നന്ദന 5 [ Rivana ] 88

വേറെയും ഒന്ന് രണ്ടു പെൺ കുട്ടികളുമായി പരിചയ പെട്ടു. അന്ന് ഉച്ച വരെയേ ക്ലാസ് ഉണ്ടായുള്ളൂ.

ക്ലാസ് കഴിഞ്ഞു ഇറങ്ങിയപ്പോൾ ഗൗരി എന്നെ കാത്ത് പുറത്തുണ്ടായിരുന്നു. ഞാനും റോയിയും അപർണ്ണയും ഒപ്പമാണ് ഇറങ്ങിയത്. റോയിക്ക് ഗൗരിയെ പരിചയമുണ്ടായിരുന്നു. അപർണക്ക് ഞാൻ ഗൗരിയെ പരിചയ പെടുത്തി കൊടുത്തു.

സ്കൂളിൽ അതികം നിൽക്കാതെ വീട്ടിലേക്കു പോകാൻ തയ്യാറായി. ഞാനും ഗൗരിയും ഒരേ ബസ്സിലാണ് പോകേണ്ടത്. അപർണയും റോയിയും വേറെ വേറെ ഇടത്തേക്കാണ് പോകാൻ ഉള്ളത്.

ഞങ്ങൾക്ക് പോകാനുള്ള ബസ്സാണ് ആദ്യം വന്നത് ഞാനും ഗൗരിയും ആ ബസ്സിൽ കയറി വീട്ടിലേക്കു പൊന്നു. ബസ്സിൽ വരുന്നതിനിടയിൽ ഇന്ന് ഉണ്ടായ കാര്യങ്ങൾ എല്ലാം സംസാരിക്കുക ആയിരുന്നു.

___

വീട്ടിൽ എത്തുമ്പോ അച്ഛൻ ചോർ കഴിച്ചു പാടത്തേക്ക് ഇറങ്ങാൻ നിൽക്കുകയാണ്.

ഞാൻ നേരെ ചെന്ന് അച്ഛനെ പോയി കെട്ടി പിടിക്കാൻ ചെന്നു.

“ നന്ദൂ മേത്ത് ചെളിയാണ് എന്നെ ഒട്ടണ്ട നിന്റെ ഡ്രെസ്സിലും ഒക്കെയാവും “ അച്ഛൻ അങ്ങനെ പറഞ്ഞെന്നെ മാറ്റാൻ നോക്കിയെങ്കിലും ഞാൻ അതൊന്നും കാര്യമാക്കാതെ അച്ഛനെ കെട്ടി പിടിച്ചു കവിളിൽ ഒരുമ്മയും കൊടുത്തു.

“ എനിക് അച്ഛനോട് ഇന്നത്തെ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് “

“ അതൊക്കെ ഞാൻ വൈകുന്നേരം വന്നിട്ട് പറയാം ഇപ്പൊ മോൾ പോയി കുളിച്ചിട്ട് ചോർ കഴിക്കാൻ നോക്ക് “ എന്റെ നെറ്റിയിൽ ഒരുമ്മയും തന്ന് മുടി ബാക്കിലേക് ചീകി കൊണ്ട് അച്ഛൻ പറഞ്ഞു.

“ എന്നാ അങ്ങനെ ആവട്ടെ തംബ്രാ “ ഞാൻ അച്ഛനെ കളിയാക്കി കൊണ്ടങ്ങനെ പറഞ്ഞു വയറ്റിൽ ഒരു പിച്ചും കൊടുത്ത് അവിടെന്ന് വീടിന് ഉള്ളിലേക്കു ഓടി.

“ വൈകുന്നേരം വന്നിട്ട് ഇതിനുള്ളത് ഞാൻ താരാഡി കാന്താരി “ അച്ഛൻ എന്നെ നോക്കി ഭീഷണി മുഴക്കി.

ഞാൻ അതിന് അച്ഛൻ ഗോഷ്ഠി കാണിച്ചു കൊടുത്തു.

അച്ഛൻ പോയതും ഞാൻ പെട്ടെന്ന് കുളിച്ചു ഫ്രഷായി. ചോറും കഴിച്ചു കുറച്ചു നേരം ടിവി കണ്ടിരുന്നു.

ടിവി കണ്ടിരുന്ന് ചടച്ചപ്പോ ഞാൻ പോയി കിടന്നു.

മുഖത്ത് എന്തോ തണുപ്പ് അനുഭവ പെടുന്നതറിഞ്ഞാണ് ഞാൻ പിന്നെ കണ്ണ് തുറക്കുന്നത്.

അച്ഛൻ കുളിച്ചു വന്ന് ബെഡിൽ ഇരുന്ന് എന്റെ കവിളിൽ തൊട്ടതായിരുന്നു. ഞാൻ ഒരു പുഞ്ചിരിയോടെ അവിടെന്ന് എണീറ്റ്‌ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു കെട്ടി പിടിച്ചു.

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.