ദൗത്യം 4 [ശിവശങ്കരൻ] 202

ദൗത്യം 4

Author : ശിവശങ്കരൻ

[ Previous Part ]

 

“എടാ… നീ പല്ല് പോലും തേച്ചില്ലല്ലോ…” ചന്തു ചോദിച്ചപ്പോഴാണ് അവനും ആ കാര്യം ആലോചിച്ചത്… അവർ രണ്ടുപേരും വണ്ടി നിർത്തി.

“നീ നേരെ വീട്ടിൽ ചെന്നു ഫ്രഷ് ആയി വല്ലതുമൊക്കെ കഴിച്ചിട്ട്  വാ അപ്പോഴേക്കും ഞാൻ ഒന്ന് റെഡി ആയി നിക്കാം…” ചന്തു പറഞ്ഞു നിർത്തിയപ്പോഴേ അവന്റെ ഉദ്ദേശം അരുണിന് മനസ്സിലായി…

ഇന്നലെ താൻ വീട്ടിൽ നിന്നും പോന്നതിന്റെ വിഷമത്തിൽ അവനെ വിളിച്ചു അന്വേഷിച്ചു കണ്ടുപിടിക്കാനും തിരികെ എത്തിക്കാനും അമ്മ ഏല്പിച്ചതാവും അവനെ…

“മ്മ്… ഞാൻ പോവാം എനിക്കും കാണണം എല്ലാരേം… തോന്നിയ മണ്ടത്തരത്തിനു മാപ്പ് പറയണം… എന്നിട്ട് ഞാൻ വരാം…”
അരുണിന്റെ മുഖം വാടിയിട്ടുണ്ടായിരുന്നു…

” ഏയ്യ് ചിൽ മാൻ…നീ ഇറങ്ങുമ്പോ വിളിക്ക് എനിക്കേ നല്ല ക്ഷീണമുണ്ട് ഉറങ്ങാത്തെന്റെ… പിന്നേ, നിനക്കൊരു സർപ്രൈസ് ഉണ്ട് ചെല്ല് വീട്ടിലേക്ക്…”

“ന്ത്‌ സർപ്രൈസ്…??”

“അതൊക്കെ ഉണ്ട്… നീ വീട്ടിലേക്ക് ചെല്ല്…”

അരുണിന്റെ ചുളിഞ്ഞ മുഖത്തിന്‌ നല്ലൊരു പുഞ്ചിരി സമ്മാനിച്ചു ചന്തു തന്റെ പൾസർ 220 ഓടിച്ചു പോയി…

സെൽഫ് വർക്ക്‌ ചെയ്യാത്തതിനാൽ, രണ്ടു മൂന്നു പ്രാവശ്യം കിക്കർ അടിച്ചിട്ടാണ് അരുണിന്റെ വണ്ടി സ്റ്റാർട്ട്‌ ആയത്, ആ വണ്ടിയും കൊണ്ട് അവനും വീട്ടിലേക്ക് പോയി…

**************************************

മുറ്റത്ത് ബൈക്ക് വന്നു നിൽക്കുന്ന സൗണ്ട് കേട്ടാണ് അനാമിക എന്ന അനു, അരുണിന്റെ കുഞ്ഞിപ്പെങ്ങൾ മണിക്കുട്ടി, ഡോർ തുറന്നു നോക്കിയത്…

അവനെ കണ്ടതും അവളുടെ മുഖം വിടർന്നു… എങ്കിലും മുഖം വീർപ്പിച്ചു പിടിച്ചു തന്നെ അവൾ അവനടുത്തേക്ക് വരാതെ തൂണിനടുത്ത് വന്നു നിന്നു.

സാധാരണ ഓടി വന്നു പോക്കറ്റിൽ നിന്നും അവൾക്കുള്ള ചോക്ലേറ്റ് തട്ടിപ്പറിക്കാറുള്ള ആ കുസൃതികുടുക്ക സങ്കടത്തോടെ മാറി നിൽക്കുന്നത് കണ്ടപ്പോഴാണ്, അവനു തന്റെ പെരുമാറ്റം ഇവിടെയുള്ളവരെ എങ്ങനെയെല്ലാം ബാധിച്ചിട്ടുണ്ടാകും എന്ന ചിന്ത ഉണർന്നത്…
അച്ഛന്റെയും അമ്മയുടെയും മുന്നിൽ എങ്ങനെ ചെന്നു നിൽക്കും എന്ന് ചിന്തിച്ച് അവൻ ഉരുകാൻ തുടങ്ങി…

പടികൾ കയറി അവൻ ഇറയത്തേക്ക് കയറിയതും അനു ഓടിവന്നു അവനെ കെട്ടിപ്പിടിച്ചു…

” എവിടെക്കാ പോയെ… മണിക്കുട്ടീനെ കൊണ്ടോവാതെ…? “

അവളുടെ കണ്ണുനീർ അരുണിന്റെ ഷർട്ട്‌ നനച്ചു, അതിനേക്കാൾ അവന്റെ ഉള്ളു പൊള്ളിക്കുകയും ചെയ്തു…

“സോറി… ഏട്ടനിന്നലെ ദേഷ്യത്തിന് പോയപ്പോ…”

“എല്ലാർക്കും ദേഷ്യോം സങ്കടോം ഒക്കെ ഇണ്ട്… എനിക്കെന്റെ ഏട്ടനല്ലേ ഏറ്റവും പ്രിയപ്പെട്ടത്, അറിഞ്ഞുടെ അത്… എന്നെ ഇട്ടിട്ട് പോയീന്നു വിചാരിച്ചു ഇന്നലെ ഒന്നും കഴിച്ചില്ല ഞാൻ… ഒന്നുറങ്ങീട്ട് പോലുല്ല്യാ…”

അതുകേട്ടു അവന്റെ കണ്ണുകളും നിറഞ്ഞു…

“മോളെ, ആദ്യം ഏട്ടന്റെ പോക്കറ്റിൽ ഉള്ളത് എടുക്ക്… എന്നിട്ട് ഒന്നിച്ചു ആഹാരം കഴിക്കാം…”
തിരിച്ചു വരുമ്പോൾ നാരായണേട്ടന്റെ ബേക്കറിയിൽ നിന്നു അവൾക്കുള്ളത് വാങ്ങാൻ അരുൺ മറന്നിരുന്നില്ല…

“എനിക്ക് അതൊന്നും വേണ്ട ഏട്ടാ… ഏട്ടനേക്കാൾ പ്രിയപ്പെട്ടതല്ല എനിക്ക് വേറൊന്നും…”

“മണിക്കുട്ടീ… അത് നിനക്കുള്ളതാണ്… നിന്റെ മുന്നിൽ എപ്പോ വന്നാലും ഈ പോക്കറ്റിൽ നിനക്കുള്ളതുണ്ടാകും അതറിയാലോ… ഇത് ഏട്ടന്റെ സ്നേഹത്തിന്റെ ഒരംശം… അത്  വേണ്ടേ?”

33 Comments

  1. Mwuthe oru horrer effect

    1. ശിവശങ്കരൻ

      Ayyoo… Horror pratheekshikkalletto… Cheriyoru pareekshanamaanu athrollu???

  2. Enikippazha onn trackaayath eni thakartho✌

    1. ശിവശങ്കരൻ

      I’ll try bro… ❤❤❤

    1. ശിവശങ്കരൻ

      ???

  3. നിധീഷ്

    ❤❤❤

    1. ശിവശങ്കരൻ

      ലവ് യു ബ്രോ ❤❤❤

  4. Shey kayinj allam pettanayirn nxt part pages kuttane bro keep going pakautji ayit nirthalen mathram.

    1. ശിവശങ്കരൻ

      പകുതിക്ക് വച്ചു നിർത്തില്ല അതുറപ്പാ ബ്രോ, പിന്നെ പേജസ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്, ആദ്യത്തെ സ്റ്റോറി ആയോണ്ട് എഴുത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്നേയുള്ളു ബ്രോ, നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ, എനിക്ക് കുറച്ചുകൂടെ നന്നാവാൻ പറ്റും എന്ന് കരുതുന്നു ലവ് യു ബ്രോ ???

  5. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Polichu

    1. ശിവശങ്കരൻ

      Thanks chekuthaan… ???

  6. പേജ് കുറവാണെന്നാലും നല്ല കഥ

    1. ശിവശങ്കരൻ

      അക്കു… പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്… പിന്നെ ആദ്യ കഥ ആയോണ്ട് ഒരു… Oru ഇത്… അതാ…

  7. നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക
    With❤️

    1. ശിവശങ്കരൻ

      താങ്ക്സ് sidhu❤❤❤

    1. ശിവശങ്കരൻ

      ???

  8. E partum super enik ishtamayi thanik story senseund

    1. ശിവശങ്കരൻ

      താങ്ക് യു redman ❤❤❤

  9. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      പെട്ടെന്ന് ഇടാം ഏട്ടാ… ???

  10. ചെറിയ ലക്ഷ്യങ്ങളിൽ തട്ടി താഴെ വീഴുമ്പോള്‍
    ഓര്‍കണം വല്യ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട് പക്ഷേ വീണ്ടും മുന്നേറാന്‍ ഉള്ള മനസ് കാണിക്കണം
    അങ്ങനെ കഥ ഒരു twist inu ശേഷം പുതിയ തലങ്ങളിലേക്ക്
    ഇഷ്ടമായി അടിപൊളി continue❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  11. ശിവശങ്കരൻ

    താങ്ക്സ് സഹോ…

  12. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.ഞാൻ ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    1. ശിവശങ്കരൻ

      കാണണം ബ്രോ, നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ളവരുടെ പ്രചോദനം…
      എല്ലാവരോടും സ്നേഹം

  13. Waiting for next part

    1. ശിവശങ്കരൻ

      താങ്ക്സ് Mr. P, ഇനീം സപ്പോർട്ട് തരണേ ???

  14. ഇത്തവണ ഫസ്റ് ഞാൻ നേടി. ???അടിപൊളി. ബാക്കിയും കൂടെ പോരട്ടെ. കട്ട വെയ്റ്റിംഗ്. ??????????

    1. ശിവശങ്കരൻ

      താങ്ക്സ് സഹോ ❤❤❤

Comments are closed.