ദൗത്യം 3 [ശിവശങ്കരൻ] 170

പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു…
അച്ചു എഴുന്നേറ്റ് ഏട്ടന്റെ റൂമിൽ പോയപ്പോൾ നീരജ് അവിടെ ഇല്ലായിരുന്നു…

*******************

അതവളുടെ പതിവാണ്, എഴുന്നേറ്റ് നേരെ ഏട്ടന്റെ റൂമിലേക്ക് ചെല്ലും എന്നിട്ട് ഏട്ടനെയും കെട്ടിപ്പിടിച്ച് ഒരു അര മണിക്കൂർ കൂടി കിടക്കും, ആ അര മണിക്കൂർ കഴിഞ്ഞു ഏട്ടന് ഒരു ഉമ്മയും കൊടുത്തിട്ടേ അവൾ പോരുമായിരുന്നുള്ളു…
അച്ഛനും അമ്മയും എപ്പോഴും അതും പറഞ്ഞു കളിയാക്കുമായിരുന്നു…

“പെണ്ണിനെ കെട്ടിക്കാറായി ഇപ്പോഴും എല്ലാക്കാര്യത്തിനും ഏട്ടൻ, ഏട്ടൻ… ഒരു ഏട്ടത്തി വന്നു കഴിഞ്ഞാ പിന്നെ ഈ കെട്ടിപ്പിടിച്ചു കിടക്കലൊന്നും നടക്കില്ലാട്ടോ…” ടീച്ചറമ്മ ഇത് പറഞ്ഞപ്പോ അവൾ പറഞ്ഞു,

“പിന്നെ, ഒരേട്ടത്തി… ഏട്ടത്തിയൊക്കെ അങ്ങോട്ട് മാറി കിടന്നോണം, ഞാൻ വരുമ്പോ… അല്ലെ ഏട്ടാ…” അച്ചുമോൾ ഏട്ടനെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.

“എന്റെ പൊന്നു ടീച്ചറമ്മേ, എന്റെ മാഷിനേം ടീച്ചറേം പിന്നെ എന്റെ ഈ കാന്താരീനേം ഞാൻ സ്നേഹിക്കണ പോലെ സ്നേഹിക്കാൻ പറ്റുന്ന ഒരെണ്ണം വന്നാ മതി എന്റെ അച്ചു മോൾടെ ഏട്ടത്തിയായിട്ട്… അപ്പൊ ശരിയായില്ലേ… അല്ലേടാ അച്ചുട്ടാ…”

“അതന്നെ…” രണ്ടു പേരും അമ്മയെ നോക്കി ചിരിച്ചു….

*******************

‘ഇതിപ്പോ രാവിലെ തന്നെ എങ്ങോട്ട് പോയി… അതും എന്നോട് പറയാതെ…’
മനസ്സിൽ ആലോചിച്ചു കൊണ്ട് അച്ചു നേരെ അടുക്കളയിലേക്ക് ചെന്നു.

“അമ്മേ… ഏട്ടനെവിടെ…”

“ഓ, വന്നോ തമ്പുരാട്ടി… നിനക്കിത്തിരി നേരത്തെ എണീറ്റാലെന്താ അച്ചു… അതെങ്ങനെയാ കൊഞ്ചിച്ച് തലേക്കേറ്റി വച്ചേക്കല്ലേ ആങ്ങള… പിന്നെങ്ങനെയാ പെങ്ങള് നന്നാവണേ…”

അതിനവൾ വളിച്ചൊരു ചിരി ചിരിച്ചു… എന്നിട്ട് പിന്നേം ചോദിച്ചു…

“ഏട്ടനെവിടെ അമ്മാ…”

“രാവിലെ തന്നെ സച്ചു വന്നു കൂട്ടിക്കൊണ്ട് പോയിട്ടുണ്ടായിരുന്നു… എന്ത് കുരുത്തക്കേട് ഒപ്പിക്കാനാണാവോ…”

25 Comments

  1. അടിപൊളി twist
    ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  2. Shankara muthae poli❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  3. Adutha part eppola

    1. ശിവശങ്കരൻ

      ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും ???

  4. ആഹാ കൊള്ളാം കഥ

    1. ശിവശങ്കരൻ

      താങ്ക്സ് ???

  5. ❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  6. നിധീഷ്

    ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…

    1. ശിവശങ്കരൻ

      ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ ?

    1. ശിവശങ്കരൻ

      ❤❤❤

  7. കാർത്തിവീരാർജ്ജുനൻ

    ❤️

    1. ശിവശങ്കരൻ

      ❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤ രുദ്രാ

  9. നാളെ വായിക്കാം
    ???????
    ❤❤❤❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      Thanks??

    1. ശിവശങ്കരൻ

      Thanks Dd for the very first comment ???

      1. ബാകി വായിച്ചിട്ട്

Comments are closed.