ദൗത്യം 12 [ശിവശങ്കരൻ] 233

നാരായണേട്ടന്റെ ചായക്കട… കുറേക്കൊല്ലം മുൻപാണ്…

ദിവാകരൻമാഷും ഏട്ടൻ ചന്ദ്രനും ഇരുന്നു ചായ കുടിക്കുന്നു… കർഷകനായ ചന്ദ്രൻ ആകെ മുഷിഞ്ഞ വേഷത്തിലാണ്… എന്നാൽ ദിവാകരൻമാഷ് അലക്കിത്തേച്ച വസ്ത്രങ്ങളും കയ്യിലൊരു ബാഗുമായി ഇരുന്നു പത്രം വായിക്കുകയാണ്…

അപ്പോഴാണ് ആ വഴി ഒരാൾ ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ചു എത്തിയത്…

“ആ… കുട്ടനോ… എന്താടോ പതിവില്ലാതെ ചായക്കടയിൽ…” ഗ്ലാസ്‌ കഴുകുന്നതിനിടയിൽ നാരായണേട്ടൻ ചോദിച്ചു…

“മോൾക്ക് ഇന്നൊരു പരീക്ഷ ഉണ്ടായിരുന്നു എന്തോ സ്കോളർഷിപ്പിന്റെയാ… ഇത് ജയിച്ചാ വലിയൊരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കൊച്ചിനെ ഫ്രീ ആയി പഠിപ്പിക്കും ന്നാ പറയണേ…”

“ആ മ്മടെ ലച്ചൂന് അത് കിട്ടും അല്ലേ മോളെ…”

നാരായണേട്ടൻ ചിരിച്ചുകൊണ്ട് അത് പറഞ്ഞിട്ട് പഴക്കുലയിൽ നിന്നും ഒരു പഴം ഉരിഞ്ഞെടുത്ത് ആ കുട്ടിക്ക് കൊടുത്തു.
“ഇത് നാരായണേട്ടന്റെ വക… പരീക്ഷയൊക്കെ നന്നായിട്ടെഴുത്തിയാ…”

ആ കുട്ടി അവരുടെ മുഖത്തു നോക്കി നിഷ്കളങ്കമായി തലയാട്ടിച്ചിരിച്ചു…

“അല്ല മാഷേ… നമ്മുടെ നീരജുട്ടനും ലച്ചൂന്റെ പ്രായല്ലേ… അവനേം എഴുതിച്ചൂടെ…”

“എന്തിന്… സ്കൂളിൽ മര്യാദക്ക് പഠിക്കാത്തവൻ ഈ എക്സാമിനൊക്കെ പോയാൽ എന്ത് ചെയ്യാനാടോ…”

പത്രത്തിൽ നിന്നും തല ഉയർത്താതെ മാഷ് പറഞ്ഞു നിർത്തിയതും, ഏട്ടൻ ചന്ദ്രന്റെ കമന്റ്‌ വന്നു…

“അല്ലാതെ പരീക്ഷക്ക് ജയിച്ചാൽ ദൂരെയുള്ള ബോർഡിങ്‌ സ്കൂളിൽ അവനേ നിർത്തി പഠിപ്പിക്കേണ്ടി വരും എന്നോർത്തിട്ടല്ല…”
ചന്ദ്രൻ അത് പറഞ്ഞതും എല്ലാവരും ഉറക്കെ ചിരിച്ചു…

“അത് ശരിയാ ആരെ പിരിഞ്ഞാലും മൂത്തമോനെ ഒരു നിമിഷം പിരിഞ്ഞിരിക്കാൻ മാഷിന് പറ്റില്ല…”

“മാഷേ ഇവരുടെ ഈ എക്സാമിന്റെ സർട്ടിഫിക്കറ്റ് നല്ല വിലയുള്ളതാന്നൊക്കെ പറയുന്നുണ്ട്…”

“എന്റെ പൊന്നു കുട്ടേട്ടാ… അവൻ സ്കൂളീന്നു അടീം ഇടീം ഇണ്ടാക്കി കൊണ്ട് വയ്ക്കുന്ന പേപ്പറുകൾ തന്നെ വക്കാൻ, ന്റെ വീട്ടിൽ സ്ഥലമില്ല…” അതും പറഞ്ഞു മാഷ് എഴുന്നേറ്റ് പുറത്തേക്ക് നടന്നു…

“ഓഹ്!!! നിനക്കൊന്നു മര്യാദക്ക് പറഞ്ഞൂടെ എന്റെ ദിവാകരാ… അടീം ഇടീമൊന്നുമല്ല എന്റെ നാരായണേട്ടാ… ചെറുക്കൻ ഈ കരാട്ടെ മത്സരത്തിനൊക്കെ പോകുന്നുണ്ടേ അതാ…” അതും പറഞ്ഞു ചായ ഒറ്റ വലിക്കു കുടിച്ച്, നാരായണേട്ടനോട് പറ്റിലെഴുത്തിക്കോളാൻ പറഞ്ഞു ചന്ദ്രേട്ടനും പുറകെ നടന്നു…

“ഡാ ദിവാകരാ…”

“എന്താ… പൈസയാണെങ്കിൽ ഞാൻ തരില്ല… ഇന്നലെ അരി വാങ്ങാനെന്നും പറഞ്ഞു പൈസ കൊണ്ടുപോയി ബാറിൽ കൊടുത്തല്ലേ,…”

“എടാ… അത്… അരി വാങ്ങീട്ട് ബാക്കി കാശാ… ശ്ശേ, ഇതിനല്ല ഞാൻ വിളിച്ചേ… നിന്നോടൊരു കാര്യം ചോയ്ക്കാനാ… നീയെന്തിനാ എപ്പോഴും നമ്മടെ നീരജുട്ടനെ ഇങ്ങനെ കൊച്ചാക്കി പറയുന്നേ…”

മാഷിന് പെട്ടെന്നൊരു മറുപടി ഉണ്ടായില്ല ആ ചോദ്യത്തിന്…

“നീ കേട്ടില്ലേ അവരൊക്കെ പറയണത്… എല്ലാർക്കും നീരജുട്ടനെ വല്ല്യ ഇഷ്ടാണ്… നീ വെറുതെ… നമ്മൾ ഇന്നാള് ടീവിയിൽ കണ്ട പടത്തിലെ തിലകനെപ്പോലെ… ഛേ… എന്താ അതിന്റെ പേര്… ആ സ്ഫടികം… ചാക്കോ മാഷ്… അതന്നെ… നിന്നെ ഇവരെല്ലാവരും ഇനി ചാക്കോ മാഷ് ന്നു വിളിക്കും അപ്പൊ പഠിക്കും നീയ്യ്….”

20 Comments

  1. Anna super

    1. ശിവശങ്കരൻ

      ??? താങ്ക്സ് ബ്രോ

  2. ?❤️❤️❤️
    Baki epozhaa kitaaa??

    1. ശിവശങ്കരൻ

      Ethrayum vegam ???

  3. പാവം പൂജാരി

    Good,♥️♥️?
    Eagerly waiting for the next part

    1. ശിവശങ്കരൻ

      കഴിവതും വേഗം തരാട്ടോ അടുത്ത part ???

  4. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. മോനുട്ടൻ

    Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.

    1. ശിവശങ്കരൻ

      സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???

  6. kadha pwoliyayi
    avan neerajinte karyam parayo ellarodum
    adutha part pettann tharane valiya part aayikotte

    1. ശിവശങ്കരൻ

      അടുത്ത part ഉടനെ വരും ???

  7. ????

    1. ശിവശങ്കരൻ

      ????

  8. ???kathirikkunnu dhowthyathinayi

    1. ശിവശങ്കരൻ

      ???വരും ഉടനെ

    1. ശിവശങ്കരൻ

      ???

Comments are closed.