നന്ദന 5 [ Rivana ] 88

വലിയ ക്ലാസ് തന്നെയാണ് ഒരു വരിയിൽ തന്നെ ഏഴ് ബെഞ്ചും ഡെസ്കും ഉണ്ട്. ക്ലാസിലേക്ക് ഓരോ കുട്ടികളും വന്ന് കൊണ്ടിരുന്നു. മിക്ക പെൺ കുട്ടികളും എന്റെ മുൻബെഞ്ചുകളിൽ ആണ് ഇരിക്കുന്നത്. അതോടെ എനിക്കൊരു കാര്യം മാനസിലായി ഇവരും എന്നെപോലെ നന്നായി പഠിക്കുന്നവരാണെന്ന്.

സ്ഥിരം ആയുള്ള ആളുകളുടെ ചില തെറ്റു ധാരണയാണ് മുൻ ബെഞ്ചുകളിൽ ഇരുന്നാൽ മാത്രമേ നന്നായി പഠിക്കാനാവു എന്നത്. പക്ഷെ എനിക്ക് ഇത് വരെ അങ്ങനെ ഒരു കാര്യം തോന്നിയിട്ടല്ല. കാരണം ഞാൻ മുൻ ബെഞ്ചിൽ ഇരുന്നിട്ടില്ല ഈ കാലയളവിൽ ഒന്നേൽ ബാക്ക് ബെഞ്ചിൽ അല്ലേൽ മിഡിൽ ബെഞ്ചിൽ.

പഠിക്കണം എന്നുണ്ടേൽ എവിടെ ഇരിക്കുന്നു എന്നതിൽ അല്ല കാര്യം ടീച്ചേർസ് ക്ലാസ് എടുത്ത് തരുമ്പോൾ അത്‌ ശ്രെദ്ധിച്ചു ഇരുന്നാൽ തന്നെ നമുക്ക് ഏകദേശം ഉൾ കൊള്ളാനാകും. ഇത് വെറുതെ ഷോ ഓഫാണ് മുൻ ബെഞ്ചുകാർ എന്ന് കാണിക്കുന്നത്.

ഞാൻ അങ്ങനെ ഇരിക്കെയാണ് ഒരു പെൺ കുട്ടി വന്ന് ഞാൻ ഇരുന്ന ബെഞ്ചിലേക്ക് കയറി ഇരുന്നത്. അതും എന്നെ നോക്കി ഒരു പുഞ്ചിരിയോടെ. ഞാനും ഒന്ന് തിരിച്ചു പുഞ്ചിരിച്ചു.

“ ഹായ്, എന്റെ പേര് അപർണ, നിന്റെ പേര് എന്താ “ അവൾ ബെഞ്ചിൽ ഇരുന്ന പാടെ എന്നോട് ഇങ്ങോട്ട് ചോദിച്ചു.

“ നന്ദന “ ഞാൻ തിരിച്ചു എന്റെ പേര് പറഞ്ഞു കൊടുത്തു.

പിന്നീട് ഞങ്ങൾ തമ്മിൽ പരസ്പരം പരിചയ പെടുത്തി മുൻപ് പഠിച്ചതും എവിടെന്നാ വരുന്നതും ഒക്കെയായി.

“ ഹേയ് നന്ദ “ ഞാൻ അവളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ബാക്കിൽ നിന്നും ഒരാൾ എന്നെ വിളിച്ചു.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ബാക്കിലെ ബെഞ്ചിൽ റോയ് ഇരിക്കുന്നു. ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടി അവനെ അവിടെ കണ്ടപ്പോ.

“ നീ എന്താ ഇവിടെ “ അവനെ പെട്ടെന്ന് അവിടെ കണ്ടപ്പോൾ ഞാൻ അറിയാതെ ചോദിച്ചു പോയി.

“ ഹ അതെന്ത് ചോദ്യാ നന്ദ എനിക്ക് ഇവിടെ സയൻസിൽ അഡ്മിഷൻ കിട്ടാതെ ഞാൻ വെറുതെ വന്നിവിടെ ഇരിക്കോ “ ഞാൻ രാവിലെ ഗൗരിയെ അടിച്ച ഡയലോഗ് എന്റെ നേർക്ക് തന്നെ വന്നു.

റംഷി എന്നെ നന്ദ എന്ന് വിളിച്ചു കേട്ടാണ് അവനും അങ്ങനെ വിളിക്കുന്നത്.

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.