നന്ദന 5 [ Rivana ] 88

“ മാറിയ മതിയായിരുന്നു “
“ ഡി നീ ക്ലാസ്സിൽ ഉള്ള കുട്ടികളോട് ഒന്ന് സംസാരിച്ച തന്നെ മതി അപ്പോ കൊഴപ്പണ്ടാവൂല ഈ പേടി ഒക്കെ മാറും “

“ മ്മ്,, അല്ല നീ എങ്ങനെ വന്നേ “

“ എന്നെ അച്ഛൻ കൊണ്ടോന്നാക്കി തന്നതാ, നീ ബസ്സിലാണോ വന്നേ “
“ ആ അതേ “

“ പോവുമ്പോ ഞാനും ഉണ്ടാകും ബസ്സിൽ, പിന്നെ നിനക്ക് പത്തിൽ ഫുൾ എ പ്ലസ് ഒക്കെ കിട്ടിയില്ലേ “
അവൾ അങ്ങനെ ചോദിച്ചപ്പോ എനിക്ക് കുറച്ചഭിമാനവും ഗമയും വന്നെങ്കിലും അവളെ കാണിച്ചില്ല.

“ എനിക്ക് മാത്രല്ല റംഷിക്കും ഫുൾ എ പ്ലസ് ഉണ്ട് “
“ ആ ഞാൻ അറിഞ്ഞിരുന്നു, അവൾ നിന്റെ ബെസ്റ്റ്‌ ഫ്രണ്ട് ആയിരുന്നില്ലേ. അവൾക്ക് ഇവിടെ കിട്ടിയില്ലേ അതോ വേറെ സ്കൂളിൽ ആണോ കിട്ടിയത് “

“ അതിന് അവളും അവളുടെ ഫാമിലിയും ഒക്കെ ഇവിടുന്ന് പോയി. അവളുടെ ഉപ്പാക്ക് ട്രാൻസ്ഫർ കിട്ടി അപ്പൊ അവളുടെ ഫാമിലിയിലെ എല്ലാരും അങ്ങോട്ട് മാറി. എക്സാം കഴിഞ്ഞു അതികം ഇവിടെ നിന്നിട്ടില്ല “

“ ഹേ അവൾ ഇവിടുന്ന് പോയാ എവിടേക്ക് “

“ ചെന്നൈയിലേക്ക്, ഇപ്പൊ അവൾ അവിടെയാ “
“ ആണോ, ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു “

ഞങ്ങൾ അപ്പോഴേക്കും സംസാരിച്ചു നടന്ന് സ്കൂൾ ബിൽഡിങ്ങിന്റെ വരാന്തയിൽ എത്തിയിരുന്നു. അവിടെ ആകെ കുറച്ചു കുട്ടികൾ നില്കുന്നുണ്ടായിരുന്നുള്ളു.

“ നിനക്ക് എത്ര എ പ്ലസ് ഉണ്ട് “

“ എനിക്ക് ഏഴ് എ പ്ലസും രണ്ടു എ യും ഒരു ബി പ്ലസും ആണുള്ളത് “ അവൾക്കും കുഴപ്പമില്ലാത്ത മാർക്കുണ്ട്.

ഞങ്ങൾ പിന്നെ പണ്ടത്തെ സ്കൂളിലെ കാര്യങ്ങളും കോഴ്സിനെ പറ്റിയുള്ളതും വെക്കേഷനിൽ ഉള്ളതും ഓരോന്ന് പറഞ്ഞു സംസാരിച്ചു നിന്നു.

ഓരോന്ന് സംസാരിച്ചു നിക്കുമ്പോഴും സ്കൂളിലേക്കു കുട്ടികൾ വന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. സ്കൂളിൽ ഉള്ള ഒരു ചേച്ചി വന്ന് ക്ലാസ് എല്ലാം തുറന്നപ്പോൾ ആ ചേച്ചിയോട് ചോദിച്ചു ഞങ്ങൾ ഞങ്ങളുടെ ക്ലാസിലേക്ക് കയറി.

ഇടത്തെ സൈഡിൽ കിടക്കുന്ന ബെഞ്ചും ഡെസ്കിലും നാലാമത്തെ വരിയിലെ ബെഞ്ചിലേക്ക് കയറിയിരുന്ന് അവിടെ ഉള്ള ഡെസ്കിലേക്ക് എന്റെ ബാഗ്‌ വച്ചു.

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.