അഞ്ചാം ദിവസം…
ജൂൺ 14
വൈകുന്നേരം 6:00
വൈകുന്നേരം ലാറയും ദിമിത്രിയും ലാബിൽ ആയിരുന്നു. ദിമിത്രിക്ക് വല്ലാത്തൊരു പരവേശം ഉള്ളത് പോലെ കാണപ്പെട്ടു.
ലാറയ്ക്ക് എന്തോ പന്തീകേട് തോന്നി.
“ഗ്രാൻഡ്പാ… ആർ യൂ ഓക്കേ?” അവൾ അല്പം ആശങ്കയോടെ ചോദിച്ചു.
“യാ, ഐ ആം ഓക്കേ, ബേബി…” എന്നിട്ടും ദിമിത്രിയുടെ കൈകൾ അസാധാരണമാം വിധം വിറക്കുന്നതും മുഖത്തെ പേശികൾ വലിഞ്ഞു മുറുകിയിരിക്കുന്നതും ലാറ ശ്രദ്ധിച്ചു.
“ഗ്രാൻഡ്പാ, ഈ സെറം… ഡസ് ഇറ്റ് വർക്ക്?”
“വിത്തൌട്ട് എനി ഡൌട്ട് ചൈൽഡ്… ബട്ട്…”
“എന്താ ഗ്രാൻഡ്പാ പിന്നെന്താ ഒരു ബട്ട്?” ലാറ കരയുംപോലെ ചോദിച്ചതും ആ വൃദ്ധന്റെ കണ്ണുകളിലും ആകുലത വ്യക്തമായിരുന്നു.
“നിനക്കവനെ ഇഷ്ടമാണെന്നത് എന്റെ ആകുലത കൂട്ടുന്നു മോളേ…”
“എന്താണ് ഗ്രാൻഡ്പാ… എന്താ പ്രോബ്ലം?”
“ഇറ്റ്സ് ഗേറ്റിങ് ലേറ്റ് ബേബി, ആൻഡ് ഹരി… അവൻ ഇതുവരെ എത്തിയില്ല… ഇന്നു പൗർണമിയല്ലേ… സൊ… അവൻ ചന്ദ്രോദയത്തിന് മുന്നേ എത്തിയില്ലെങ്കിൽ…”
അതേസമയം അതിശ്രാവണ്യം കൈമുതലായുള്ള ലാറ കിലോമീറ്ററുകൾക്കകലെ ഒരു അലർച്ച കേട്ടു, ആ ദിക്കിലേക്ക് വെട്ടിതിരിഞ്ഞു…
“ഗ്രാൻഡ്പാ…” അവൾ പകുതി സങ്കോചത്തോടെയും പകുതി വ്യഗ്രതയോടെയും ദിമിത്രിയെ നോക്കിയതും അയാൾ ആന്റി- ഡീഫോം സെറം എന്നു പേരിട്ട ആ മരുന്നുകൾ നിറച്ച സിറിഞ്ചുകൾ തോൾ സഞ്ചിയിലാക്കി വീടിനു പുറത്തേക്ക് പറ്റാവുന്നത്ര വേഗതയിൽ നടന്നു.
അയാൾ മുറ്റത്തേക്ക് ഇറങ്ങുമ്പോഴേക്കും, ലാറ തന്റെ ഡോഡ്ജ് ലാൻസർ കാർ അതിവേഗത്തിൽ തിരിച്ചിട്ടിരുന്നു. 1962 മോഡൽ വയസ്സൻ കാർ അതിന്റെ പരമാവധി വേഗതയിൽ കുതിച്ചു പാഞ്ഞു.
❤❤❤❤
❤❤❤
♥️♥️♥️♥️♥️♥️♥️♥️
❤❤❤