ജൂൺ 14
വൈകുന്നേരം 4:00
സർക്കിൾ ഓഫീസിൽ താഴെയുള്ള ഓഫീസർമാരുടെ ഒരു മീറ്റിംഗ് വിളിച്ചു ചേർത്തിരിക്കുകയായിരുന്നു ഹരി. ഡിസിപി സാമൂവൽ ഡോമെനിക്കിന് പകരം പുതുതായി ചാർജ് എടുത്ത കമ്മിഷണർ അജയ് രവീന്ദ്രനും എത്തിയിരുന്നു.
“കമ്മോൺ ഹരി, വാട്ട് ആർ ദ അപ്ഡേറ്റ്സ്?” ഹരിയെ നോക്കി അജയ് ചോദിച്ചപ്പോൾ, ഹരി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
“സർ, കഴിഞ്ഞ രണ്ടു ദിവസമായി, നമുക്ക് കിട്ടുന്ന ഡെഡ്ബോഡിസ്… അവയിലെല്ലാം ഒരു കോമൺ ഫാക്ടർ ഉണ്ടായിരുന്നു. എല്ലാത്തിലും മരണകാരണം ഒന്ന് തന്നെ, തലച്ചോറിലേക്കുള്ള മഹാധമനിയിൽ സുഷിരം ഉണ്ടാകുകയും അതുവഴി രക്തം നഷ്ടപ്പെടുകയും ചെയ്തതാണ്.”
“ഓക്കേ, അത് നമുക്ക് അറിയാവുന്നതല്ലേ, ടെൽ മി എബൌട്ട് യുവർ ഫൈൻഡിങ്‌സ്…” അജയ് വീണ്ടും ഹരിയെ ചോദ്യരൂപത്തിൽ നോക്കി.
“യസ് സർ, ഞാനതിലേക്കാണ് വരുന്നത്… ഞങ്ങളുടെ കുറച്ചു പേരുടെ കഴിഞ്ഞ അഞ്ചു ദിവസത്തെ നിരീക്ഷണങ്ങളിൽ നിന്നും ഞങ്ങൾ എത്തിച്ചേർന്ന ചില നിഗമനങ്ങൾ…”
“പറയൂ, എന്താണത്…?” കമ്മിഷണർ അജയ് രവീന്ദ്രൻ ആകാംഷ അടക്കാനാകാതെ ചോദിച്ചു.
“സർ, ഈ ആക്രമണം വെയർവൂൾഫുകളുടേത് അല്ല, എന്നാൽ, ഈ രീതി വാംപയറുകളുടേതാണ്…”
“വാട്ട് ദ *** ആർ യൂ ടോക്കിങ് mr. ഹരിശങ്കർ…?” അത്രയും നേരം ക്ഷമയോടെ കേട്ടിരുന്ന കമ്മിഷണർ പെട്ടെന്ന് പൊട്ടിത്തെറിച്ചു.
“ആദ്യം ഒരു വെയർവൂൾഫ്, ഇപ്പൊ വാംപയർ… താങ്കൾ കെട്ടുകഥകളെ യാഥാർഥ്യമാക്കുന്ന ആളാണോ…” അജയ് പൊട്ടിത്തെറിച്ചു.
“സർ, ക്ഷമയോടെ കേൾക്കണം പ്ലീസ്… എന്റെ ഒറ്റക്കുള്ള കണ്ടുപിടിത്തമോ നിഗമനങ്ങളോ അല്ല ഞാനിവിടെ അവതരിപ്പിക്കുന്നത്. അതുകൊണ്ട് പ്ലീസ്…”
“ഓക്കേ, യൂ കണ്ടിന്യൂ…”
“സർ, കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ ഈ സർക്കിളിൽ വന്ന വിദേശികളുടെ കണക്ക് എടുത്തു നോക്കി, അതിൽ ആദ്യത്തെ ഡെഡ്ബോഡി കിട്ടിയതിന്റെ തലേന്ന്, അതായത് ജൂൺ ഒൻപതാം തിയതി ഇവിടെ വന്നു ഇപ്പോഴും സ്റ്റേ ചെയ്യുന്ന സഞ്ചാരികളായ വൈദേശികർ ആരുമില്ല, ആ അഞ്ചു പേർ ഒഴികെ”
“ഏത് അഞ്ചു പേർ?”
“വെയർവൂൾഫ് ഹണ്ടേഴ്സ് ആയി ഇവിടെ എത്തിയ അഞ്ചു പേർ, സർക്കാരിന്റെ അതിഥികൾ…”
“വാട്ട്? താൻ എന്താടോ ഈ പറയുന്നേ?”
“സർ, വാംപയേഴ്‌സിന്റെ ചരിത്രം പരിശോധിച്ചാൽ അറിയാം അവരുടെ മുഖ്യ എതിരാളികൾ ആണ് വെയർവൂൾഫുകൾ. അതുകൊണ്ട് തന്നെ ഇവർ വാംപയേഴ്‌സ് ആകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, ഇവരെ കൊലപാതകത്തിലേക്ക് നയിക്കുന്ന പല എവിഡൻസുകളും അവിടെ നിന്ന് കിട്ടിയിട്ടുണ്ട്, ഇനി സർ ഒരു ഉപകാരം മാത്രം ചെയ്തു തരണം.”
“എന്താ വേണ്ടത് പറഞ്ഞോളൂ…” കമ്മിഷണറുടെ സ്വരത്തിൽ ആശങ്ക നിറഞ്ഞിരുന്നു.
“സർ അവരെ ചോദ്യം ചെയ്യാനുള്ള അനുമതി… അത് ഹയർ ഒഫീഷ്യൽസിൽ നിന്നും എനിക്ക് വാങ്ങിത്തരണം…”
അജയ് ഹരിശങ്കർ എന്ന ചെറുപ്പക്കാരനെ പകപ്പോടെ നോക്കി,
“എടോ, ഞാൻ തന്നെ നിരുത്സാഹപ്പെടുത്തുകയല്ല, എങ്കിലും ഈ കേസ് ഞാൻ സി ബി ക്കൊ, സി ബി ഐ ക്കൊ കൈമാറട്ടെ?”
“സർ…!!!” ഹരി ഇരിപ്പിടത്തിൽ നിന്നും ചാടിഎഴുന്നേറ്റു.
“അതിനായിരുന്നെങ്കിൽ ഞങ്ങൾ കുറച്ചുപേർ രാപകലില്ലാതെ കഷ്ടപ്പെടണമായിരുന്നോ, എല്ലാം കരയ്ക്കടുപ്പിച്ചു കഴിയുമ്പോൾ വലിച്ചു കേറ്റാൻ മാത്രമായി ഒരു ഉന്നതനും വരണ്ടാ, ഈ കേസ് എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നു വ്യക്തമായ ബോധ്യം ഉള്ളതുകൊണ്ടാണ് ചോദിച്ചത് സർനോട്… ഈ ഒരൊറ്റ സഹായം ചെയ്ത് തരാൻ പറ്റുവോ സാറിനു?” ഹരി നിന്നു കിതച്ചു, അവൻ പകപ്പോടെ വാച്ചിൽ നോക്കി, സമയം 5:45 ആയിരിക്കുന്നു. ചന്ദ്രോദയത്തിന് മുൻപേ ദിമിത്രിക്കരികിൽ എത്താൻ സാധിച്ചില്ലെങ്കിൽ…
അവൻ ഫയലുകൾ മടക്കി, കമ്മിഷണർ അജയ് രവീന്ദ്രനെ നോക്കി,
“സർ, അങ്ങ് വിചാരിക്കും പോലെ വാംപയേഴ്‌സ് ഒരിക്കലും കീഴടക്കാൻ പറ്റാത്ത ശക്തികൾ അല്ല, വെഞ്ചരിച്ചു കിട്ടുന്ന പുണ്യവസ്തുക്കളും ഉള്ളിപ്പൂക്കളും അവയുടെ ശക്തി കുറയ്ക്കും. ആ വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള ഒരു റൂമിൽ അവരും നമ്മളെ പോലെ സാധാരണ മനുഷ്യർ ആയിരിക്കും. സൊ, പ്ലീസ് സർ, ഇനിയൊരു മനുഷ്യക്കുരുതിക്ക് മുന്നേ, അവരെ തടയാൻ എന്നെ അനുവദിക്കണം…”
ഹരിയുടെ വാക്കുകൾക്ക് വല്ലാത്ത ഒരു വേഗതയും ചലനങ്ങൾക്ക് ഇടർച്ചയും വരുന്നത് അജയ് ശ്രദ്ധിച്ചു.
“ഹരി… ആർ യൂ ഓക്കേ? വയ്യെങ്കിൽ നമുക്ക് കൺക്ലൂഡ് ചെയ്യാം, താങ്കളുടെ അന്വേഷണം നടക്കട്ടെ, എന്തെങ്കിലും കൂടുതൽ ലീഡിങ് പ്രൂഫുകൾ കൂടി കിട്ടുമോ എന്നു നോക്ക്, താൻ പറഞ്ഞ പോലെ ചോദ്യം ചെയ്യാനുള്ള ഏർപ്പാട് ഞാൻ ഉണ്ടാക്കി തരാം. ഓക്കേ, ടേക്ക് റസ്റ്റ് ബോയ്… സീ യൂ ടുമാറോ…”
അജയ് തന്റെ വാഹനത്തിൽ കയറും മുൻപേ തന്നെ അനുഗമിച്ചെത്തിയ ഹരിയെ ഒന്നുകൂടി നോക്കി. അവന്റെ കൃഷ്ണമണികളുടെ കാപ്പി നിറം വർദ്ധിച്ച പോലെ അജയ്ക്ക് തോന്നി, അവൻ ഒന്നുകൂടി ഹരിയുടെ തോളിൽ കൈ വച്ച ശേഷം തന്റെ വാഹനത്തിൽ കയറി.
❤❤❤❤
❤❤❤
♥️♥️♥️♥️♥️♥️♥️♥️
❤❤❤