നരഭോജി(The Creature II) {ശിവശങ്കരൻ} 98

ജൂൺ 02

രാവിലെ 8 മണി.

 

“ഗ്രാൻഡ്പാ, യോഗാസെഷൻ കഴിഞ്ഞു, what’s next…?”

 

മിഴികൾ പൂട്ടി കസേരയിൽ ശാന്തമായി ഇരിക്കുന്ന ദിമിത്രി, മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി ശാന്തമായി പറഞ്ഞു,

 

“അയാളോട് പൊയ്ക്കോളാൻ പറയൂ ചൈൽഡ്. ജോലി ഉള്ളതല്ലേ. നമുക്ക് അടുത്ത ഫുൾമൂൺ വരെ സമയമുണ്ട്.”

 

അതു കേട്ടുകൊണ്ടാണ് ഹരി, സി ഐ ഹരിശങ്കർ യോഗാറൂമിൽ നിന്നും പുറത്ത് വന്നത്.

“സർ, എനിക്കെന്തോ ഭയം തോന്നുന്നു. അങ്ങയുടെ ശിഷ്യത്വത്തിൽ ബലവാനായ സാമൂവൽ സാറിനു പോലും പറ്റിയില്ല. അങ്ങനെയൊരു കാര്യമാണ് അങ്ങ് എന്നിൽ പരീക്ഷിക്കുന്നത്.”

 

ദിമിത്രി തന്റെ ചാരുകസേരയിൽ നിന്നും പതുക്കെ എഴുന്നേറ്റു. രണ്ടു ചുവടുകൾ കൊണ്ട് അദ്ദേഹം ഹരിയുടെ അടുത്തെത്തി.

 

“സീ ജന്റിൽമാൻ. നിന്നെ വലിയ ഇഷ്ടമായിരുന്നു സാമുവലിനു. അവനെ ആക്രമിച്ച സമയം ദേഷ്യം പിടിവിട്ട് പോയതുകൊണ്ടാണ് നിന്നെ അവൻ ഉപദ്രവിച്ചത്. അല്ലായിരുന്നെങ്കിൽ…”

 

ഒരല്പനേരത്തെ നിശബ്ദതക്ക് ശേഷം അദ്ദേഹം തുടർന്നു,

“ഇനിയും പന്ത്രണ്ടു ദിവസം നമ്മുടെ മുൻപിലുണ്ട്… നമുക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നു നോക്കാം…”

 

ദിമിത്രിയുടെ വാക്കുകൾ നൽകിയ ആത്മവിശ്വാസവും നെഞ്ചേറ്റി ഹരി പുറത്തേക്ക് നടക്കവേ, ബാൽക്കണിയിൽ നിന്നു ചെടികളെ ഓമനിക്കുന്ന ലാറയെ കണ്ടു. അവൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു.

 

“ലാറ…” അവൻ പതുക്കെ വിളിച്ചു…

 

“Mr. സി ഐ… എങ്ങനെയുണ്ട് ഇപ്പൊ മൈൻഡ്…”

 

“എന്തോ വല്ലാത്തൊരു ആശ്വാസം…”

 

“ഹമ്… ശരിയാവും താൻ ടെൻഷൻ ആകണ്ടാ…” പുഞ്ചിരിയോടെ തനിക്ക് ആശ്വാസം നൽകാൻ ശ്രമിക്കുന്ന ആ പെൺകുട്ടിയെ നേരിടാനാകാതെ സി ഐ ഹരിശങ്കർ തലതാഴ്ത്തി.

 

“I’m sorry…”

 

“എന്തിനു?” തന്റെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന ഹരിയെ അവൾ അത്ഭുതത്തോടെ നോക്കി.

 

“സാമുവൽ സർ…” ഒരു സംശയത്തോടെ ഹരി അവളുടെ കണ്ണുകളിലേക്ക് നോക്കി. മഷിയെഴുതാത്ത ആ നീലക്കണ്ണുകളിൽ കാന്തമുണ്ടെന്നു അവനു തോന്നി.

ആ കണ്ണുകളിൽ ഒരു വിഷാദം നിറയുന്നതും അവൻ വേഗം കണ്ടു പിടിച്ചു.

4 Comments

  1. ❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  2. ♥️♥️♥️♥️♥️♥️♥️♥️

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.