നരഭോജി(The Creature II) {ശിവശങ്കരൻ} 98

അവൻ എസ്. ഐ. സക്കീർ അലിയെ വിളിച്ചു.

 

“എടോ, കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നമ്മുടെ സർക്കിളിൽ വന്നിട്ടുള്ള വിദേശികളുടെ ലിസ്റ്റ് എനിക്കൊന്നു കിട്ടണം ഉടനെ…”

 

“എന്താ സാർ, എനി ലീഡ്…”

 

“ആണെന്ന് തോന്നുന്നു, ഉറപ്പിക്കാറായില്ല, നമുക്ക് നോക്കാടോ…”

 

“സാർ, വിദേശികൾ എന്നു പറയുമ്പോ, കുറച്ചു വെയർവൂൾഫ് വേട്ടക്കാർ യൂ കെ യിൽ നിന്നും ഗവണ്മെന്റ് അതിഥികളായി എത്തിയിട്ടുണ്ട്… അവരെ…”

 

അത്‌ കേട്ടതും ഹരിയുടെ കണ്ണുകൾ ഒന്ന് തിളങ്ങി… “വേണ്ടാ അവരെ വിട്ടേക്ക് ബാക്കിയുള്ളവരെ നോക്കാം…”

 

“യസ് സർ…” സല്യൂട്ട് ചെയ്ത് എസ് ഐ പുറത്തേക്ക് പോയി.

 

കുറെ അന്വേഷണവും കൂടെ കുറെ ജോലികളും ഓഫീസിൽ ഉണ്ടായിരുന്നു ഹരിക്ക്. എന്നിട്ടും അവൻ നേരത്തെ ഇറങ്ങി…

 

കഴിഞ്ഞ ഒരാഴ്ചയായുള്ള അടുപ്പത്തിലൂടെ തന്നെ ഹരിയും ലാറയും നല്ല കൂട്ടുകാരായി മാറിയിരുന്നു.

 

“അഞ്ചു ദിവസം കൂടി… അതിനുള്ളിൽ ഗ്രാൻഡ്പാ ആ സെറം തയ്യാറാക്കി കഴിയും. ടെസ്റ്റിംഗ് കഴിഞ്ഞു, പൗർണമിയുടെ അന്നു ഈവെനിംഗ്, ഹരിയുടെ ദേഹത്ത് അത്‌ ഇൻജെക്ട് ചെയ്‌താൽ ഏകദേശം പന്ത്രണ്ട് മണിക്കൂർ ഹരി അൺകോൺഷ്യസ് ആയിരിക്കും. അതു കഴിഞ്ഞു ഉണരുമ്പോൾ, യൂ വിൽ ബി എ ന്യൂ ബോൺ”

 

നൈറ്റ്‌ ഡ്രൈവ് മുഴുവൻ അവൾ ഹരിയോട്  ഇൻജെക്ഷന്റെ സമയത്ത് എന്താണ് നടക്കുക എന്നു വിശദീകരിച്ചുകൊണ്ടിരുന്നു. പക്ഷേ ഹരി പകുതിയും കേട്ടിരുന്നില്ല. അവൻ മനസ്സിൽ ആ പേര് ഉരുവിട്ട്കൊണ്ടിരുന്നു…

 

“വാംപയേഴ്‌സ്… വാംപയേഴ്‌സ്… വാംപയേഴ്‌സ്…”

 

4 Comments

  1. ❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  2. ♥️♥️♥️♥️♥️♥️♥️♥️

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.