നന്ദന 5 [ Rivana ] 88

എന്റെ ഓരോ ചലനവും അച്ഛൻ എത്രത്തോളം മനസിലാക്കിയിരുന്നു എന്നത് ഞാൻ അപ്പോഴാണ് തിരിച്ചറിയുന്നത്. എന്നെ ഇത്ര ത്തോളം മനസിലാക്കിയ വേറെ ഒരു വ്യക്തി ഈ ഭൂമിയിൽ ഇല്ല.

ഞാൻ അച്ഛനോട് ഇത്രയും കാലം റോയിയെ പറ്റിയുള്ള കാര്യങ്ങൾ പറയാതിരുന്നത് ഓർത്ത് എനിക്ക് എന്നോട് തന്നേ വെറുപ്പ് തോന്നി. അതിന് പുറമെ ഞാൻ അച്ഛനെ മനസിലാക്കിയില്ലല്ലോ എന്ന ചിന്തയാണ് വേട്ടയാടിയത്.

അച്ഛനോട് പറയാത്തതിൽ ഉള്ള കുറ്റബോധം മനസ്സാകെ നീറി പുകയാൻ തുടങ്ങി.

എനിക്ക് അധിക നേരം കരച്ചിൽ പിടിച്ചു നിൽക്കാനായില്ല, ഞാൻ അച്ഛനെ കെട്ടി പിടിച്ചു കരഞ്ഞു.

“ മോൾ എന്നോട് ആ കാര്യം പറയാതിരുന്നതിൽ അച്ഛൻ വിഷമം ഒന്നുമില്ല അതിനെ കുറിച്ചോർത്ത് മോൾ കരയണ്ട. എന്നോട് എന്ത് തന്നെ പറയാനും മോൾക്ക് അച്ഛൻ അനുവാദം തന്നിട്ടുണ്ട്. മോളുടെ ഈ കരച്ചിലിൽ എന്നോട് പറയാൻ വൈകിയതിൽ ഉള്ള കുറ്റബോധം ഒക്കെ അച്ഛന് മനസ്സിലാവുന്നുണ്ട്. അച്ഛൻ അതൊന്നും കാര്യമാക്കി എടുത്തിട്ടില്ല. ഒരു കാരണം കൊണ്ടും അച്ഛൻ മോളെ വെറുക്കാനോ ദേഷ്യപ്പെടാനോ കഴിയില്ല അത്രയും ജീവനാണ് ഈ നന്ദൂട്ടിയെ.

നന്ദു ഇങ്ങനെ കരയുന്നത് കാണുമ്പോൾ അച്ഛനും കൂടെ വിഷമാവാണ് ചെയ്യുന്നത്. ആ കണ്ണൊക്കെ തുടച്ചിട്ട് അച്ഛനോട് എന്താ കാര്യമെന്ന് പറ. നമുക്ക് പരിഹാരം കാണാൻ പറ്റുമോ ഇല്ലയോ എന്ന് നോക്കാം “

“ ഇല്ല അച്ഛാ ഇനി… ഇനി യൊന്നും ചെയ്യാൻ കഴിയില്ല “

“ നന്ദു ആദ്യം അച്ഛനോട് കാര്യം പറയ് എന്നിട്ട് അല്ലെ പറ്റോ ഇല്ലയോ എന്ന് തീരുമാനിക്കൽ “

ഞാൻ എന്റെ കരച്ചിൽ എല്ലാം അടക്കി പ്ലസ് വൺ മുതലുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു, ഇന്ന് നടന്ന കാര്യം വരേ.
കരച്ചിൽ പിടിച്ചു കെട്ടി ഇത്രയും പറയാൻ നോക്കിയെങ്കിലും അവസാനം പറഞ്ഞു എത്തിയപ്പോഴേക്കും വീണ്ടും കരഞ്ഞിരുന്നു.

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.