ആറുവർഷങ്ങൾക്ക് ശേഷം,
ഒരു ജൂലൈ 14 നു…
“മോൾക്ക് എങ്ങനെ മനസ്സിലായി ഇന്നാണ് ഈ കല്ലറകളിൽ പൂവ് വക്കേണ്ടത് എന്നു?”
ദിമിത്രിയുടെ ആവശ്യപ്രകാരം നിർമിച്ച ഹരിശങ്കറിന്റെയും ലാറയുടെയും ഒന്നിച്ചുള്ള കല്ലറക്ക് മുകളിൽ വെള്ളറോസാപ്പൂക്കൾ കൊണ്ട് വയ്ക്കുന്ന അഞ്ചു വയസ്സുകാരി പെൺകുട്ടിയെ നോക്കി ദിമിത്രി അത്ഭുതത്തോടെ ചോദിച്ചു.
“ഗ്രാൻഡ്പാ, ഇവിടെയിരുന്നു പാർത്തിച്ചപ്പോ മനച്ചിലായി…” അവളുടെ മറുപടി ദിമിത്രിയെ അത്ഭുതത്തിലാഴ്ത്തി…
“ലാറാ…” ദൂരെ നിന്ന് ആ കുട്ടിയുടെ അമ്മ വിളിച്ചപ്പോൾ അവൾ തിരിഞ്ഞോടാൻ തുടങ്ങിയതും അവൾ തട്ടി വീണു. പെട്ടെന്ന് ഒരാൺകുട്ടി വന്നു അവളെ പിടിച്ചു എണീപ്പിച്ചു.
“അരീ… ബാ അമ്മ വിളിച്ചണൂ…”
“ബാ…” അവൻ അവളുടെ കയ്യും പിടിച്ചു നടക്കാൻ തുടങ്ങി.
“ഏട്ടാ… ആ പോക്ക് കണ്ടോ… ഹരിയും ലാറയും… രണ്ടാളെയും വലുതാകുമ്പോൾ അങ്ങ് പിടിച്ചു കെട്ടിച്ചാലോ, നമ്മുടെ അയൽക്കാരല്ലേ…”
“ആഹ് നോക്കാം നമുക്ക് ജോസഫച്ചായനോട് ആലോചിക്കാടി, ആദ്യം നാളെ അവനെ ഒന്നാം ക്ലാസ്സിൽ ചേർക്കുന്ന കാര്യം ആലോചിക്കാം നമുക്ക്…”
ചിരിച്ചുകൊണ്ട് കൊച്ചുഹരിയുടെ അച്ഛനമ്മമാർ പറഞ്ഞുകൊണ്ട് കുഞ്ഞുങ്ങളുടെ പിറകേ നടക്കുമ്പോൾ കുഞ്ഞുലാറയുടെ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെയും കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു.
മുന്നോട്ട് നടക്കുന്നതിനിടെ കൊച്ചുഹരിയും കുഞ്ഞുലാറയും ഒരിക്കൽക്കൂടി ദിമിത്രിയെ തിരിഞ്ഞു നോക്കി… കുഞ്ഞു ലാറയുടെ നീലക്കണ്ണുകൾക്ക് പ്രകാശം കൂടുതലായിരുന്നു അപ്പോൾ…
അവർ ജീവിക്കട്ടെ, മനുഷ്യരായി…!
❤❤❤❤
❤❤❤
♥️♥️♥️♥️♥️♥️♥️♥️
❤❤❤