ദൗത്യം 4 [ശിവശങ്കരൻ] 202

“ഏയ്യ്… ഒന്നുമില്ലമ്മേ… അരുൺ എങ്ങോട്ടാ പോയെന്നു പറഞ്ഞോ?”

“ഏതോ ഒരു ദേവേച്ചിയെ കാണാൻ പോവാണെന്ന് പറഞ്ഞു…”

അമ്മയുടെ മറുപടി കേട്ട് പിന്നെയും വരുൺ നിശബ്ദനായി…
‘ദേവേച്ചി… ദേവനന്ദ… അവളെ പറ്റി അരുൺ എങ്ങനെ… അപ്പൊ നീരജിന്റെ ആത്മാവ്… അത്… അവൻ പറഞ്ഞത് സത്യമാണോ…’

വരുണിന്റെ അവസ്ഥ കണ്ട് വീണ്ടും അമ്മ വിളിച്ചു “വരുണേ നീ എന്താണ് കാര്യമെന്നു പറയടാ….”

“അമ്മാ… നമ്മുടെ അരുൺ… അവൻ വലിയൊരു അപകടത്തിലേക്കാണ് പോകുന്നതെന്ന് മനസ്സ് പറയുന്നു…”

“എന്താടാ.. എന്താ പ്രശ്നം…” അമ്മ ഒന്നും മനസ്സിലാവാതെ ഭയത്തോടെ ചോദിച്ചു…

“നീരജിന്റെ ബോഡി പോസ്റ്റ്മോർട്ടം ചെയ്തത് പോലീസ് സർജൻ dr. സദാശിവം ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ കൂടെ ജൂനിയർ ആയി ഉണ്ടായത് ഞാൻ ആയിരുന്നു…”

“അതിനെന്താ…”
അമ്മ ഒന്നും മനസ്സിലാവാതെ വരുണിനെ നോക്കി…

വരുൺ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു…
“ഇറ്റ്  വാസ് ആ ക്ലിയർ കേസ് ഓഫ് ബ്രൂട്ടൽ മർഡർ… ഒരാളെ സംഘം ചേർന്ന് ക്രൂരമായ രീതിയിൽ ആക്രമിച്ചു കൊന്നതിന്റെ വ്യക്തമായ ലക്ഷണങ്ങൾ… എന്നാൽ ആര്… എന്തിന്… ഒരു തെളിവ് പോലും പോലീസിന് ലഭിച്ചില്ല… ആ കേസിനു പുറകെയാണ് അരുൺ ഇപ്പൊ ഇറങ്ങിയിരിക്കുന്നെ….”

“എന്റെ ഭഗവതീ…” അമ്മ നെഞ്ചിൽ കൈ വച്ചു…

അത് വരെ ഒന്നും മനസ്സിലാകാതെ നിന്ന അനുവിനേയും ഭയം പൊതിഞ്ഞു തുടങ്ങി…

അവർ മൂവരും അരുൺ പോയ വഴിയേ നോക്കി നിന്നു…. മനസ്സ് മുഴുവൻ അവനൊന്നും വരുത്തല്ലേ എന്ന പ്രാർത്ഥനയുമായി… അതേ സമയം ഒരു S ക്ലാസ്സ്‌   മേഴ്‌സിഡസ് ബെൻസ് വീടിന്റെ മുറ്റത്തു വന്നു നിന്നു…

അത് വരെ ഒന്നും മനസ്സിലാകാതെ നിന്ന അനുവിനേയും ഭയം പൊതിഞ്ഞു തുടങ്ങി…

അവർ മൂവരും അരുൺ പോയ വഴിയേ നോക്കി നിന്നു…. മനസ്സ് മുഴുവൻ അവനൊന്നും വരുത്തല്ലേ എന്ന പ്രാർത്ഥനയുമായി… അതേ സമയം ഒരു S ക്ലാസ്സ്‌   മേഴ്‌സിഡസ് ബെൻസ് വീടിന്റെ മുറ്റത്തു വന്നു നിന്നു…

              കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് വരുണിന്റെ ചുണ്ടുകൾ ചലിച്ചു…. അച്ഛൻ…!!!

“അവനെങ്ങോട്ടാ പാഞ്ഞുപോയത്….”

ഇറയത്തേക്ക് കയറിക്കൊണ്ട് വിജയരാഘവൻ ചോദിച്ചു.

“അവൻ…” അമ്മ പറഞ്ഞു തുടങ്ങും മുൻപേ വരുൺ കണ്ണുകൾ കൊണ്ട് അമ്മയെ തടഞ്ഞു…

“അച്ഛാ…” വരുണിന്റെ വിളിക്ക് ചോദ്യഭാവത്തിലുള്ള നീട്ടിയൊരു മൂളലായിരുന്നു പ്രതികരണം…

നെറ്റി ചുളിച്ച്  തന്നെ നോക്കി ഇറയത്തെ കസേരയിൽ ഇരിക്കുന്ന അച്ഛനോട് ശബ്ദമുയർത്തി സംസാരിക്കാൻ വരുൺ ഭയപ്പെട്ടു… എങ്കിലും അവൻ പറഞ്ഞൊപ്പിച്ചു…

33 Comments

  1. Mwuthe oru horrer effect

    1. ശിവശങ്കരൻ

      Ayyoo… Horror pratheekshikkalletto… Cheriyoru pareekshanamaanu athrollu???

  2. Enikippazha onn trackaayath eni thakartho✌

    1. ശിവശങ്കരൻ

      I’ll try bro… ❤❤❤

    1. ശിവശങ്കരൻ

      ???

  3. നിധീഷ്

    ❤❤❤

    1. ശിവശങ്കരൻ

      ലവ് യു ബ്രോ ❤❤❤

  4. Shey kayinj allam pettanayirn nxt part pages kuttane bro keep going pakautji ayit nirthalen mathram.

    1. ശിവശങ്കരൻ

      പകുതിക്ക് വച്ചു നിർത്തില്ല അതുറപ്പാ ബ്രോ, പിന്നെ പേജസ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്, ആദ്യത്തെ സ്റ്റോറി ആയോണ്ട് എഴുത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്നേയുള്ളു ബ്രോ, നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ, എനിക്ക് കുറച്ചുകൂടെ നന്നാവാൻ പറ്റും എന്ന് കരുതുന്നു ലവ് യു ബ്രോ ???

  5. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Polichu

    1. ശിവശങ്കരൻ

      Thanks chekuthaan… ???

  6. പേജ് കുറവാണെന്നാലും നല്ല കഥ

    1. ശിവശങ്കരൻ

      അക്കു… പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്… പിന്നെ ആദ്യ കഥ ആയോണ്ട് ഒരു… Oru ഇത്… അതാ…

  7. നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക
    With❤️

    1. ശിവശങ്കരൻ

      താങ്ക്സ് sidhu❤❤❤

    1. ശിവശങ്കരൻ

      ???

  8. E partum super enik ishtamayi thanik story senseund

    1. ശിവശങ്കരൻ

      താങ്ക് യു redman ❤❤❤

  9. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      പെട്ടെന്ന് ഇടാം ഏട്ടാ… ???

  10. ചെറിയ ലക്ഷ്യങ്ങളിൽ തട്ടി താഴെ വീഴുമ്പോള്‍
    ഓര്‍കണം വല്യ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട് പക്ഷേ വീണ്ടും മുന്നേറാന്‍ ഉള്ള മനസ് കാണിക്കണം
    അങ്ങനെ കഥ ഒരു twist inu ശേഷം പുതിയ തലങ്ങളിലേക്ക്
    ഇഷ്ടമായി അടിപൊളി continue❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  11. ശിവശങ്കരൻ

    താങ്ക്സ് സഹോ…

  12. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.ഞാൻ ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    1. ശിവശങ്കരൻ

      കാണണം ബ്രോ, നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ളവരുടെ പ്രചോദനം…
      എല്ലാവരോടും സ്നേഹം

  13. Waiting for next part

    1. ശിവശങ്കരൻ

      താങ്ക്സ് Mr. P, ഇനീം സപ്പോർട്ട് തരണേ ???

  14. ഇത്തവണ ഫസ്റ് ഞാൻ നേടി. ???അടിപൊളി. ബാക്കിയും കൂടെ പോരട്ടെ. കട്ട വെയ്റ്റിംഗ്. ??????????

    1. ശിവശങ്കരൻ

      താങ്ക്സ് സഹോ ❤❤❤

Comments are closed.