ്ച്ചെ ഇട്ട നല്ലതായിരുന്നു

  9. Nannayittund. Page koottuka. Wtg 4 nxt part…

  10. 💖💖💖

  11. കഥ സൂപ്പർ ആണ് .കുറച് കൂടെ pages ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. ഉള്ള പേജ്ൽതന്നെ മാറ്റർ പോരാത്തത് പോലെ തോന്നി.എന്തായാലും അടുത്ത ഭാഗതിനായി ആകാംഷയോടെ കാത്തിരിക്കുന്നു

  12. Nice one but kurachoode pages akamayirubu

  13. 💝💝💝💝

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com