ദേവൻ [Ijasahammed] 62

ദേവൻ

Author : Ijasahammed

 

  • ആദ്യമായാണ് ഒരുകഥ എഴുതി പോസ്റ്റ്‌ ചെയ്യുന്നത്
  • നേരത്തെ പോസ്റ്റ്‌ ചെയ്തതിൽ ചെറിയ ചില തെറ്റ് കുറ്റങ്ങൾ ഉള്ളത് കൊണ്ടും.. വിചാരിച്ച പോലെ ഒരു എൻഡിങ് കൊടുക്കാൻ പറ്റാത്തത് കൊണ്ടും ഞാൻ വീണ്ടും ലെങ്ത് കൂട്ടി പോസ്റ്റ്‌ ചെയ്യുകയാണ്…
  • ആദ്യമായി എഴുതിയത് ആയതുകൊണ്ട് തെറ്റുകൾ ഉണ്ടാകും.. ക്ഷമിച്ചു വായന തുടരുക.. എല്ലാരും ദേവനെ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു..
  • ദേവൻ
  • ഭാഗം 1
  •  അന്നും വളരെ വൈകിയാണ് ഉറങ്ങിയത്.. ഉറങ്ങിഎന്ന് പറയാൻ വയ്യ.. പണ്ടത്തെ ഓർമ്മകൾ കൂട്ടം തെറ്റി വീണ്ടും വന്നുകേറിയിട്ട് കുറച്ചു ദിവസം ആയി.. ഒരിക്കലും കാണരുത് എന്ന് കരുതി മറന്നുപോയ അല്ലെങ്കിൽ മറക്കാൻ ആഗ്രഹിച്ചിരുന്ന ആ മുഖം വീണ്ടും കണ്ടത് കൊണ്ടായിരിക്കാം വീണ്ടും പണ്ടത്തെ പോലെ ഉറക്കം അന്യമായി നിൽക്കുന്നത്..
  •            നീണ്ടു കിടന്ന മുടി വാരി എടുത്തു നെറുകിൽ കെട്ടി വെച്ച് ഉറക്കചടവോടെ എണീറ്റു..,  കാവ്യ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു..തന്റെ സാന്നിധ്യം അറിഞ്ഞത് കൊണ്ടാകാം നീട്ടി പിടിച്ച പത്രവുമായി ചൂട് ചായ ഊതികുടിച്ചുകൊണ്ട് അവൾ തനിക്ക് നേരെ ഒരു കവർ നീട്ടി..
  •  എന്താണ് കാര്യം എന്ന് അറിയാതെ മിഴിച്ചുനിന്ന എന്നോട് അത് തുറന്ന് നോക്കെന്ന് ആംഗ്യം കാണിച്ചുകൊണ്ട് അവൾ പത്രം വായന തുടർന്നു…
  • കവർ പൊട്ടിച്ചു നോക്കാൻ നിന്നപ്പോൾ ആണ് ഫോൺ റിങ് ചെയ്തത് .. കവർ അവിടെ വെച്ചു ഫോണിന് അടക്കലേക്ക് ചെന്ന്… എടുത്തു നോക്കി ആളെ തിരിച്ചറിയണ്ട കാര്യം ഒന്നുമില്ല അമ്മയാകും,
  • ഊഹം തെറ്റിയില്ല, വിളി ഇന്ന് അല്പം വൈകിയിരിക്കുന്നു..
  • ഫോൺ എടുത്തു ചെവിയോട് ചേർത്ത് വെച്ചതും അമ്മയുടെ പരിഭവം പറച്ചിൽ തുടങ്ങിയിരുന്നു..
  • “നിക്ക് വയസ്സായി  ഇനിയും എത്ര നാളാണ്ടാകാ ന്ന് അറിയില്ല, ആണായും പെണ്ണായും നിക്ക് ഒന്നേ ഒള്ളൂ അത് മറക്കണ്ട നീയ്, വയ്യ ഇനിം ഇങ്ങനെ തീ തിന്നാൻ, “
  • പതിവിന് വിപിരീതമായുള്ള പരിഭവം പറച്ചിലിൽ നിന്ന് ഒന്ന് ഒറപ്പിക്കാം നാട്ടിലേക്കുള്ള പോക്കിന് ടിക്കറ്റ് ബുക്ക്‌  ചെയ്യാൻ നേരായിന്നു..
  • “ന്താ അമ്മേ  ന്നെ രാവിലത്തന്നെ വിളിച്ചോണ്ട് ഓരോന്ന് പറയണേ..  കഴിഞ്ഞ മാസം വന്നു പോയല്ലേ ഒള്ളൂ ഞാൻ പിന്നെന്താ.. “
  • ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ് ഞാൻ അമ്മയിൽ നിന്നും കേട്ടത്
  • “നീ വരണം നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നു ണ്ട്.. ഇനിയും നിന്നെ ങ്ങനെ വിട്ടാൽ ഞാൻ വല്ല ദീനോം വന്നു കണ്ണടക്കും.. ന്നെ ഞ്ഞും തീ തീറ്റിക്കണ്ട നീയ്.. “
  • മറ്റൊന്നും പറയാൻ കൂട്ടാക്കാതെ അമ്മ കാൾ കട്ട്‌ ചെയ്തു.. തൊണ്ട ഇടറുന്നുണ്ടായിരുന്നു പാവം..  പറയുന്നത് എല്ലാം ശെരിയാ വയസ്സ് പത്തോ പന്ത്രണ്ടോ അല്ല ഇനിയും കാത്തിരിക്കുന്നത് എന്തിന് വേണ്ടിയാ ഇനിയും നീറി ജീവിക്കണത് എന്തിനാ…
  • ചിലപ്പോൾ ഒക്കെ തോന്നും എല്ലാം നല്ലതിന് വേണ്ടി ആകും ഇങ്ങനെ ഒക്കെ സംഭവിച്ചേ.. അല്ലേൽ ആരും അറിയാതെ ഒരു മുറിക്കുള്ളിൽ അടഞ്ഞേനെ ഞാനും എന്റെ എഴുത്തുകളും..
  • എഴുതാൻ ഊർജം തന്നത് ഇതേ തീ ആണ് അമ്മ പറഞ്ഞ അതേ ചങ്കിലെ തീ..
  • സങ്കടങ്ങൾ അങ്ങനെ അലയടിച്ചു ഉയരുമ്പോൾ പേന ആണ് നല്ലത് ആരും കാണാതെ അത് മനസ്സ് പകർത്തി എഴുതും..
  • എല്ലാവരിലും നന്നായി എന്നെ ആശ്വസിപ്പിക്കും..
  • ജീവിക്കാൻ എന്നെ മറ്റെന്തിനുമുപരി പ്രോത്സാഹിപ്പിക്കും.., അതേ ഇന്ന് പ്രണയം അതേ അക്ഷരങ്ങളോടാണ് എന്നെ ഞാൻ ആക്കിയ ആ അക്ഷരങ്ങളോട്.. “
  • പുറത്ത് നിന്ന് കാവ്യ യുടെ വിളി കേട്ടാണ് കാട്കേറിയ ചിന്തയിൽ നിന്ന് ഉണർന്നത്..
  • ഉമ്മറത്തെത്തിയപ്പോൾ അതേ പത്രവും നിവർത്തി ഇരിക്കുന്ന അവളുടെ തല തിരിച്ചുള്ള നോട്ടം കണ്ടതും ഞാൻ പറഞ്ഞു
  • “ഓ അമ്മയാടി എന്നോട്  നാട്ടിലേക്ക് വണ്ടികേറിക്കോളാൻ പറഞ്ഞു..  പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെത്രെ “
  • “എന്നിട്ട് നീ അങ്ങ് കെട്ടി പോകാൻ തീരുമാനിച്ചോ..? “

11 Comments

  1. ഇത് ഇന്നലെ കഴിഞ്ഞ ദിവസം വന്ന അതേ സ്റ്റോറി അല്ലേ.. ആദ്യത്തെ വായ്ക്ക്കാൻ സുഖം ഉണ്ടായിരുന്നു . ഇത് എന്തുകൊണ്ടാണ് ഇങ്ങനെ എഴുതിയത് എന്ന മനസിലായില്ല . ബാക്കി ഭാഗം എഴുതി തുടങ്ങയിരുന്നില്ലെ.. അതിൽ കമെൻ്റ്സിൽ ഒന്നും മനസിലായില്ല എന്ന് പറഞ്ഞത് ഒരു പാർട്ട് എഴുതുമ്പോൾ ഒരു നല്ല end നോക്കി നിർത്താത്ത കൊണ്ടാണ്.. കുറച്ചും കൂടി എഴുതി avasanipichirunel kozhapam ഇല്ലായിരുന്നു.. ഇതിൻ്റെ ആവിശ്യം ഉണ്ടെന്ന് തോന്നിയില്ല ട്ടോ.. ഇവിടെ നെഗറ്റീവ് ആയി ഒന്നും അടുകണ്ട.. ടെൻഷൻ അടികുകയും വേണ്ട.. റൊമാൻസ് ഇഷ്ടം ഉള്ള ആളുകൾ ആണ് ഇവിടെ ഒരു നല്ല പ്രണയ കഥ അല്ലേ എഴുതി തുടങ്ങിയത് . അത് കുളം ആകരുത് . ഒരു പെണ്ണിൻ്റെ പോയിൻ്റ് ഓഫ് വിയൂയിൽ നിന്നും ഉള്ള കഥകൾ വളരെ കുറവ് ആണ് ഇവിടെ അത് നിങ്ങള്ക് നല്ല രീതിയിൽ എഴുതാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു .
    പറ്റുവചാൽ ഇത് remove ചെയ്തിട്ട് അടുത്ത പാർട്ട് ആയി വരിക.. പിന്നെ തുടർക്കഥ ആണോ എന്ന് chodhyam വന്നത് അവസാനം തുടരും എന്ന് വക്കാതത് കൊണ്ടും ആവുംട്ടോ.. അപ്പോ അതൊക്കെ ഒന്ന് ശ്രദ്ധിക്കുമല്ലോ..
    സ്നേഹത്തോടെ❤️

    1. ആദ്യം പോസ്റ്റ്‌ ചെയ്തതു കൊണ്ട് വന്ന തെറ്റുകൾ തിരുത്താൻ ശ്രമിച്ചു കൊണ്ട് വീണ്ടും പോസ്റ്റ്‌ ചെയ്യുന്നുണ്ട്…. എല്ലാവരും സഹകരിക്കും എന്ന് കരുതുന്നു…

  2. ഇത് ഇപ്പൊ ലാസ്റ്റ് 4വരി കൂട്ടി എഴുതി, പരീക്ഷ ക്ക് ഉത്തരം എഴുതുന്നപോലെ പോയിന്റ് ഇട്ട് കാര്യങ്ങൾ എഴുതി എന്നല്ലാതെ എന്താ മാറ്റം, പഴയത് തന്നെ ആയിരുന്നു വായിക്കാൻ നല്ലത്.
    ഇവിടെ യും പുറത്തു ഒക്കെ ഒരുപാട് എഴുത്കാര് ഉണ്ടല്ലോ അവരുടെ എല്ലാം കഥകൾ ഒന്ന് എടുത്തു നോക്കി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കു, എന്നിട്ട് അടുത്ത ഭാഗം മുതൽ തെറ്റുകൾ ഒക്കെ തിരുത്തി നന്നായി എഴുതുക.

    1. ????thnks for your advice

  3. തുടക്കം നല്ലതായിട്ടുണ്ട് എന്നാലും എന്തൊക്കെയോ മിസ്സിങ് ഉള്ളതുപോലെ.പോയിന്റ് കൊടുത്ത് എഴുതുന്നത് മാറ്റാൻ ശ്രമിക്കുക.
    ആശംസകൾ♥️♥️

  4. ഒരു ഏൻഡ് കഥയിൽ കിട്ടിയില്ല ബാക്കി കുഴപ്പം ഒന്നും തോന്നിയില്ല

  5. ഇതെന്താ പരീക്ഷക്ക് വേണ്ടി എക്സ്ട്രാ പോയിന്റ് സ് ആണോ

  6. സുഹൃത്തേ ടെൻഷൻ ആവണ്ട.. പിന്നെ ഇവിടെ ഉള്ളവർ എന്തെങ്കിലും പറയുമ്പോൾ പ്രെസർ കൂട്ടുകയും അരുത്…

    നിങ്ങളുടെ തുടക്കം നന്നയിട്ടുണ്ട്..

    പക്ഷെ ഈ കഥയിൽ കുറച്ചു പ്രോബ്ലം ഫീൽ ചെയ്യുന്നു.. ആദ്യം തന്നെ ഓരോ പരഗ്രാഫിനും ഓരോ പോയിന്റ് വന്നു.. അത് നിങ്ങളുടെ അടുത്ത് നിന്നും വന്നത് ആണേൽ കഥ എഴുതുമ്പോൾ ശ്രെദ്ധിക്കുക..

    രണ്ടാമത്തെ കാര്യം.. ആദ്യ പാർട്ട്‌ ആയതു കൊണ്ട് തന്നെ ഒരു തുടക്കം എന്നുള്ളത് കൊണ്ടും അടുത്ത പ്രാവശ്യം മുതൽ കുറേശ്ശേ ആയി പേജ് കൂട്ടണം..

    ശ്രദ്ധിയ്ക്കുക ഇഷ്ട്ടത്തോടെ നൗഫു ❤??

  7. ഇത് അതു തന്നെയല്ലേ…ഒന്നും മാറിയതായി തോന്നുന്നില്ല..ആ എഴുതിയ രീതി ഒഴികെ..ഇതിലും vaayanasukham ആദ്യം ezhuthiyathayirunnu….അവിടെ comments il വന്ന അഭിപ്രായം മനസ്സിലായില്ല എന്ന് തോന്നുന്നു

Comments are closed.