നന്ദന 5 [ Rivana ] 88

അവനോട് പറയാനാകാതെ ഉള്ളം നീറുമ്പോഴും മുഖത്ത് പുഞ്ചിരിയോടെ നിൽക്കാൻ നോക്കിയിരുന്നു. അവരുടെ അടുപ്പം ഓരോ ദിനവും കൂടി വരുന്നത് ഞാൻ കണ്ടിരുന്നു. അതെല്ലാം അവൻ എന്നോട് പറയുമ്പോ ചങ്ക് നീറിയാണ് ഞാൻ കേട്ടിരുന്നത്.

ഇതൊന്നും ആരോടും പറയാൻ ആകാതെ ഉള്ളിൽ മാത്രം കൊണ്ട് നടന്ന് മരിക്കാതെ മരിക്കുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടിരുന്നത്.

അവൻ എന്നിൽ നിന്ന് അകൽന്നു തുടങ്ങി എന്ന് പോലും എനിക്ക് തോന്നി തുടങ്ങി. എന്നെക്കാളും കൂടുതലായി അവൻ അവളോട് സംസാരിക്കാനും കൂടെ ചിലവഴിക്കാൻ സമയം കണ്ടെത്തുകയും ചെയ്തു തുടങ്ങി. അത് മാത്രം അല്ല അവൾ ഒരു ക്രിസ്ത്യാനി കൂടെ ആയിരുന്നു. ഞാൻ വേറെ മതം ആയതിനാൽ ചിലപ്പോ അവൻ എന്റെ ഇഷ്ട്ടം കണ്ടില്ലെന്ന് വച്ചിരിക്കും. പക്ഷെ അവൾ അവന്റെ അതേ മതമാണ് അവൾ ഇഷ്ട്ടമാണ് എന്ന് പറഞ്ഞാൽ അവൻ തിരിച്ചു പറയാൻ സാധ്യത കൂടുതലാണ്.

അവനോട് ഞാൻ അവളുമായുള്ള ബന്ധം ചോദിക്കുമ്പോ ഒരു നല്ല ഫ്രണ്ട് എന്ന് മാത്രമാണ് എനിക്കവൻ മറുപടി തന്നിരുന്നത്.

___

ഉച്ചക്ക് ഭക്ഷണം കഴിച്ചു ക്ലാസിൽ കയറാൻ നിൽക്കുമ്പോൾ അവൻ എന്നോട് ഒറ്റക്കായി എന്നോട് സംസാരിക്കാൻ ഉണ്ടെന്നും പറഞ്ഞു വിളിച്ചു കൊണ്ട് പോയി.

“ നന്ദേ കുറച്ചു മുൻപ് ഞാൻ ടെസയേ കണ്ടിരുന്നു, അവൾ എന്നോട് ഇങ്ങോട്ട് ഇഷ്ടമാണെന്ന് പറഞ്ഞെടി “ അവൻ വളരെ സന്തോഷത്തോടെയാണ് അത് പറഞ്ഞത്.

എന്നാൽ ഞാൻ കേട്ടത് ഒരു ഞെട്ടലോടെയും, ഒപ്പം അവനേ എനിക്ക് നഷ്ട്ടമാകും എന്നുള്ള പേടിയും.
എന്നിരുന്നാലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ മുഖത്ത് ചിരി വരുത്തി കൊണ്ട് ചോദിച്ചു.

“ എന്നിട്ട് നീ എന്ത് പറഞ്ഞു “

“ ഞാൻ ഒന്നും പറഞ്ഞില്ല, എല്ലാം കേട്ടു നിന്നതേ ഉള്ളു. അവൾ എന്നോട് ഇപ്പൊ ഒന്നും പറയണ്ടാന്ന് പറഞ്ഞു “

“ എന്നിട്ട് നിനക്ക് അവളെ ഇഷ്ടമാണോ “

“ അറിയില്ലാടി അവളോട് എനിക്ക് എന്താണ് എന്നുള്ളത്, ഞാൻ ആലോചിച്ചു ഒരു തീരുമാനത്തിൽ എത്താൻ പറ്റുന്നില്ല. എന്തായാലും നാളെ മറുപടി കൊടുക്കണം “

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.