ദൗത്യം 3 [ശിവശങ്കരൻ] 170

“ഒറ്റക്കാക്കീട്ട്… പോവാനോ… എന്റെ മോളുട്ടീനെയോ… എന്താ മോളെ ഇങ്ങനൊക്കെ പറയുന്നേ…” അവൻ വീണ്ടും അവിടെ തന്നെ ഇരുന്നു… എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ നീരജ് അച്ചുവിനെ ബെഡിൽ നിന്നും എഴുന്നേൽപ്പിച്ചു.

“മോളെ… സത്യം പറ… എന്താ പറ്റ്യേ…”

“സോറി ഏട്ടാ…” അതും പറഞ്ഞു ഒരു തേങ്ങലോടെ അച്ചു ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

നീരജ് അവളെ നെഞ്ചോടു ചേർത്ത് അൽപനേരം ഇരുന്നു… എന്നിട്ട് പതുക്കെ ചോദിച്ചു…

“ഏട്ടന്റെ മോളുട്ടി ഇപ്പൊ എന്തിനാ ഏട്ടനോട് സോറി പറഞ്ഞെ?”

അവൾ മുഖമുയർത്തി കരയുന്ന കണ്ണുകളോടെ ഏട്ടനെ നോക്കി… അവളുടെ നിറഞ്ഞകണ്ണുകൾ കാണുന്തോറും നീരജിന് ഉള്ളിൽ വിഷമം കൂടിക്കൂടി വന്നു…

” എന്റെ ഏട്ടനോട് ആദ്യായിട്ട് ഞാൻ കള്ളം പറഞ്ഞു… അതാ ഏട്ടാ… ” അവൾ വിതുമ്പലോടെ   പറഞ്ഞു.

“അപ്പൊ എന്തോ ന്റെ കുട്ടിക്കെന്നോട് പറയാനുണ്ടല്ലോ… ന്താ മോളേ… പറയ്…”

“മോൾക്ക് പേടിയാ ഏട്ടാ…”

“ആരെ… ഏട്ടനെയോ? എന്തിന്…” അവനു വീണ്ടും അത്ഭുതമായി.

” ഏട്ടാ, ഞാനിപ്പോ ഇത് പറഞ്ഞാൽ ഏട്ടൻ ആരോടും ഒന്നും ചോദിക്കാൻ പോവരുത്… വഴക്കുണ്ടാക്കരുത്… എനിക്ക് സത്യം ചെയ്ത് താ… “

അവൾ ഏട്ടന് നേരെ കൈ നീട്ടി…
നീരജ് ഒന്ന് ആലോചിച്ചിട്ട് അവളുടെ കയ്യിൽ കൈ ചേർത്തു…

” ഇല്ല മോളേ… ഏട്ടനായിട്ട് ആരോടും വഴക്കുണ്ടാക്കാൻ പോവില്ല… ന്റെ കുട്ടി കാര്യം പറയു… “

” ഏട്ടാ വൈകീട്ട് ഞങ്ങൾ വരുന്ന ബസിലെ ചേട്ടൻ എസ് ടി പോരാ ഫുൾ ചാർജ് കൊടുക്കണം എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു… അപ്പൊ ഞങ്ങൾ കൺസഷൻ കാർഡ് കാണിച്ച് കൊടുത്തപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞു ബഹളമുണ്ടാക്കി. എന്റെ കൂട്ടുകാരി എതിർത്തു പറഞ്ഞപ്പോ ഞങ്ങളെയെല്ലാം ആ ചേട്ടൻ കുറെ ചീത്ത പറഞ്ഞു… പറയാൻ പാടില്ലാത്തതൊക്കെ പറഞ്ഞു… എന്നിട്ട് പകുതിക്ക് വച്ച് ഇറക്കി വിട്ടു… മോളും മോൾടെ

25 Comments

  1. അടിപൊളി twist
    ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  2. Shankara muthae poli❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  3. Adutha part eppola

    1. ശിവശങ്കരൻ

      ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും ???

  4. ആഹാ കൊള്ളാം കഥ

    1. ശിവശങ്കരൻ

      താങ്ക്സ് ???

  5. ❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  6. നിധീഷ്

    ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…

    1. ശിവശങ്കരൻ

      ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ ?

    1. ശിവശങ്കരൻ

      ❤❤❤

  7. കാർത്തിവീരാർജ്ജുനൻ

    ❤️

    1. ശിവശങ്കരൻ

      ❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤ രുദ്രാ

  9. നാളെ വായിക്കാം
    ???????
    ❤❤❤❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      Thanks??

    1. ശിവശങ്കരൻ

      Thanks Dd for the very first comment ???

      1. ബാകി വായിച്ചിട്ട്

Comments are closed.