ദൗത്യം 11[ശിവശങ്കരൻ] 221

 

“ഞങ്ങൾ… അവനോട്…” വിജയരാഘവൻ വാക്കുകൾക്ക് വേണ്ടി പരതി…

 

“പറഞ്ഞിട്ടില്ല, അല്ലേ…” അതും ചോദിച്ചു തിരുമേനി ചിരിച്ചു… കർക്കശക്കാരനായ അച്ഛനെ കാണുവാൻ കഴിയുന്നില്ലല്ലോ വിജയേട്ടാ… ”

 

“അത്… ഞാൻ…”

 

“അറിയാം ഏട്ടാ… എത്രയൊക്കെ നിങ്ങൾ പൂഴ്ത്തിവെച്ചാലും മക്കളാണ് നിങ്ങൾക്കെല്ലാം എന്ന്… പക്ഷേ ഞാൻ പറയുന്നു… അവന്റെ കൂടെ ദുർമരണം സംഭവിച്ച ഒരാത്മാവ് കൂടിയിരിക്കുന്നത് വെറുതെയല്ല… ഒന്നുകിൽ പ്രതികാരം അല്ലെങ്കിൽ മോക്ഷം… അത് നേടുവാനുള്ള മാർഗം ആണ് അത് തിരയുന്നത്… നമ്മുടെ ഉണ്ണിയുടെ ജാതകപ്രകാരം ഹിംസചിന്ത കൂടിനിൽക്കുന്ന സമയമാണെന്ന് ഞാൻ പറഞ്ഞൂലോ… അപ്പോ ഇതുംകൂടി ആയാൽ…”

ഒരു ദീർഘനിശ്വാസത്തോടെ തിരുമേനി പറഞ്ഞു നിർത്തി.

 

“പാടില്ല… അവന്റെ കൈകളിൽ രക്തക്കറ പുരളുവാൻ പാടില്ല…” ശ്രീദേവി നിറകണ്ണുകളോടെ തൊഴുകയ്യോടെ അദ്ദേഹത്തെ നോക്കി.

 

“അതിനല്ലേ ഞാൻ പറഞ്ഞത് എല്ലാം അറിയിക്കണം അവനെ… എങ്കിലേ ആ ആത്മാവിനെ മോക്ഷപദത്തിലെത്തിക്കാൻ സാധിക്കൂ…”

അല്പസമയം കഴിഞ്ഞു അദ്ദേഹം തുടർന്നു…

 

“എന്റെ ഗുരുനാഥനെ അറിയിച്ചിട്ടുണ്ട് ഞാൻ അടുത്ത വെള്ളിയാഴ്ച അദ്ദേഹം ഇവിടെക്കെത്തും…

കെട്ടിട്ടുണ്ടാകും ദേവമംഗലം സൂര്യസേനഭട്ടതിരി..!!

അദ്ദേഹമാണ് എന്റെ ഗുരുനാഥൻ…

ഞങ്ങൾ വരുന്നുണ്ട് അങ്ങോട്ടേക്ക്… അതിന് മുൻപ്… കാര്യങ്ങൾ ഞാൻ പറഞ്ഞതുപോലെ നടക്കണം…”

 

“പറയാം… ഇന്ന് തന്നെ പറയാം…” പോക്കറ്റിൽ നിന്നും കുറച്ചു നോട്ടുകൾ എടുത്ത് ദക്ഷിണ വക്കാൻ ഒരുങ്ങിയ വിജയരാഘവനെ വിഷ്ണുനാരായണൻ നമ്പൂതിരി തടഞ്ഞു…

“ഒറ്റരൂപ തുട്ട് വച്ചോളൂ ആ വെറ്റിലയിൽ… അത് മതി…”

 

ഏറെ നിർബന്ധിച്ചിട്ടും അതിൽ കൂടുതൽ ഒന്നും വാങ്ങിയില്ല അദ്ദേഹം, പകരം മറുപടിയായി പറഞ്ഞു…

 

“അവൻ നമ്മുടെ കുട്ടിയാ… അവനു വേണ്ടി ഏതറ്റം വരെയും പോകാം… അതിനെനിക്ക് പണം വേണ്ടാ…”

 

നിറകണ്ണുകളോടെ രണ്ടുപേരും പൂജാമുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ, പായിക്കാട്ട് നമ്പൂതിരിയുടെയും കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു…

 

23 Comments

  1. പാവം പൂജാരി

    Super ?
    Eagerly waiting for the next part.

    1. ശിവശങ്കരൻ

      Udaneyund ??? orupad sneham

    1. ശിവശങ്കരൻ

      Thanks for the valuable words ???

  2. |Hø`L¥_d€vîL••••

    ഞാൻ ഈ നിയോഗം theme വരുന്ന കഥകൾ നോക്കി പോകുന്ന ഒരാളാണ്….
    അതിൻ്റെ തുടക്കം MK ബ്രോടെ നിയോഗം എന്ന story ആണ്….നിയോഗം ഞാൻ വേറെ ഒരു സൈറ്റിൽ വയിച്ചൊണ്ടിരുന്നതാ …….പക്ഷേ എടക്ക് വെച്ച് ആ സൈറ്റിൽ അത് പബ്ലിഷ് ചെയ്യുന്നത് നിർത്തി…
    അങ്ങനെ ആ കഥ അന്വേഷിച്ചാണ് ഞാൻ ഇവിടെ എത്തിയത്………
    ഇവിടെ എത്തി കഴിഞ്ഞപ്പോൾ നിക് അതെ theme അല്ലെങ്കിൽ idea വരുന്ന കൊറെ കഥകൾ കിട്ടി…
    അതിലൊന്നാണ് നമ്മടെ ഹർഷൻ ബ്രൊടെ അപരിചിതൻ,പിന്നെ ഈ കഥ അങ്ങനെ …??
    ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ………
    ഒരുപാട് സ്നേഹത്തോടെ ഇപ്പഴും കൂടെ തന്നെ ഉണ്ടാവും……
    ❤️❤️

    1. ശിവശങ്കരൻ

      അയ്യോ, ഹർഷേട്ടനെയും mk യുടെയും ഒപ്പം എന്നെ compare ചെയ്യരുത് ട്ടോ, അവരൊക്കെയാണ് എന്റെയും ഇൻസ്പിറേഷൻ, വാക്കുകൾക്ക് വളരെയധികം നന്ദി ???

  3. കൊച്ചിക്കാരൻ

    ഇടയ്ക്കെപ്പോഴോ വായിച്ചു തുടങ്ങിയതാ. അധികമാരും ശ്രദ്ധിക്കാത്തത് എന്താണെന്നും അറിയില്ല..

    നല്ല തീം.. നല്ല അവതരണം. കാണാതിരുന്നേൽ നല്ലൊരു കഥ മിസ്സ്‌ ആയിപ്പോയേനെ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. ശിവശങ്കരൻ

      നല്ല വാക്കുകൾക്ക് വളരെയധികം നന്ദി ??? അടുത്ത part കഴിയുന്നതും വേഗം ഇടാം ???

  4. ?????

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤❤

  5. ❤️❤️❤️?❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤❤❤❤❤❤❤❤❤❤❤

  6. ♥️♥️

    1. ശിവശങ്കരൻ

      ❤❤❤

  7. ❤❤❤

    Last 2 പാർട്ടും super ആയിട്ടുണ്ട്‌

    1. ശിവശങ്കരൻ

      താങ്ക്സ് ???

  8. അരൻ മായാവി

    Nice…….

    1. ശിവശങ്കരൻ

      താങ്ക്സ് ???

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.