നന്ദന 5 [ Rivana ] 88

അച്ഛൻ എല്ലാം കേട്ട് കുറച്ചു നേരം ഒന്നും മിണ്ടാതെ ആലോചനയിൽ നിന്നു.

“ അപ്പൊ അവന് ആ പെൺ കുട്ടിയെ ഇഷ്ട്ടമാണ്, ഞാനൊരു കാര്യം ചോദിക്കട്ടെ നിന്നോട് “ അച്ഛൻ വളരെ ഗൗരവത്തോടെ എന്നോട് അത് ചോദിച്ചു.

“ മ്മ്മ് “ ഞാൻ മൂളുക മാത്രം ചെയ്തു.

“ നന്ദൂക്ക് അച്ഛനെയാണോ റോയിയാണോ ഈ ലോകത്തിൽ വച്ചു ഏറ്റവും ഇഷ്ടവും സ്നേഹവും “

“ അച്ഛനെ “അതിന് രണ്ടാമത് ഒന്നെനിക്ക് ആലോചിക്കാൻ ഉണ്ടായിരുന്നില്ല.

“ എന്നാൽ ഈ അച്ഛൻ പറയുന്ന ഒരു കാര്യം നന്ദു അനുസരിക്കോ “

“ മ്മ് “ ഞാൻ അതെന്ന് മൂളികൊണ്ട് തലയാട്ടി.
“ എങ്കിൽ കയ്യിൽ തട്ടി പ്രോമിസ് ചെയ്യ് “ അച്ഛൻ എന്റെ നേർക്ക് കൈ നീട്ടി.

“ പ്രോമിസ് “

“ നന്ദു ഇനി ഒരിക്കലും ഒരു കാരണത്തിന് വേണ്ടിയും കരയുകയോ മനസ് വിഷമിപ്പിക്കാനോ ആകെ ഡെസ്പാവാനോ ഒന്നിനും പാടില്ല. അങ്ങനെ ആയാൽ അത് ഒരാഴ്ചയിൽ കൂടുതൽ ഉണ്ടാകാനും പാടില്ല. എപ്പോഴും വിഷമങ്ങളെ ഒഴിവാക്കി ഹാപ്പിയായി ചിരിച്ചു സന്തോഷത്തോടെ ഇരിക്കണം.
ഹാപ്പി ആയുള്ള നന്ദുന്റെ മുഖം മാത്രേ അച്ഛൻ കാണാൻ പാടു. എല്ലാ വിഷമവും അപ്പോഴേക്ക് അപ്പോള് തന്നെ മായ്ച്ചു കളയണം, എന്നിട്ട് നിന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോയി കൊണ്ടിരിക്കണം ,ഓക്കേ “

“ ഓക്കേ “ ഞാൻ ചെറു വിഷമത്തോട് കൂടെ പറഞ്ഞു.

“ ഈ ഓക്കേയിൽ ഒരു ഉറപ്പില്ലല്ലോ “

“ ഓക്കേ “ ഞാൻ ചിരിച്ചു കൊണ്ട് കുറച്ചു സൗണ്ട് കൂട്ടി പറഞ്ഞു.

അച്ഛൻ അടുത്ത് ഉള്ളപ്പോൾ വിഷമങ്ങൾ ഇല്ലാതാകുന്ന പോലെ ഒരു ഫീൽ. വിഷമങ്ങൾ എല്ലാം പറഞ്ഞു തീർത്തപ്പോൾ മനസിന് ഒരു ആശ്വാസം കിട്ടി.

തുടരും…

ഈ ഭാഗം കുറച്ചു സ്പീഡ് കൂടി എന്നറിയാം, അറിയാതെ അല്ല മനപ്പൂർവം കൂട്ടിയതാണ്. അത്‌ അനിവാര്യം ആണെന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെയേ എഴുതാൻ പറ്റു. സ്പീഡ് കൂട്ടി എന്ന് കരുതി കഥ തീരാനായി എന്നല്ല ട്ടോ. ആ ഭാഗങ്ങൾ അത്രക്ക് ഇമ്പോർട്ടന്റ് അല്ലാത്തത് കൊണ്ടാണ്. അപ്പൊ അടുത്ത ഭാഗവുമായി വരാം

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.