“ഇല്ലെടോ… തിരുമേനി പറഞ്ഞപോലെ തന്നെ എല്ലാം സംഭവിക്കണമെന്നില്ലല്ലോ… ഇല്ല… നമ്മുടെ മോന് ഒന്നും വരില്ല… താൻ സമാധാനിക്ക്…”
“എങ്ങനെ സമാധാനം കിട്ടാനാ ഏട്ടാ… അവൻ അന്ന് തിരിച്ചു വന്നത് മുതലുള്ള കാര്യങ്ങൾ എല്ലാം തിരുമേനി പറഞ്ഞ ലക്ഷണങ്ങൾ വച്ചുള്ളതാ… എന്റെ മോൻ… ചില നേരത്ത് ഒറ്റക്കിരുന്നു സംസാരം… ഇന്ന് തന്നെ അവന്റെ റൂമിൽ നിന്നു കേട്ട ശബ്ദം… അവന്റെ ചില നേരത്തെ ചേഷ്ടകൾ എല്ലാം… എനിക്കെന്തോ പേടി തോന്നുന്നു… ഞാൻ പറയട്ടെ അവനോട്…”
ചോദ്യരൂപത്തിൽ ശ്രീദേവി ഭർത്താവിനെ നോക്കി.
“നേരമൊന്നു വെളുക്കട്ടെ, നമുക്കൊന്ന് ക്ഷേത്രത്തിൽ പോണം… പായിക്കാട്ട് തിരുമേനിയെയും കാണാം… ഈ പ്രശ്നം നമ്മളെ അറിയിച്ച ആൾ തന്നെ ഇതിനുള്ള പ്രതിവിധിയും പറഞ്ഞു തന്നിട്ടുണ്ടല്ലോ… അതല്ലേ അവനെ ഒറ്റക്ക് വിടാതെ നമ്മളും കൂടി പോകുന്നത് അവന്റെ കൂടെ… ”
അങ്ങനെ പിറ്റേദിവസം, അതായത് അരുണിന്റെ ലാസ്റ്റ് എക്സാം നടക്കുന്ന ദിവസം നേരം പുലരുന്നതിനായി കാത്തിരിക്കുകയാണ് മൂന്നു മനസ്സുകൾ…
*******************************
“നീരജേട്ടാ… എക്സാം കഴിഞ്ഞു കാണാം… അച്ചുവിന് എന്താ പറ്റിയതെന്നു പറയണേ…”
അരുണിന്റെ ടെൻഷൻ കണ്ടപ്പോൾ ആ വിഷമാവസ്ഥയിലും നീരജിന് ഒരു കൗതുകം തോന്നി…
“അതൊക്കെ പറയാം, നീയാദ്യം ആ എക്സാം മര്യാദക്ക് എഴുതിയിട്ട് വാ…”
അവൻ റൂം പൂട്ടി ഇറങ്ങിയതും നീരജ് മെല്ലെ വായുവിൽ അലിഞ്ഞു ചേർന്നു…
******************************
മെയിൻറോഡിൽ നിന്നു ഒരുപാട് ഉള്ളിലേക്ക് കയറിയാണ് മന. ഇരുവശവും തെങ്ങിൻതോപ്പുകളുള്ള മൺവഴിയിലൂടെ ഏറെദൂരം വന്നാലാണ് മനയിലേക്കെത്തുക. രാവിലെ കുളി കഴിഞ്ഞാൽ, മറ്റു ജോലികളില്ലെങ്കിൽ ആ നീണ്ട വഴിയിലൂടെ കുറച്ചുനേരം നടക്കുന്നത്, പായിക്കാട്ടു ദേവനാരായണൻ നമ്പൂതിരിയുടെ പതിവായിരുന്നു…
Super ?
Eagerly waiting for the next part.
Udaneyund ??? orupad sneham
super nna
Thanks for the valuable words ???
ഞാൻ ഈ നിയോഗം theme വരുന്ന കഥകൾ നോക്കി പോകുന്ന ഒരാളാണ്….
അതിൻ്റെ തുടക്കം MK ബ്രോടെ നിയോഗം എന്ന story ആണ്….നിയോഗം ഞാൻ വേറെ ഒരു സൈറ്റിൽ വയിച്ചൊണ്ടിരുന്നതാ …….പക്ഷേ എടക്ക് വെച്ച് ആ സൈറ്റിൽ അത് പബ്ലിഷ് ചെയ്യുന്നത് നിർത്തി…
അങ്ങനെ ആ കഥ അന്വേഷിച്ചാണ് ഞാൻ ഇവിടെ എത്തിയത്………
ഇവിടെ എത്തി കഴിഞ്ഞപ്പോൾ നിക് അതെ theme അല്ലെങ്കിൽ idea വരുന്ന കൊറെ കഥകൾ കിട്ടി…
അതിലൊന്നാണ് നമ്മടെ ഹർഷൻ ബ്രൊടെ അപരിചിതൻ,പിന്നെ ഈ കഥ അങ്ങനെ …??
ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ………
ഒരുപാട് സ്നേഹത്തോടെ ഇപ്പഴും കൂടെ തന്നെ ഉണ്ടാവും……
❤️❤️
അയ്യോ, ഹർഷേട്ടനെയും mk യുടെയും ഒപ്പം എന്നെ compare ചെയ്യരുത് ട്ടോ, അവരൊക്കെയാണ് എന്റെയും ഇൻസ്പിറേഷൻ, വാക്കുകൾക്ക് വളരെയധികം നന്ദി ???
ഇടയ്ക്കെപ്പോഴോ വായിച്ചു തുടങ്ങിയതാ. അധികമാരും ശ്രദ്ധിക്കാത്തത് എന്താണെന്നും അറിയില്ല..
നല്ല തീം.. നല്ല അവതരണം. കാണാതിരുന്നേൽ നല്ലൊരു കഥ മിസ്സ് ആയിപ്പോയേനെ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
നല്ല വാക്കുകൾക്ക് വളരെയധികം നന്ദി ??? അടുത്ത part കഴിയുന്നതും വേഗം ഇടാം ???
?????
❤❤❤
??
❤❤❤❤
❤️❤️❤️?❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤
♥️♥️
❤❤❤
❤❤❤
Last 2 പാർട്ടും super ആയിട്ടുണ്ട്
താങ്ക്സ് ???
Nice…….
താങ്ക്സ് ???
???
????
❤❤❤