ദൗത്യം 4 [ശിവശങ്കരൻ] 202

പന്തം കണ്ട പെരുച്ചാഴിയുടെ പോലെ ഇരിക്കുന്ന അനുവിനെ നോക്കി വരുൺ അലറി… “എവിടെടീ നിന്റെ പുന്നാരച്ചേട്ടൻ…!!!” അവൾ റൂമിലേക്ക് കൈ ചൂണ്ടി..
അരുണിന്റെ റൂമിലേക്ക് കുതിക്കാൻ ഒരുങ്ങിയ വരുണിനെ അമ്മ തടഞ്ഞു…

“മ്…? എങ്ങോട്ടാ…?? എന്റെ മോൻ അവിടിരുന്നേ…”

“അമ്മേ… അവൻ…” വരുൺ ആകെ ദേഷ്യം കയറി നില്കുകയാണ്…

“അമ്മ പറയട്ടെ… മോൻ ഇരിക്ക്… കുളികഴിഞ്ഞതല്ലേ…”

“ഹാ…” അവൻ കോപത്തോടെ മൂളിക്കൊണ്ട് ഡൈനിങ് ടേബിളിന് അടുത്തുള്ള കസേരയിൽ ഇരുന്നു…

“അവനിപ്പോ വരും… ഇന്നലെ മുതൽ നമ്മളാരും ഒന്നും കഴിച്ചിട്ടില്ലല്ലോ… എന്തെങ്കിലും കഴിച്ചിട്ടാവാം ചോദ്യവും ഉത്തരവുമൊക്കെ… എനിക്കും ചോദിക്കാനുണ്ട് പലതും… ഒക്കെത്തിനും സമയമുണ്ട്… വരുണേ… നീ ക്ഷമിക്ക്…”

“ശരീ…. ഞാനായിട്ട് ആരേം ഒന്നും കഴിപ്പിക്കാതിരിക്കുന്നില്ല… നടക്കട്ടെ…”

‘ഇന്നൊരു അടി കാണാം…’ അനു മനസ്സിലോർത്തു…
‘വരുണേട്ടൻ പഠിപ്പിയാണ് പാവമാണ് പക്ഷേ അതുപോലല്ല അരുണേട്ടൻ… ഇതിന്നു ഇടി കൊണ്ട് ചാവുമല്ലോ ഭഗവാനെ… ‘ അവൾ മനസ്സിലോർത്തു…
റൂം തുറന്നു വന്ന അരുണിനെ കണ്ട് എല്ലാവരും ഒന്ന് അമ്പരന്നു….

വരുൺ ആദ്യമായി കിട്ടിയ ശമ്പളത്തിൽ വാങ്ങിച്ചു കൊടുത്ത ഡ്രസ്സ്‌… മെറൂൺ കളർ ഷർട്ടും അതേ കരയുള്ള മുണ്ടും… നെറ്റിയിൽ ചുവന്ന കുറിയും… ആശാൻ ഇറങ്ങി വന്നത് അമ്മയുടെ റൂമിൽ നിന്നാണ്… അപ്പൊ അമ്മയുടെ സിന്ദൂരമാണ് ആ ചുവന്ന കുറി.
അമ്മയും വരുണും അനുവും അത്ഭുതത്തോടെ അവനെ നോക്കി…

ആ ചുവന്ന കുറി ശ്രദ്ധിച്ച അമ്മക്ക് എന്തോ വല്ലായ്മ തോന്നി…

ആദ്യമായി പാട്ടുപാടാൻ സ്റ്റേജിൽ കയറിയ അന്ന്  അവൻ ഇത്പോലെ സിന്ദൂരം എടുത്ത് തൊട്ടപ്പോൾ താൻ കളിയാക്കി, അപ്പോൾ അവൻ പറഞ്ഞ വാക്കുകൾ…

“അമ്മേ… ഈ സിന്ദൂരം എന്റെ നെറ്റിയിലുള്ളപ്പോൾ അമ്മ കൂടെയുള്ള പോലെ തോന്നും… പുതിയൊരു കാര്യം ചെയ്യാൻ പോകുമ്പോ അമ്മ ഒപ്പമുണ്ടെന്നു തോന്നിയാൽ ഞാൻ പൊളിക്കൂലേ അമ്മേ…”

അന്ന് താൻ അതിനെ സോപ്പ് എന്നൊക്കെ പറഞ്ഞു കളിയാക്കി വിട്ടു… അതിനുള്ള മറുപടിയായി അവൻ കൊണ്ട് വന്നത് അന്നത്തെ ലൈറ്റ് മ്യൂസിക് കോംമ്പെറ്റീഷനിൽ ഒന്നാം സമ്മാനമായിരുന്നു…

അതുപോലെ പിന്നീടും ആവർത്തിച്ചിട്ടുണ്ട്…. ദാ ഇന്നും അതേ ചുവന്ന കുറി… അതായത് എന്തോ അവൻ ചെയ്യാൻ പോകുന്നു…

റൂം തുറന്നു നേരെ അരുൺ വന്നത് വരുണിന്റെ അടുത്തേക്കായിരുന്നു…
വരുൺ ചാടിയെഴുന്നേറ്റതും അരുൺ അവനെ കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു…
പെട്ടെന്ന് വരുണിന്റെ ദേഷ്യം ആവിയായ പോലെ ആയി…

33 Comments

  1. Mwuthe oru horrer effect

    1. ശിവശങ്കരൻ

      Ayyoo… Horror pratheekshikkalletto… Cheriyoru pareekshanamaanu athrollu???

  2. Enikippazha onn trackaayath eni thakartho✌

    1. ശിവശങ്കരൻ

      I’ll try bro… ❤❤❤

    1. ശിവശങ്കരൻ

      ???

  3. നിധീഷ്

    ❤❤❤

    1. ശിവശങ്കരൻ

      ലവ് യു ബ്രോ ❤❤❤

  4. Shey kayinj allam pettanayirn nxt part pages kuttane bro keep going pakautji ayit nirthalen mathram.

    1. ശിവശങ്കരൻ

      പകുതിക്ക് വച്ചു നിർത്തില്ല അതുറപ്പാ ബ്രോ, പിന്നെ പേജസ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്, ആദ്യത്തെ സ്റ്റോറി ആയോണ്ട് എഴുത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്നേയുള്ളു ബ്രോ, നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ, എനിക്ക് കുറച്ചുകൂടെ നന്നാവാൻ പറ്റും എന്ന് കരുതുന്നു ലവ് യു ബ്രോ ???

  5. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Polichu

    1. ശിവശങ്കരൻ

      Thanks chekuthaan… ???

  6. പേജ് കുറവാണെന്നാലും നല്ല കഥ

    1. ശിവശങ്കരൻ

      അക്കു… പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്… പിന്നെ ആദ്യ കഥ ആയോണ്ട് ഒരു… Oru ഇത്… അതാ…

  7. നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക
    With❤️

    1. ശിവശങ്കരൻ

      താങ്ക്സ് sidhu❤❤❤

    1. ശിവശങ്കരൻ

      ???

  8. E partum super enik ishtamayi thanik story senseund

    1. ശിവശങ്കരൻ

      താങ്ക് യു redman ❤❤❤

  9. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      പെട്ടെന്ന് ഇടാം ഏട്ടാ… ???

  10. ചെറിയ ലക്ഷ്യങ്ങളിൽ തട്ടി താഴെ വീഴുമ്പോള്‍
    ഓര്‍കണം വല്യ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട് പക്ഷേ വീണ്ടും മുന്നേറാന്‍ ഉള്ള മനസ് കാണിക്കണം
    അങ്ങനെ കഥ ഒരു twist inu ശേഷം പുതിയ തലങ്ങളിലേക്ക്
    ഇഷ്ടമായി അടിപൊളി continue❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  11. ശിവശങ്കരൻ

    താങ്ക്സ് സഹോ…

  12. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.ഞാൻ ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    1. ശിവശങ്കരൻ

      കാണണം ബ്രോ, നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ളവരുടെ പ്രചോദനം…
      എല്ലാവരോടും സ്നേഹം

  13. Waiting for next part

    1. ശിവശങ്കരൻ

      താങ്ക്സ് Mr. P, ഇനീം സപ്പോർട്ട് തരണേ ???

  14. ഇത്തവണ ഫസ്റ് ഞാൻ നേടി. ???അടിപൊളി. ബാക്കിയും കൂടെ പോരട്ടെ. കട്ട വെയ്റ്റിംഗ്. ??????????

    1. ശിവശങ്കരൻ

      താങ്ക്സ് സഹോ ❤❤❤

Comments are closed.