ധ്രുവായനം 1 [ധ്രുവ്] 77

പെട്ടന്ന് വെട്ടി തിരിഞ്ഞു കൊണ്ട്

ഞാൻ : കുറുപ്പ് ഏട്ടൻ ഒന്നും മറന്നിട്ടില്ലല്ലോ, ആ നാശം പിടിച്ചവൾ കാരണം ഞാൻ അനുഭവിച്ച വിഷമങ്ങൾ നിങ്ങള് മറന്നു പോയോ,എന്റെ എല്ലാം എല്ലാമായ ഇച്ചേയി വരെ എന്നെ സംശയിച്ചു, എന്നെ തള്ളി പറഞ്ഞു, ഒരു നോട്ടം കൊണ്ട് പോലും എന്നെ വിഷമിപ്പിക്കാത്ത ഇച്ചേയി എന്നെ തല്ലി, വീട്ടിൽ നിന്ന് ഇറക്കി വിട്ടു, ഒന്നും മറന്നിട്ടില്ലല്ലോ. എന്നിട്ട് ഇനി ഞാൻ അവളുടെ വിശേഷം അന്വേഷിക്കാതത്തിന്റെ കുറവേ ഒള്ളൂ.

പെട്ടെന്ന് ഒച്ച പൊങ്ങിയപ്പോൾ  ചുറ്റും ഇരിക്കുന്ന ആളുകൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി, അപ്പോഴാണ് പറഞ്ഞത് ഇത്തിരി കൂടിപ്പോയോ എന്ന ബോധം എനിക്ക് ഉണ്ടായത് , എന്തൊക്കെ പറഞ്ഞാലും കൊച്ചിലെ  എന്നെ കൊറേ എടുത്ത് നടന്നിട്ടുള്ള ആളാണ് കുറുപ്പേട്ടൻ, അയാളോട് അങ്ങിനെ പറഞ്ഞതിൽ വിഷമം തോന്നി.

ഞാൻ : എന്നോട് ക്ഷമിക്ക് കുറുപ്പേട്ട, പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാണ്.

കുറുപ്പ് : എനിക്ക് മനസ്സിലാകും കുഞ്ഞേ, നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയത് അല്ലല്ലോ, മോൻ വിഷമിക്കേണ്ട എല്ലാം നേരെ ആകാൻ ഗുരുവായൂരപ്പൻ കൂടെ ഉണ്ടാകും.

പുള്ളി അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് കുറുപ്പേട്ടനെ വിഷമിപ്പിച്ചതിൽ നല്ല കുറ്റബോധം ഉണ്ടായിരുന്നു, പുള്ളിക്ക് നല്ലൊരു ഷർട്ട്‌ വാങ്ങി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്ന് എനിക്ക് അറിയാം. എന്നാലും…….

Ladies and gentlemen, can I have your attention please? We regret to inform you that a thunderstorm in Chicago has delayed several flights. Emirates Airlines Flight 963 to UAE, scheduled for departure at 10:30 from gate C-7, is now scheduled to depart at 11:45 from gate C-4.For passengers who will miss connecting flights, please go to the customer service desk of your respective airlines for assistance. We are sorry for the inconvenience.

ഞാൻ  :ആഹ് അടിപൊളി, അപ്പൊ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.
കുറുപ്പ് : എന്താ മോനെ, എന്താ കാര്യം.

ഞാൻ : കുറുപ്പേട്ട നമ്മൾ പോവാൻ ഇരുന്ന ദുബായ് ഫ്ലൈറ്റ് ലേറ്റ് ആകുമെന്ന്.

കുറുപ്പ് : അതിന് നമ്മൾ കൊച്ചിയിലേക്ക് അല്ലെ മോനെ പോവുന്നത്, ദുബായി ഫ്ലൈറ്റ് ലേറ്റ് ആയാൽ നമുക്ക് എന്താ.

കണക്ടിങ് ഫ്ലൈറ്റിന്റെ കാര്യങ്ങൾ ഒക്കെ കുറുപ്പേട്ടനെ പറഞ്ഞു മനസ്സിലാക്കാൻ ഇച്ചിരെ ബുദ്ധിമുട്ടി, ആള് ആദ്യം ആയിട്ട് ആണ് വേറെ ഒരു രാജ്യം കാണുന്നത്, ഫ്ലൈറ്റിൽ പോയിട്ട് ട്രെയിനിൽ പോലും കേറി ശീലം ഇല്ല. അതിന്റെ ആണ്.
അപ്പൊ ഇനിയും ഒരു ഒന്നേകാൽ മണിക്കൂർ വെറുതെ ഇരിക്കണം.
ഒന്ന് നടു നിവർത്താൻ എണീറ്റപ്പോൾ ആണ് ഒരു കൊച്ചു പെൺകുട്ടി, അവളുടെ കയ്യിൽ ഉള്ള ചെറിയ ഗിറ്റാർ കൊണ്ട് കളിക്കുന്നത് കണ്ടത്. നല്ല ഓമനത്തം ഉള്ള ഒരു കുട്ടി, ആഫ്രിക്കൻ അമേരിക്കൻ വംശജ ആയ ഒരു സ്ത്രീ അവളുടെ അടുത്ത് വന്ന് ഇരുന്നു.
അമ്മ ആയിരിക്കണം, അവളെ കാണാൻ അമ്മയെ പറിച്ചു വച്ചതു പോലെ തന്നെയുണ്ട്. എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ അവളുടെ ഗിറ്റാർ വായിക്കാൻ തുടങ്ങി.
അത് എന്നെ എന്റെ ഭൂതകാലത്തെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോയി, എൻറെ കുട്ടിക്കാലതേക്ക്, എന്റെ പഴയ ആ തറവാട്ടിലേക്ക്…….

7 Comments

  1. Superb. Waiting for next part…

  2. നിധീഷ്

    ????

  3. Karma is not a b*tch, its a mirror
    -UFC 264 :Conor Mcgregor vs Dustin poirier ഞങ്ങളും കണ്ടതാണെന്നു പറയാൻ പറഞ്ഞു ???

  4. ❤️❤️❤️

Comments are closed.