നന്ദന 5 [ Rivana ] 88

“ ഇപ്പോഴും തല നല്ല വേദനയുണ്ടോ,, തിരിഞ്ഞു കിടന്നേ അച്ഛൻ നെറ്റിയിൽ വിക്സ് പുരട്ടി തരാ “ എനിക്ക് സുഖമില്ലെന്ന് കേട്ടപ്പോ അച്ഛന്റെ മനസ്സിൽ വന്ന ആധി എനിക്ക് മനസിലാക്കാനായി. മെല്ലെ എന്റെ മുടിയിഴകളെ കോതി കൊണ്ടാണ് അച്ഛൻ പറഞ്ഞത്.

ഞാൻ കോളേജിൽ നിന്നും പിടിച്ചു വച്ച കണ്ണീർ മൊത്തം ഒഴുക്കി ഇറക്കുകയായിരുന്നു അപ്പോൾ.

അച്ഛൻ അങ്ങനെ പറഞ്ഞത് കേട്ടപ്പോ ഞാൻ വേറെ ഒന്നും ആലോചിക്കാതെ ആ നെഞ്ചിലേക്ക് വീണ് പൊട്ടി കരയാൻ തുടങ്ങി.

“ ഹേ എന്താ മോളിത് കരയുകയാണോ, എന്ത് പറ്റി നിനക്ക്.അച്ഛനോട് എന്താ കാര്യമെന്ന് പറ മോളെ “ ഞാൻ കരയുന്നത് കണ്ട് അച്ഛൻ ഓരോന്ന് ചോദിക്കാൻ തുടങ്ങി.

എന്നാൽ അതിന് ഒന്നും എനിക് മറുപടി നൽകാൻ ആയില്ല. ആ ഒരവസ്ഥയിൽ ആയിരുന്നില്ല. എന്റെ സങ്കടങ്ങളെ കരഞ്ഞു തീർക്കാനേ ആകുന്നുണ്ടായിരുന്നുള്ളു.

കരഞ്ഞു കൊണ്ടിരിക്കുന്ന ഞാൻ അച്ഛനെ തല ഉയർത്തി നോക്കി മനസ്സിൽ ഉള്ളത് പറയാൻ നോക്കി
“ അ… അച്ഛാ… ഞ… ഞ.. ഞാൻ… എ.. എനിക്ക് “ ഒന്നും സംസാരിക്കാൻ എനിക്ക് ആകുന്നുണ്ടായിരുന്നില്ല, വാക്കുകൾ പറയാൻ കിട്ടാതെ പോകുന്നത് പോലെ.

“ വേണ്ട മോളിപ്പോ ഒന്നും പറയണ്ട, മോളുടെ മനസ്സിൽ എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്കറിയാം. മോളുടെ വിഷമം എല്ലാം മാറിയിട്ട് നമുക്ക് സംസാരിക്കാം “ അച്ഛൻ എന്നെ തലോടിക്കൊണ്ട് പറഞ്ഞു

കരഞ്ഞു കരഞ്ഞ്‌ എന്റെ കണ്ണു നീർ വരെ വറ്റി. എന്റെ ശബ്‌ദം എല്ലാം പോയി തുടങ്ങി. എന്റെ കരച്ചിൽ തേങ്ങലുകളായി തുടങ്ങി. അവസാനം കരഞ്ഞു കരഞ്ഞു ക്ഷീണിച്ചു ഞാൻ അച്ഛന്റെ നെഞ്ചിൽ കിടന്ന് തന്നെ ഉറങ്ങി പോയിരുന്നു.

എന്റെ ക്ഷീണം ഒക്കെ മാറി ഞാൻ കണ്ണ് തുറന്നു. ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്തിന്റെ നേരിയ ഉറക്ക ചടവ് ഉണ്ടായിരുന്നു കണ്ണിൽ. ഞാൻ ചുറ്റിനും നോക്കി എന്റെ റൂം തന്നേ. ഒറ്റക്കെ ഉള്ളു ഞാൻ പുതച്ചു കിടക്കുകയാണ്.

ഞാൻ പതിയെ എഴുന്നേറ്റ് ഇരിക്കാൻ നിന്നു. അപ്പോഴാണ് അച്ഛൻ റൂമിലേക്ക് കടന്ന് വന്നത്.
നിറഞ്ഞ പുഞ്ചിരിയുണ്ട് ആ മുഖത്ത്.

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.