ദൗത്യം 12 [ശിവശങ്കരൻ] 233

അതും പറഞ്ഞു ദൈവം പുഞ്ചിരിക്കുമ്പോഴും നിറകണ്ണുകളോടെ നിൽക്കാനേ നീരജിന് കഴിഞ്ഞോള്ളൂ…

“ഇനി പറയൂ നീരജ്… നിനക്ക് അർഹതയുണ്ടോ സ്വർഗത്തിലേക്ക് കടക്കാൻ…”
ചിരിയൊതുക്കി ദൈവം അത് ചോദിച്ചപ്പോൾ നീരജ് മറ്റൊരു ചിന്തയിലായിരുന്നു…

“ഞാൻ മറ്റൊരു കാര്യം ചോദിച്ചോട്ടെ അങ്ങയോടു…”

“മ്മ്… ചോദിക്ക്…”

“എനിക്കെതായാലും നേരിട്ട് സ്വർഗത്തിലേക്ക് എത്താൻ സാധിക്കില്ല… എങ്കിലും എനിക്കെന്റെ തെറ്റുകൾ തിരുത്തണം എന്നാഗ്രഹമുണ്ട്… അതിന് എന്നെ സഹായിക്കാൻ പറ്റോ?”

“സഹായിക്കാനൊക്കെ പറ്റും… പക്ഷേ…”

“പ്ലീസ്… ഞാൻ മറ്റൊന്നും ചോദിക്കുന്നില്ല… എന്റെ തെറ്റുകളെ ന്യായീകരിക്കുന്നുമില്ല… ഇനി എന്റെ അച്ഛന്റേം അമ്മയുടേം അനിയത്തിയുടേം കൂടെ ജീവിച്ചു അവരോടുള്ള തെറ്റുകൾ തിരുത്താൻ എനിക്ക് കഴിയില്ല… പകരം… അവരോട് ഞാൻ ചെയ്ത തെറ്റുകൾ അങ്ങയുടെ കണക്കുപുസ്തകത്തിൽ tally ആവണമെങ്കിൽ ഞാൻ എന്ത് ചെയ്യണം?”

“ശരി… അറിവില്ലാതെ നീ ചെയ്ത തെറ്റുകൾ… അതിവിടെ തീരുന്നു… നിനക്ക് ഒരു ടാസ്ക് തരാം…”
ഇതും പറഞ്ഞു ദൈവം വീണ്ടും അവന്റെ കയ്യിൽ പിടിച്ചു…
അവർ ചെന്നു നിന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ബീച്ചിൽ ആയിരുന്നു…

അവിടെ കുറെ കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു…

അവിടെ നിന്നെല്ലാം മാറി, ഒരു പയ്യൻ ഒറ്റക്ക് ഇരിക്കുന്നുണ്ടായിരുന്നു…

രണ്ടുപേരും അവനരികിലേക്ക് നടന്നു…

ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന അവന്റെ സംസാരം ശ്രദ്ധിച്ച നീരജിന് കാര്യം മനസ്സിലായി പ്രേമനൈരാശ്യം…

അവൻ മുഖമുയർത്തി ദൈവത്തെ നോക്കിയപ്പോൾ അദ്ദേഹം ദൂരെ ഒരു പാറയുടെ മുകളിൽ വിശ്രമിക്കുകയായിരുന്നു…

നീരജ് അങ്ങോട്ടേക്ക് ചെന്നു…

“അവൻ ഇന്ന് രാത്രി മരണത്തെ തേടി ഇവിടെ വരും…”
ആ പയ്യനെ നോക്കി നീരജിനോട് ദൈവം പറഞ്ഞപ്പോൾ നീരജിന്റെ മുഖത്തു അന്ധാളിപ്പും ദൈവത്തിന്റെ മുഖത്തു പുഞ്ചിരിയും ആയിരുന്നു…

“അത് തടഞ്ഞുകൂടെ…” വെപ്രാളത്തോടെ നീരജ് ചോദിച്ചു…

“അതേ… അത് തടയണം… അതാണ്‌ നിന്റെ ജോലി…”

“ഏഹ്…”

“നീരജ്… ഇവിടെ മനുഷ്യർ നടത്തിയ കണക്കെടുപ്പിലും, അവിടെ ഞങ്ങൾ നടത്തിയ കണക്കെടുപ്പിലും, ഏറ്റവും കൂടുതൽ യുവാക്കളുടെ ആത്മഹത്യ നടക്കുന്നത് ഇവിടെയാണ്‌… ദൈവത്തിന്റെ സ്വന്തം നാടെന്നു അഹങ്കരിക്കുന്ന ഈ നാട്ടിൽ… കേരളത്തിൽ…അതുകൊണ്ട്… നിനക്ക് തരുന്ന പണി എന്തെന്നാൽ…  ഇവിടെ ആത്മഹത്യ ചെയ്യാനെത്തുന്ന ഓരോരുത്തരെയും നീ പിന്തിരിപ്പിക്കുക… അങ്ങനെ 100ആമത്തെ ആളെയും നിനക്ക് രക്ഷിക്കാനായാൽ… അയാളായിരിക്കും… ആ നൂറാമനായിരിക്കും നിനക്ക് മോക്ഷം നൽകുക…”

നീരജിന് സന്തോഷം തോന്നി… ‘അപ്പോഴും എന്തെ ഈ സ്ഥലം…’

“അതിനെപ്പറ്റി നിനക്ക് ഇന്നത്തെ ദിവസം കഴിയുമ്പോൾ മനസ്സിലാകും…”

ഇത്രയും പറഞ്ഞു നീരജിനെ അവിടെ തനിച്ചാക്കി ദൈവം മറഞ്ഞു…

***********************************

“പ്ലീസ് ഇവിടെ വച്ചു നിർത്തരുത്…” അരുണിന്റെ അപേക്ഷ കേട്ട് നീരജ് ചിരിച്ചു…

“നിർത്തുന്നില്ല… പക്ഷേ… താഴെ ഒരാൾ നിന്നെ അടുത്ത് കിട്ടീലാന്നു പരാതി പറഞ്ഞു കിടന്നു ഉറങ്ങിപ്പോയിരുന്നു… അവൾ ഉണർന്നിട്ടുണ്ട്… വേഗം അവളുടെ അടുത്തേക്ക് ചെന്നേ…”

നീരജ് അവനേ മണിക്കുട്ടിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു…

20 Comments

  1. Anna super

    1. ശിവശങ്കരൻ

      ??? താങ്ക്സ് ബ്രോ

  2. ?❤️❤️❤️
    Baki epozhaa kitaaa??

    1. ശിവശങ്കരൻ

      Ethrayum vegam ???

  3. പാവം പൂജാരി

    Good,♥️♥️?
    Eagerly waiting for the next part

    1. ശിവശങ്കരൻ

      കഴിവതും വേഗം തരാട്ടോ അടുത്ത part ???

  4. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. മോനുട്ടൻ

    Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.

    1. ശിവശങ്കരൻ

      സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???

  6. kadha pwoliyayi
    avan neerajinte karyam parayo ellarodum
    adutha part pettann tharane valiya part aayikotte

    1. ശിവശങ്കരൻ

      അടുത്ത part ഉടനെ വരും ???

  7. ????

    1. ശിവശങ്കരൻ

      ????

  8. ???kathirikkunnu dhowthyathinayi

    1. ശിവശങ്കരൻ

      ???വരും ഉടനെ

    1. ശിവശങ്കരൻ

      ???

Comments are closed.