“എക്സാം കഴിഞ്ഞു വന്നത് മുതൽ റൂമിൽ കയറി ഇരിക്കണതാ… ഇവിടെ ഒരനിയത്തിക്കുട്ടി ഇണ്ട്… അവൾ എന്തെടുക്കുന്നു… ഫുഡ് വല്ലതും കഴിച്ചോ… സ്റ്റഡീസ് ഒക്കെ എങ്ങനെ പോണു… വല്ലതും ചോദിക്കാ… എവിടുന്നു… അമ്മ എന്തെങ്കിലും പണി പറഞ്ഞാ അപ്പൊ പറയും അതൊക്കെ ന്റെ മണിക്കുട്ടി ചെയ്തോളും ന്ന്… അപ്പൊ മാത്രം പുന്നാര പെങ്ങൾ… കുറച്ചു നേരം എന്റൊപ്പം വന്നിരുന്നാലെന്താ… എന്റെ ഏട്ടന്മാർ രണ്ടും കണക്കാ… ഒരെണ്ണം പുസ്തകപ്പുഴു… മറ്റേത് ഊരുതെണ്ടി…”
ഏട്ടന്മാരുടെ സ്വഭാവം അനലൈസ് ചെയ്തുകൊണ്ട് സെന്റി അടിക്കുകയാണ് നമ്മുടെ മണിക്കുട്ടി എന്ന
അനു എന്ന അനാമിക. ചാനലുകൾ മാറ്റി മാറ്റി അവസാനം കൊച്ചു tv എത്തിയതും ഡോറയുടെ പ്രയാണം കണ്ടു കൊച്ചു ഉറങ്ങിപ്പോയി…
അതേസമയം, അരുണിന്റെ മുറിയിൽ…
“നീരജേട്ടാ പറയ്… ഇന്ന് രാത്രി കൊണ്ട്, നിരഞ്ജനക്ക് എന്താ പറ്റിയത്… ആരാ അമ്മയെ കൊല്ലാൻ നോക്കുന്നെ… എന്തിന്… പിന്നെ അന്ന് നീരജേട്ടൻ എന്തോ ഒരു കണക്ക് പറഞ്ഞു 100 പേരെ രക്ഷിക്കുന്നോ… അതെന്താ… ഈ ഒരു രാത്രി കൂടിയേ നമുക്കൊള്ളൂ… നാളെ നമ്മൾ ഇറങ്ങുവാ…”
അരുൺ പ്രതീക്ഷയോടെ നീരജിനെ നോക്കി…
“നീ ചോദിച്ച എല്ലാ ചോദ്യത്തിനും ഉത്തരം തരാൻ എനിക്ക് പറ്റില്ല അരുൺ… എനിക്ക് അറിയാവുന്നത് ഞാൻ പറയാം…”
“ഹാ… പറയ്…” അരുൺ കേൾക്കാനിഷ്ടത്തോടെ കട്ടിലിൽ നീരജിന്റെ മുഖത്തേക്ക് നോക്കി ഇരുന്നു…
“അന്ന്, എന്റെ ശരീരത്തിൽ നിന്നും ആത്മാവ് വേർപെട്ട ശേഷം കണ്ണ് തുറക്കുമ്പോൾ, ഞാൻ എത്തിനിന്നത് ഒരു ക്യുവിൽ ആയിരുന്നു…
മുന്നോട്ട് എത്തി വലിഞ്ഞു നോക്കിയപ്പോൾ എനിക്ക് മനസ്സിലായി, മരണശേഷം ചെല്ലുന്ന ആത്മാക്കളെ, സ്വർഗത്തിലേക്കും നരകത്തിലേക്കും വിടുന്ന ക്യു ആയിരുന്നു അത്…
ഒടുവിൽ എന്റെ പേരും വിളിച്ചു…
***********************************
നീരജിന് താൻ നിൽക്കുന്നതെവിടെയാണെന്ന് മനസ്സിലായില്ല… സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു മേഘത്തിന് മുകളിലാണ് താൻ നിൽക്കുന്നതെന്നു മനസ്സിലായി…
താൻ മാത്രമല്ല, അവിടെയുള്ള എല്ലാവരും, ആത്മാക്കളും, അവരെ നിയന്ത്രിക്കുന്നവരും എല്ലാം…
അപ്പൊ ആരോ തന്റെ പേര് വിളിക്കുന്ന കേട്ടു….
“നീരജ് ദിവാകർ, വയസ്സ് 28, കൊലപാതകം ”
പേര് വിളിച്ചിടത്തേക്ക് എത്തണം എന്ന് വിചാരിച്ചപ്പോൾ തന്നെ അവനെയും വഹിച്ചുകൊണ്ട് ആ മേഘം അങ്ങോട്ടേക്ക് ചലിച്ചു…
ബാലൻസ് തെറ്റി വീഴാൻ പോയെങ്കിലും ഒരു വിധത്തിൽ അവൻ നിന്നു…
“അല്ല, ഞാൻ മരിച്ചതല്ലേ, ഇതിന്റെ മുകളീന്നു വീണു എന്ന് വച്ചു കൂടുതൽ എന്ത് പറ്റാനാ…”
Anna super
??? താങ്ക്സ് ബ്രോ
?❤️❤️❤️
Baki epozhaa kitaaa??
Ethrayum vegam ???
Good,♥️♥️?
Eagerly waiting for the next part
കഴിവതും വേഗം തരാട്ടോ അടുത്ത part ???
❤️❤️❤️❤️❤️
???
???
???
Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.
സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???
kadha pwoliyayi
avan neerajinte karyam parayo ellarodum
adutha part pettann tharane valiya part aayikotte
അടുത്ത part ഉടനെ വരും ???
????
????
???kathirikkunnu dhowthyathinayi
???വരും ഉടനെ
????
???