ദൗത്യം 3 [ശിവശങ്കരൻ] 170

“നീ വെറുതെ വേണ്ടാത്തതൊന്നും വലിച്ചു തലയിൽ കേറ്റല്ലേ…”
ചന്തു ചെറിയൊരു പേടിയോടെ പറഞ്ഞു…

“ഇല്ലടാ എന്തായാലും മരണമല്ല എന്റെ വിധി മറ്റെന്തോ ആണ്… പിന്നെ, നീ പറഞ്ഞ പോലെ നീരജേട്ടൻ മരിച്ചിട്ടുണ്ടെങ്കിൽ… ഏട്ടനെന്നെ കാണാൻ വന്നതിനു പിന്നിൽ എന്തോ ഉണ്ട്… ഇനി ഇതും നീരജേട്ടൻ തോന്നിപ്പിക്കണതാണെങ്കിലോ… എന്തായാലും ഞാൻ പോയി നോക്കുവാ…”

അരുൺ മണലിൽ നിന്നുമെഴുന്നേറ്റു, പുറകിലെ മണൽ ഒക്കെ തട്ടിക്കളഞ്ഞു തിരിഞ്ഞു നടന്നു…

“എടാ ഞാനും…” ചന്തുവും അരുണും ബൈക്ക് ന്  അടുത്തേക്ക് നടന്നു….

മനസ്സിൽ നൂറു ചോദ്യങ്ങളുമായി അരുൺ തന്റെ ഹീറോ ഗ്ലാമർ നീരജിന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു…

(തുടരും )