പോലീസുകാർ അപ്പോഴേക്കും ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി…
കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം പോലീസുകാർ വിളിച്ചു പറഞ്ഞിട്ട് സച്ചിയേട്ടനും കൂടെ ചന്തുവും പിന്നെ രണ്ടു സഖാക്കളും വന്നു…
തന്റെ ബോഡി കണ്ട് സച്ചിയേട്ടൻ കരയുന്നത് നിറഞ്ഞ മിഴികളോടെ നീരജ് നോക്കി നിന്നു… അവനു മറ്റൊന്നും പറ്റില്ലല്ലോ…
വീട്ടിലേക്കെത്തിയ ബോഡി കണ്ടു നിലവിട്ട് കരയുന്ന അച്ഛനും അമ്മയ്ക്കും ഒന്നുമറിയാതെ ഏട്ടനെ കളിക്കാൻ വിളിക്കുന്ന മനോനില തെറ്റിയ അച്ചുമോളെയും കണ്ടുനിൽക്കാൻ നീരജിന് കഴിഞ്ഞില്ല…
പക്ഷേ അതിനിടയിൽ ഒരു പരിചയവുമില്ലാത്ത ഒരു മുഖം… അതാണ് നീരജിൽ സംശയമുണ്ടാക്കിയത്…
**************************************
“അതാരാ നീരജേട്ടാ… ” അരുണിന് ആകാംഷയേറി…
“എന്റെ വീട്ടിൽ നീ ചെന്ന അന്ന്…. നീ ദേവയാണെന്ന് കരുതി സംസാരിച്ചവൾ… അവൾ ദേവയല്ല… ആരെന്നു… എനിക്കറിയുകയുമില്ല…”
“അത് നമുക്ക് കണ്ടെത്താം… അതല്ല നീരജേട്ടാ… ആ നൂറാമത്തെ ആളെ നീരജേട്ടൻ കണ്ടോ… ഞാൻ എത്രാമത്തെയാ….”
അരുണിന്റെ ചോദ്യം കേട്ടു നീരജ് അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…
‘ദൈവമേ… ഇവൻ ശരിക്കും പൊട്ടനാണോ അതോ പൊട്ടനായിട്ട് അഭിനയിക്കുന്നതാണോ…’
“ഞാനെന്തിനാ നിന്നോടിതൊക്കെ പറഞ്ഞത്…”
“ഏട്ടനെ കൊന്നവരോട്… അല്ല ദേവേച്ചിയേം വിഷ്ണുവേട്ടനേം കൊന്നവരോട് പ്രതികാരം ചെയ്യാൻ…”
“അപ്പൊ പിന്നെ…. നീ…..”
പറഞ്ഞത് മുഴുവനാക്കാതെ നീരജ് പെട്ടെന്ന് മാഞ്ഞുപോയി…
അരുണിന് എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല… അവൻ കുറെ വിളിച്ചെങ്കിലും നീരജ് വന്നില്ല…
പുറത്ത് ഇരുട്ട് വീണിരുന്നു, ഇടിയും മിന്നലും ഉണ്ടായിരുന്നു… ഒരു കാർ വന്നു നിക്കുന്ന ശബ്ദം കേട്ട് അരുൺ താഴേക്ക് വന്നു…
അച്ഛനും അമ്മയും വരുണേട്ടനും ഇണ്ടല്ലോ…
“രാവിലെ പോയതാ… ഇവിടെ ഇങ്ങനൊരു മോൾ ഉള്ളത് ആരെങ്കിലും ഓർത്തോ…” മണിക്കുട്ടി പിണങ്ങിതുടങ്ങി…
“മോളോ… എവിടെ… ഇവിടിപ്പോ ഞങ്ങൾക്ക് 3 ആൺമക്കളുള്ള എഫക്ട് ആണല്ലോ…”
“അച്ഛാ…!!!”
“കിടന്നു കാറണ്ട പെണ്ണേ… പെൺപിള്ളേരായാൽ കുറച്ചു നേരത്തെയൊക്കെ എണീക്കണം, എങ്കിൽ നിന്നെയും കൊണ്ട് പോയേനെ… അതെങ്ങനെയാ പുന്നാരച്ചേട്ടനെ കണ്ടല്ലേ പഠിക്കുന്നെ എപ്പഴാടീ നീ പല്ല് തേച്ചത്…”
“11 മണിയായി…”
“അത്ര നേരം… കാർട്ടൂൺ അല്ലേ…”
അമ്മ വീക്നെസ്സിൽ കയറിപ്പിടിച്ചപ്പോൾ അനു നിശബ്ദയായി…
അടുത്ത പണി തന്റെ നേരെയാണെന്നറിഞ്ഞപ്പോൾ അരുൺ അമ്മയെ നോക്കി ഇളിച്ചു…
“അല്ലാ… അമ്മയും അച്ഛനും അമ്പലത്തിൽ പോയോ…”
“ഹാ… നിന്റെ അമ്മയുടെ തറവാട്ടിൽ ഒന്ന് പോയതാ അപ്പൊ അവിടെ അമ്പലത്തിൽ പോയി, വരുന്ന വഴി ദാ ഇവൻ വണ്ടി ബ്രേക്ക്‌ഡൌൺ ആയീന്നു പറഞ്ഞു വിളിച്ചു… അപ്പൊ ഇവനെയും കൂട്ടി…”
അച്ഛൻ കാര്യങ്ങൾ പറയുന്നതിനിടക്ക് അമ്മ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ കയ്യിലിരുന്ന വാഴയിലയിൽ നിന്നും പൂജിച്ച ചുവന്ന ചരട് അരുണിന്റെ കയ്യിലേക്ക് കെട്ടി…
Anna super
??? താങ്ക്സ് ബ്രോ
?❤️❤️❤️
Baki epozhaa kitaaa??
Ethrayum vegam ???
Good,♥️♥️?
Eagerly waiting for the next part
കഴിവതും വേഗം തരാട്ടോ അടുത്ത part ???
❤️❤️❤️❤️❤️
???
???
???
Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.
സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???
kadha pwoliyayi
avan neerajinte karyam parayo ellarodum
adutha part pettann tharane valiya part aayikotte
അടുത്ത part ഉടനെ വരും ???
????
????
???kathirikkunnu dhowthyathinayi
???വരും ഉടനെ
????
???