ദൗത്യം 4 [ശിവശങ്കരൻ] 202

ദുഖിച്ചിരുന്നു സമയം കളയാനല്ലല്ലോ താൻ വന്നത് എന്നാലോചിച്ചു അരുണും വേഗം ഫ്രഷ് ആവാനായി റൂമിലേക്ക് കയറി…

******************************

അവർ ഫ്രഷ് ആയി വരുമ്പോഴേക്കും നമുക്ക് ഓരോരുത്തരെയായി പരിചയപ്പെടാം…

ആദ്യത്തെയാൾ നമ്മുടെ അനാമിക, അനു എന്ന് മറ്റുള്ളവർ വിളിക്കുന്ന നമ്മുടെ അരുണിന്റെ മണിക്കുട്ടി… ഡിഗ്രി ഫസ്റ്റ് ഇയർ ആണ് പഠിക്കുന്നതെങ്കിലും വീട്ടിലെ ഇളയകുട്ടി ആയതിനാലും, തലയിലേറ്റി നടക്കാൻ 2 ചേട്ടന്മാർ ഉള്ളത് കൊണ്ടും, ഇപ്പോഴും LP സ്കൂളിൽ ആണെന്നാണ് വിചാരം…

രണ്ടാമത്തെയാൾ… ആ അതാ അരുണിന് വേണ്ടി ഇടിയപ്പം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അമ്മ, ദേവി എന്ന് എല്ലാവരും വിളിക്കുന്ന ശ്രീദേവി… വിദ്യാഭ്യാസമൊക്കെ ഉണ്ടെങ്കിലും ബിസ്സിനസുകാരനായ വിജയരാഘവനെ വിവാഹം കഴിച്ചു വീട്ടമ്മയുടെ ജോലി ഏറ്റെടുത്തു…

അടുത്തയാൾ…. ഹാ വന്നല്ലോ…. പൊന്നനിയനെ തേടിപ്പോയതായിരുന്നു…

Dr. വരുൺ രാഘവ്. ആള് കാർഡിയോളജിസ്റ്റ്  ആണ്. ആൾടെ ഫ്രണ്ടിന്റെ ഒപ്പം പാർട്ണർഷിപ്പിൽ ഒരു മൾട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ നടത്തുന്നു…

ഇനി നമ്മുടെ പ്രധാന കഥാപാത്രം വിജയരാഘവൻ.
ആൾ പണ്ടേ ഇംഗ്ലീഷിൽ ബിരുദധാരിയാണ്. എന്നാൽ തിരിഞ്ഞത് ബിസ്സിനെസ്സിലേക്കും. കൈ വച്ച മേഖലകൾ എല്ലാം പൊന്നു വിളയിപ്പിച്ചെടുത്താണ് അദ്ദേഹം മുന്നേറുന്നത്. നഗരത്തിലെ എണ്ണം പറഞ്ഞ ബിസ്സിനെസ്സുകാരിൽ ഒരാളാണ് അദ്ദേഹം ഇന്ന്. ഇതിന്റെയൊന്നും അഹങ്കാരമില്ലാതെ ജീവിക്കുന്ന, എല്ലാവർക്കും ഇടയിൽ, മുതലാളിമാർക്കും തൊഴിലാളികൾക്കും ഒരുപോലെ പ്രിയങ്കരൻ… പരിചയപ്പെടുന്നവർക്കെല്ലാം നല്ലതുമാത്രം പറയാൻ തോന്നിപ്പിക്കുന്ന വ്യക്തിത്വം… പക്ഷേ… വീട്ടിൽ മക്കൾക്ക് അദ്ദേഹം കർക്കശക്കാരനായ അച്ഛനാണ്…  സ്നേഹം പോലും അളന്നു മുറിച്ചു കൊടുക്കുന്ന അറുപിശുക്കൻ…

അതവിടെ നിൽക്കട്ടെ, ഇപ്പൊ ഇവിടൊരു അടി നടക്കാൻ സാധ്യതയുണ്ട്…

കാറിന്റെ ഡോറും വലിച്ചടച്ചാണ് നമ്മുടെ ഡോക്ടർ പാഞ്ഞു വരുന്നത്…
ഹാളിലേക്ക് കയറിയതും വരുൺ അലറി… “ഡാ…..!!!”

ഏതോ മ്യൂസിക് ചാനലിൽ പാട്ടും കണ്ടുകൊണ്ട് പോപ്‌കോൺ കഴിച്ചുകൊണ്ടിരുന്ന അനുവിന്റെ വായിൽ നിന്നുവരെ പോപ്‌കോൺ തെറിച്ചു പോയി…

33 Comments

  1. Mwuthe oru horrer effect

    1. ശിവശങ്കരൻ

      Ayyoo… Horror pratheekshikkalletto… Cheriyoru pareekshanamaanu athrollu???

  2. Enikippazha onn trackaayath eni thakartho✌

    1. ശിവശങ്കരൻ

      I’ll try bro… ❤❤❤

    1. ശിവശങ്കരൻ

      ???

  3. നിധീഷ്

    ❤❤❤

    1. ശിവശങ്കരൻ

      ലവ് യു ബ്രോ ❤❤❤

  4. Shey kayinj allam pettanayirn nxt part pages kuttane bro keep going pakautji ayit nirthalen mathram.

    1. ശിവശങ്കരൻ

      പകുതിക്ക് വച്ചു നിർത്തില്ല അതുറപ്പാ ബ്രോ, പിന്നെ പേജസ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്, ആദ്യത്തെ സ്റ്റോറി ആയോണ്ട് എഴുത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്നേയുള്ളു ബ്രോ, നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ, എനിക്ക് കുറച്ചുകൂടെ നന്നാവാൻ പറ്റും എന്ന് കരുതുന്നു ലവ് യു ബ്രോ ???

  5. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Polichu

    1. ശിവശങ്കരൻ

      Thanks chekuthaan… ???

  6. പേജ് കുറവാണെന്നാലും നല്ല കഥ

    1. ശിവശങ്കരൻ

      അക്കു… പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്… പിന്നെ ആദ്യ കഥ ആയോണ്ട് ഒരു… Oru ഇത്… അതാ…

  7. നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക
    With❤️

    1. ശിവശങ്കരൻ

      താങ്ക്സ് sidhu❤❤❤

    1. ശിവശങ്കരൻ

      ???

  8. E partum super enik ishtamayi thanik story senseund

    1. ശിവശങ്കരൻ

      താങ്ക് യു redman ❤❤❤

  9. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      പെട്ടെന്ന് ഇടാം ഏട്ടാ… ???

  10. ചെറിയ ലക്ഷ്യങ്ങളിൽ തട്ടി താഴെ വീഴുമ്പോള്‍
    ഓര്‍കണം വല്യ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട് പക്ഷേ വീണ്ടും മുന്നേറാന്‍ ഉള്ള മനസ് കാണിക്കണം
    അങ്ങനെ കഥ ഒരു twist inu ശേഷം പുതിയ തലങ്ങളിലേക്ക്
    ഇഷ്ടമായി അടിപൊളി continue❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  11. ശിവശങ്കരൻ

    താങ്ക്സ് സഹോ…

  12. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.ഞാൻ ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    1. ശിവശങ്കരൻ

      കാണണം ബ്രോ, നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ളവരുടെ പ്രചോദനം…
      എല്ലാവരോടും സ്നേഹം

  13. Waiting for next part

    1. ശിവശങ്കരൻ

      താങ്ക്സ് Mr. P, ഇനീം സപ്പോർട്ട് തരണേ ???

  14. ഇത്തവണ ഫസ്റ് ഞാൻ നേടി. ???അടിപൊളി. ബാക്കിയും കൂടെ പോരട്ടെ. കട്ട വെയ്റ്റിംഗ്. ??????????

    1. ശിവശങ്കരൻ

      താങ്ക്സ് സഹോ ❤❤❤

Comments are closed.