നന്ദന 5 [ Rivana ] 88

____

അന്നത്തെ ദിവസം എനിക്ക് സമാധാനം കിട്ടിയിട്ടില്ല ഇത് തന്നെ ആലോചിച്ചു എന്റെ സ്വസ്ഥത പോയി. എന്റെ ചിന്തകൾ മുഴുവൻ ഇനി എന്ത് ചെയ്യുമെന്ന് കണക്ക് കൂട്ടുകയായിരുന്നു. വേറെ ഒന്നിലും എനിക്ക് ചിന്തിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ഉറക്കം വരെ എനിക്ക് നഷ്ടമായി.

അങ്ങനെ എന്ത് വന്നാലും ഇന്ന് അവനോട് എന്റെ ഇഷ്ട്ടം പറയണം എന്ന ഉറപ്പോടെയാണ് ഞാൻ കോളേജിലേക്ക് പോയത് പക്ഷെ എന്നെ അവിടെ വരവേറ്റത് അവർ തമ്മിലുള്ള അധരപാനം

അവർ തമ്മിൽ ഉള്ള ആ കാഴ്ച കണ്ടതും ഞാൻ ലൈബ്രറിയിൽ നിന്നും ഇറങ്ങി നേരെ ക്ലാസിലേക്ക് ഓടി.

ക്ലാസിലേക്ക് പോകുമ്പോഴും ഞാൻ കരയുന്നത് ആരും കാണാതെ ഇരിക്കാൻ ഞാൻ ശ്രെമിച്ചിരുന്നു.

ക്ലാസിൽ എത്തിയതും ഞാൻ ബെഞ്ചിൽ തല വച്ചു കിടന്ന് ശബ്‌ദം ഇല്ലാതെ കരഞ്ഞു.

എന്റെ കൂടെ ഇരിക്കുന്ന കൂട്ട്‌ കാരികൾ എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോ തല വേദനയാണ് എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.

ക്ലാസിലേക്കുള്ള ബെല്ലടിച്ചു ടീച്ചേർസ് ക്ലാസിലേക്ക് വന്നപ്പോഴും ഞാൻ ബെഞ്ചിൽ തന്നേ തല വച്ച് കിടന്നു.

ഞാൻ കിടക്കുന്നത് കണ്ട് മിസ്സ്‌ എന്താണ് പ്രെശ്നം എന്ന് ചോദിച്ചപ്പോ തല വേദനയാണെന്ന് പറഞ്ഞു. കരഞ്ഞു കലങ്ങിയ എന്റെ മുഖം കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു മിസ്സ്‌ എന്നോട് വീട്ടിലേക്കു പോകണമോ എന്ന് ചോദിച്ചു.

ഇവിടെ ഇങ്ങനെ എല്ലാം കടിച്ചു പിടിച്ചു ഇരിക്കുന്നതിലും നല്ലത് വീട്ടിൽ പോകുന്നത് തന്നെയാണെന്ന് എനിക്കും തോന്നി.

വീട്ടിൽ പോകാമെന്ന് മിസ്സിനോട് പറഞ്ഞപ്പോൾ മിസ്സ്‌ എന്നെ അവിടെ ഉള്ള ഒരു സാറിന്റെ കാറിൽ കയറ്റി വീട്ടിലേക്കു ആക്കി തന്നു.

ആ സമയം അച്ഛൻ പാടത്തായിരുന്നെങ്കിലും സാർ പോയി വിളിച്ചു കൊണ്ട് വന്നു, എനിക്ക് തീരെ സുഖമില്ലെന്ന് അച്ഛനോട് പറഞ്ഞു.

അച്ഛൻ എന്നെ താങ്ങി പിടിച്ചു റൂമിൽ കൊണ്ട് കിടത്തി.

സർ എന്തൊക്കെയോ അച്ഛനോട് പറഞ്ഞതിന് ശേഷം തിരിച്ചു പോയി.

സാർ പോയി കഴിഞ്ഞതിന് ശേഷം അച്ഛൻ റൂമിലേക്കു വന്ന് എന്റെ അടുക്കൽ ഇരുന്നു.

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.