സംശയിച്ചു കഴിഞ്ഞു ആരോട് ചോദിക്കണം എന്ന് ആലോചിച്ചു തല ഉയർത്തിയ നീരജ് കണ്ടത്, സർക്കാർ ഓഫീസുകളിലെപ്പോലെ മരത്തിന്റെ മേശയും കസേരയുമൊക്കെ ഇട്ട്, പേപ്പറുകൾ നോക്കുന്ന രണ്ടു ഉദ്യോഗസ്ഥരെ ആണ്… രണ്ടു പേരും തേച്ചു വടിവൊത്ത വസ്ത്രങ്ങൾ ധരിച്ചു മൂക്കിനുമുകളിൽ കണ്ണടയൊക്കെ വച്ചു കാര്യമായി ഫയലുകൾ നോക്കുകയാണ്… ദൈവമേ ഇവിടെയും ഉദ്യോഗസ്ഥ ഭരണമോ….
അതിനിടയിൽ അവരിലൊരാൾ ചോദിച്ചു
“നീരജ് അല്ലേ…”
“അതെ സർ…”
“അച്ഛനെ ധിക്കരിച്ചു, അമ്മയുടെയും അനുജത്തിയുടെയും കണ്ണീർ വീഴ്ത്തി വീടുവിട്ടിറങ്ങി, മരണപ്പെട്ടു… നിങ്ങൾക്ക് നരകത്തിലേക്ക് പോകാം…”
നീരജ് പെട്ടെന്ന് വല്ലാതായി…
“നിങ്ങൾ കൊള്ളാലോ… ഞാൻ നരകത്തിലേക്ക് പോകണം എന്ന് പറയാൻ നിങ്ങളാരാ…”
“ചിത്രഗുപ്തന്റെ ജോലിക്കാരാണ് ഞങ്ങൾ അദ്ദേഹം പറഞ്ഞ പ്രകാരമാണ് നിങ്ങളോട് പറഞ്ഞത്…”
“ഏത് ചിത്രഗുപ്തൻ… എന്റെ ചങ്ങായിമാരെ, ഒന്നാമത് എനിക്കീവക കോൺസെപ്റ്റുകളോട് തന്നെ പുച്ഛമാണ്, ജീവിച്ചിരിക്കുമ്പോൾ നമ്മുടെ ഭൂമിയിൽ തന്നെയാണ് സ്വർഗ്ഗവും നരകവും എന്നാണ് ഞാൻ വിശ്വസിക്കുന്നെ… അല്ലാതെ… ഞാൻ എങ്ങുമില്ല നരകത്തിലേക്ക്… കുറച്ചുകാലം ജീവിച്ചൊള്ളൂ… അത് സന്തോഷമായിട്ട്, എല്ലാർക്കും സന്തോഷം കൊടുത്താണ് ജീവിച്ചത്… ഒരു പെൺകുട്ടി, അതും എന്നെ സ്നേഹിച്ചെന്ന കുറ്റത്തിന്, അവൾക്ക്, എന്റെ ദേവക്ക് മരിക്കേണ്ടി വന്നല്ലോ എന്നോർത്തു അവളുടെ മരണത്തിനു പകരം ചോദിക്കാൻ പോയതാണ് ഞാൻ… ആ എനിക്ക് നരകം അല്ലേ… നടക്കില്ല, നടക്കില്ലാന്ന് പറഞ്ഞാൽ നടക്കില്ല…!!!”
അവന്റെ നിലപാട് കേട്ടു അവർ രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിച്ചു… അതിൽ ഒരാൾ അവനരികിലേക്കെത്തി, അവന്റെ നെഞ്ചിൽ കൈ വച്ചു ശക്തമായി തള്ളി..!!!
അവൻ അതിഭീകരമായ വേഗതയിൽ താഴേക്ക് പതിച്ചുകൊണ്ടിരുന്നു…
Anna super
??? താങ്ക്സ് ബ്രോ
?❤️❤️❤️
Baki epozhaa kitaaa??
Ethrayum vegam ???
Good,♥️♥️?
Eagerly waiting for the next part
കഴിവതും വേഗം തരാട്ടോ അടുത്ത part ???
❤️❤️❤️❤️❤️
???
???
???
Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.
സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???
kadha pwoliyayi
avan neerajinte karyam parayo ellarodum
adutha part pettann tharane valiya part aayikotte
അടുത്ത part ഉടനെ വരും ???
????
????
???kathirikkunnu dhowthyathinayi
???വരും ഉടനെ
????
???