ദൗത്യം 12 [ശിവശങ്കരൻ] 233

“എന്തിനാ അമ്മേ ഇതിപ്പോ…”
അരുൺ കൗതുകത്തോടെ ചോദിച്ചു…

“എന്റെ മോന് ദുഷ്ടശക്തികളുടെ നോട്ടമേൽക്കാതിരിക്കാനാ…”

“ഓഹോ… ഇളയമകന് മാത്രമേയുള്ളു…”

വരുണും അനുവും ഒന്നിച്ചാണ് ചോദിച്ചത്…

“എല്ലാ മക്കൾക്കും ഉണ്ട്… പക്ഷേ… ഇപ്പൊ ഇവന് ഇത് അത്യാവശ്യമാണ്… നിങ്ങൾക്ക് പിന്നൊരിക്കൽ… ഓക്കേ…”

“മ്മ്…” തല്ക്കാലം രണ്ടുപേരും ഒതുങ്ങി…

പെട്ടെന്ന് ഒരു ഫോൺ വന്നു വിജയരാഘവൻ പുറത്തേക്ക് നടന്നു…

“ഹാ… ഇനീപ്പോ രണ്ടു പേരും കൂടി ഇവിടെ എന്താ ഒപ്പിച്ചു വച്ചിരിക്കുന്നെ എന്ന് നോക്കട്ടെ… അടുക്കളേൽ എങ്ങാനും കേറിയോ അരുണേ നീ…”
അമ്മ സംശയത്തോടെ നോക്കി…

“എന്റെ പൊന്നമ്മേ… ഏട്ടൻ വന്നപ്പോ കേറിയതാ ആ റൂമിൽ പിന്നെ കുറച്ചു നേരത്തെയാ ഒന്ന് പുറത്തിറങ്ങിയത്… അതിനുള്ളിൽ ആരെയോ കേറ്റിയിട്ടുണ്ട്… കുശുകുശുകലൊക്കെ കേൾക്കണുണ്ടായിരുന്നു… ഒന്നു സൂക്ഷിച്ചോ അമ്മേ… തന്റേതല്ലാത്ത കാരണത്താൽ അമ്മായിഅമ്മ ആകേണ്ടി വരും…”

“ഡീ… ഡീ… പെണ്ണ് പറഞ്ഞു പറഞ്ഞു എവിടെക്കാ പോകുന്നെ… എന്റെ മോൻ അങ്ങനൊന്നുമല്ല…”

അമ്മക്ക് തന്നോടുള്ള വിശ്വാസം അരുണിന്റെ കണ്ണ് നിറച്ചു…

“അമ്മേ… എനിക്കൊരു കാര്യം പറയാനുണ്ട് ഇവിടെ ഇരിക്ക്…” അവൻ അമ്മയെ പിടിച്ചു അടുത്തിരുത്തി അമ്മയുടെ തോളിൽ തല ചായ്ച്ചു…

“എന്താടാ…” അവന്റെ മുഖത്തെ ടെൻഷൻ കണ്ടു ശ്രീദേവി അരുണിന്റെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു…

“അച്ഛനും കൂടി വരട്ടെ അമ്മാ… എല്ലാരോടും കൂടിയാ… എല്ലാരും കേൾക്കണം…”

“എന്താടാ… കുടുങ്ങിയോ… വല്ലയിടത്തും… പറയടാ… നമുക്ക് ശരിയാക്കാം…”

“ഏട്ടാ… അതൊന്നുമല്ല സംതിങ് ഫിഷി… നായകന്റെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്…”
കമന്റ്‌ മണിക്കുട്ടിയുടെ…

“അച്ഛനൊന്നു വന്നോട്ടെ… ഞാൻ പറയാം…”

എല്ലാവരും വിജയരാഘവൻ ഫോൺ വിളി കഴിഞ്ഞു വരുന്നതും കാത്തിരുന്നു…

പുറത്തു അപ്പോഴും മഴ ചാരിക്കൊണ്ടിരുന്നു… മിന്നൽപ്പിണറുകൾ ആകാശത്തു വികൃതങ്ങളായ രൂപങ്ങൾ വരച്ചുകൊണ്ടിരുന്നു….

(തുടരും)

20 Comments

  1. Anna super

    1. ശിവശങ്കരൻ

      ??? താങ്ക്സ് ബ്രോ

  2. ?❤️❤️❤️
    Baki epozhaa kitaaa??

    1. ശിവശങ്കരൻ

      Ethrayum vegam ???

  3. പാവം പൂജാരി

    Good,♥️♥️?
    Eagerly waiting for the next part

    1. ശിവശങ്കരൻ

      കഴിവതും വേഗം തരാട്ടോ അടുത്ത part ???

  4. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. മോനുട്ടൻ

    Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.

    1. ശിവശങ്കരൻ

      സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???

  6. kadha pwoliyayi
    avan neerajinte karyam parayo ellarodum
    adutha part pettann tharane valiya part aayikotte

    1. ശിവശങ്കരൻ

      അടുത്ത part ഉടനെ വരും ???

  7. ????

    1. ശിവശങ്കരൻ

      ????

  8. ???kathirikkunnu dhowthyathinayi

    1. ശിവശങ്കരൻ

      ???വരും ഉടനെ

    1. ശിവശങ്കരൻ

      ???

Comments are closed.