നന്ദന 5 [ Rivana ] 88

പ്ലസ് ടു പരീക്ഷയിൽ ഞാൻ 6 എ പ്ലസും വാങ്ങി. അവരും കുഴപ്പം ഇല്ലാത്ത മാർക്ക് വാങ്ങിയിരുന്നു.

അപർണ പറഞ്ഞ പോലെ മെഡിക്കൽ മേഖലയിലേക് പഠിക്കാൻ മൈസൂരിലേക്ക് പോയപ്പോൾ ഞാനും റോയിയും ഒരേ കോളേജിൽ തന്നേ ഹാക്കിങ്ങിന് ഡിഗ്രിക്ക് ചേർന്നു. അവിടെയും ഞങ്ങൾ ഒരേ ക്ലാസ്സ് തന്നെയായിരുന്നു

എനിക് ഹാക്കിങ്ങിന് ഉള്ള സബ്‌ജക്റ്റുകളിൽ വലിയ താല്പര്യം തോന്നിയില്ലെങ്കിലും റോയ് ഉള്ളത് കൊണ്ട് മാത്രം ഞാൻ അവിടെ പഠിപ്പ് തുടർന്ന് കൊണ്ടിരുന്നു.

അപർണ ഇടക്ക് അച്ഛന്റെ ഫോണിലേക്കു വിളിക്കുമായിരുന്നു. വിളിക്കുമ്പോയെല്ലാം അവളോട് ഒരുപാട് നേരം സംസാരിച്ചതിന് ശേഷമേ ഫോൺ വെക്കാറുള്ളു.

ഡിഗ്രി ഫസ്റ്റ് ഇയർ കഴിഞ്ഞതൊന്നും അറിഞ്ഞു കൂടിയില്ല അതിനിടയിൽ എക്സാം ഒക്കെ ഉണ്ടായിരുന്നു.

ഫസ്റ്റ് ഇയർ കഴിഞ്ഞു സെക്കന്റ് ഇയർ തുടങ്ങി അതികം താമസിയാതെ ഫസ്റ്റ് ഇയർസ് വരികയും ചെയ്തു.

ഫസ്റ്റ് ഇയർ വന്ന ആദ്യ ദിവസം എല്ലാ വർഷത്തെയും പോലെ സീനിയർസ് ഫസ്റ്റ്‌ ഇയർസിനെ ഒന്ന് റാഗ് ചെയ്യുവാൻ വേണ്ടി പല ഇടങ്ങളിലും നിൽപ്പുണ്ട്.

റോയിയും അതിന് വേണ്ടി തന്നെ നേരത്തെ തന്നെ കോളേജിൽ വന്നിട്ടുണ്ട്. എനിക്ക് ഇങ്ങനെ ഉള്ള കാര്യത്തിൽ തീരെ താല്പര്യം ഇല്ലാത്തതിനാൽ ഞാൻ സാധാരണ വരുന്ന സമയത്ത് തന്നെയാണ് വന്നിരുന്നത്.

അവർ അന്ന് ഫസ്റ്റ് ഇയേഴ്‌സിനെ പറ്റാവുന്നിടത്തോളം റാഗ് ചെയ്തിട്ടാണ് വിട്ടത്. പക്ഷെ അതിനിടയിൽ നടന്ന ചിലത് ഞാൻ അറിയുന്നത് പിറ്റേന്നാണ്.

ഞാനും റോയിയും ഇന്റർ ബെൽ സമയത്ത് കോളേജിന്റെ വരാന്തയിൽ നിക്കുമ്പോ രണ്ടു ഫസ്റ്റ്‌ ഇയർ പെൺകുട്ടികൾ ഞങ്ങളുടെ അടുത്ത് കൂടി നടന്ന് പോയി. അതിലൊരു പെൺ കുട്ടി റോയിയെ നോക്കി ചെറുതായി ചിരിച്ചു.

അതെന്ത് കൊണ്ടാണ് എന്ന് മനസിലായില്ല. ഞാൻ എന്താണ് എന്ന് അവനോട് തന്നെ ചോദിച്ചപ്പോളാണ് അവൻ എന്നോട് ഇന്നലെ നടന്നത് പറഞ്ഞത് തന്നെ.

ഇന്നലെ ഫസ്റ്റ് ഇയർസിനെ റാഗ് ചെയ്യുന്നതിനിടയിൽ ആണ് നേരത്തെ ചിരിച്ച പെൺകുട്ടി ഒറ്റക്ക് അവരുടെ മുമ്പിലൂടെ പോയത്. അപ്പൊ തന്നെ റോയ് അവളെ അവന്റെ അടുത്തേക്ക് വിളിച്ചു, പേരും അഡ്രസ്സും എല്ലാം ചോദിച്ചറിഞ്ഞു. എന്നിട്ട് സീനിയേഴ്സ് ചെയ്യുന്ന സ്ഥിരം പാരിപാടിയായ പാട്ട് പാടാൻ പറയൽ അവളോടും പറഞ്ഞു.

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.