ദൗത്യം 4 [ശിവശങ്കരൻ] 202

സന്തോഷം, സങ്കടം, വിശ്വാസം, സ്നേഹം… എന്തൊക്കെയാണ് ആ അമ്മമനസ്സിൽ നിറഞ്ഞത് എന്നറിയില്ല, എല്ലാത്തിന്റെയും പരിണിതഫലമായി രണ്ടു തുള്ളി കണ്ണുനീർ ആ കണ്ണിൽ നിന്നുതിർന്നു വീണു…

“കരയാതെടോ… അവൻ ജയിക്കും… അവൻ ഒറ്റക്ക് മതി ജയിക്കാൻ… എങ്കിലും അവന്റെ പിന്നിൽ ഈ വിജയരാഘവനുണ്ട്… അവന്റെ ജയം മാത്രം കാണാൻ ആഗ്രഹിക്കുന്ന അച്ഛൻ… കാണാൻ മാത്രല്ല, എന്റെ മോന് എവിടെയെങ്കിലും ഇടറുന്നു എന്ന് തോന്നിയാൽ പിന്നെ അവന്റെ തേര് തെളിക്കുന്നത് ഈ ഞാനായിരിക്കും… ഇടവും വലവും ഞാനും അവന്റെ ഏട്ടനും ഉള്ളപ്പോ അവൻ തോൽക്കില്ലെടോ… തോൽക്കാൻ ഞങ്ങൾ അവനെ അനുവദിക്കില്ല…”

അതും പറഞ്ഞു അദ്ദേഹം കട്ടിലിലേക്ക് ചാഞ്ഞു…

**********************************

അതേ സമയം അരുൺ പറ്റാവുന്നതിന്റെ മാക്സിമം സ്പീഡിൽ തന്നെ ചന്തുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു…

അവിടെ എത്തിയപ്പോഴേക്കും ചന്തു റെഡി ആയിട്ടുണ്ടായിരുന്നു…

ഇരുവരും കൂടി നീരജിന്റെ വീട്ടിലേക്കിറങ്ങി…

ബലികർമങ്ങളിൽ ഒന്നും പങ്കെടുക്കാതെ എന്നാൽ ഏറ്റവും വിഷമിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ അരുൺ ശ്രദ്ധിച്ചു…

‘അതായിരിക്കും ദേവേച്ചി’ അവന്റെ മനസ്സ് പറഞ്ഞു…

“ദേവാ…” അകാലത്തിൽ വാർദ്ധക്യം ബാധിച്ചു എന്ന്  തോന്നിച്ച, വലിയ വട്ടക്കണ്ണാടി ധരിച്ച ഒരാൾ വിളിച്ചു…

ഉടനെ ആ പെൺകുട്ടി ആ ആളുടെ അടുത്തേക്ക് പോകുന്നത് കണ്ടു…

സുന്ദരിയാണ് ദേവേച്ചി… പക്ഷേ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന വിഷാദം… അലസമായ വസ്ത്രധാരണം… പാറിപ്പറക്കുന്ന മുടിയിഴകൾ…

“മാഷ്…” ചന്തുവിന്റെ പതിഞ്ഞ സ്വരം കേട്ടാണ് അരുൺ ദേവനന്ദയെ പറ്റിയുള്ള ചിന്തകളിൽ നിന്നുണർന്നത്. ചന്തുവിന്റെ ദൃഷ്ടി പതിഞ്ഞിരിക്കുന്നത് നേരത്തെ ദേവേച്ചിയെ വിളിച്ച ആളിലാണെന്ന് അരുൺ വേഗം മനസ്സിലാക്കി…

രണ്ടുപേരും മാഷിന് അടുത്തേക്ക് ചെന്നു…

“മാഷേ…” വിളികേട്ട് ബദ്ധപ്പെട്ട് മുകളിലേക്ക് നോക്കുന്ന മാഷിന്റെ അടുക്കൽ അരുൺ മുട്ടുകുത്തിയിരുന്നു…

“കുട്ടിയെ… ഇതിനുമുൻപ്…”

“ഇല്ല മാഷേ… നമ്മൾ ഇതിനു മുൻപ് കണ്ടിട്ടില്ല…”
അരുണിന്റെ മുഖം ഓർമയിൽ പരതിയിരുന്ന മാഷിനോട് അരുൺ പറഞ്ഞു…

33 Comments

  1. Mwuthe oru horrer effect

    1. ശിവശങ്കരൻ

      Ayyoo… Horror pratheekshikkalletto… Cheriyoru pareekshanamaanu athrollu???

  2. Enikippazha onn trackaayath eni thakartho✌

    1. ശിവശങ്കരൻ

      I’ll try bro… ❤❤❤

    1. ശിവശങ്കരൻ

      ???

  3. നിധീഷ്

    ❤❤❤

    1. ശിവശങ്കരൻ

      ലവ് യു ബ്രോ ❤❤❤

  4. Shey kayinj allam pettanayirn nxt part pages kuttane bro keep going pakautji ayit nirthalen mathram.

    1. ശിവശങ്കരൻ

      പകുതിക്ക് വച്ചു നിർത്തില്ല അതുറപ്പാ ബ്രോ, പിന്നെ പേജസ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്, ആദ്യത്തെ സ്റ്റോറി ആയോണ്ട് എഴുത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്നേയുള്ളു ബ്രോ, നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ, എനിക്ക് കുറച്ചുകൂടെ നന്നാവാൻ പറ്റും എന്ന് കരുതുന്നു ലവ് യു ബ്രോ ???

  5. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Polichu

    1. ശിവശങ്കരൻ

      Thanks chekuthaan… ???

  6. പേജ് കുറവാണെന്നാലും നല്ല കഥ

    1. ശിവശങ്കരൻ

      അക്കു… പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്… പിന്നെ ആദ്യ കഥ ആയോണ്ട് ഒരു… Oru ഇത്… അതാ…

  7. നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക
    With❤️

    1. ശിവശങ്കരൻ

      താങ്ക്സ് sidhu❤❤❤

    1. ശിവശങ്കരൻ

      ???

  8. E partum super enik ishtamayi thanik story senseund

    1. ശിവശങ്കരൻ

      താങ്ക് യു redman ❤❤❤

  9. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      പെട്ടെന്ന് ഇടാം ഏട്ടാ… ???

  10. ചെറിയ ലക്ഷ്യങ്ങളിൽ തട്ടി താഴെ വീഴുമ്പോള്‍
    ഓര്‍കണം വല്യ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട് പക്ഷേ വീണ്ടും മുന്നേറാന്‍ ഉള്ള മനസ് കാണിക്കണം
    അങ്ങനെ കഥ ഒരു twist inu ശേഷം പുതിയ തലങ്ങളിലേക്ക്
    ഇഷ്ടമായി അടിപൊളി continue❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  11. ശിവശങ്കരൻ

    താങ്ക്സ് സഹോ…

  12. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.ഞാൻ ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    1. ശിവശങ്കരൻ

      കാണണം ബ്രോ, നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ളവരുടെ പ്രചോദനം…
      എല്ലാവരോടും സ്നേഹം

  13. Waiting for next part

    1. ശിവശങ്കരൻ

      താങ്ക്സ് Mr. P, ഇനീം സപ്പോർട്ട് തരണേ ???

  14. ഇത്തവണ ഫസ്റ് ഞാൻ നേടി. ???അടിപൊളി. ബാക്കിയും കൂടെ പോരട്ടെ. കട്ട വെയ്റ്റിംഗ്. ??????????

    1. ശിവശങ്കരൻ

      താങ്ക്സ് സഹോ ❤❤❤

Comments are closed.