ദേവാമൃതം [Abdul Fathah Malabari] 90

അവളെ തന്നിലേക്ക് ചേർത്തു നിർത്തി നെറ്റിത്തടത്തിലേക്ക് വീണു കിടന്ന അളഗങ്ങൾ ഇരു കൈകൊണ്ടും മാടിയൊതുക്കി ആ നെറ്റിത്തടത്തിൽ ഒരു മൃതുവായ ചുംബനം നൽകി

 

” ഏട്ടൻ പോയി വരാവേ,. എന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം.

 

” ശെരി ഏട്ടാ., സൂക്ഷിച്ചു പോണേ.

എന്ന് പറഞ്ഞു അഞ്ചു ഗേറ്റ് തുറന്നു കൊടുത്തു.

 

 

അഭിയുടെ ബൈക്ക് അകലങ്ങളിലേക്ക് മറയുന്ന വരെ അവൾ അവനെ നോക്കി ആ വഴിയിൽ അങ്ങനെ നിന്നു.

ശേഷം ഗേറ്റ് അടച്ചു വീട്ടിലേക്ക് തിരികെ നടന്നു.

 

*****************

അഭിയുടെ വാഹനം കാട്ടുപാതയിലൂടെ അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരുന്നു.,.

യാത്രയിൽ അഭി തന്റെ സഹോദരന്റെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയായിരുന്നു.

അവന് ഇങ്ങനെ ഒരു വിധിയാണല്ലോ ഈശ്വരന്മാർ വിധിച്ചത് എന്നോർത്തപ്പോൾ അഭിയുടെ ഉള്ളം പിടഞ്ഞു.

 

മൂന്നു വർഷങ്ങൾക്ക് മുൻപ്…..

 

ദേവരാജൻ അവൻ തന്റെ ഏട്ടനെയും ഏട്ടത്തിയമ്മയെയും പോലെ പഠനത്തിൽ അത്ര മുന്നിൽ ഒന്നും ആയിരുന്നില്ല,.,.

അതുകൊണ്ട് ഡിഗ്രി വരെ എങ്ങനെ ഒക്കെയോ പഠിച്ചു.

 

ഡിഗ്രി കഴിഞ്ഞു രണ്ടു വർഷങ്ങൾ കഴിഞ്ഞാണ് അവൻ മുഴുവൻ പേപ്പറുകളും എഴുതി എടുത്തത്

ഈ കാലയളവിൽ അതായത് ഡിഗ്രി പാസ് ആകുന്നതിനു മുന്നേ അവൻ ഒരു സ്വകാര്യ ഐ ട്ടി സ്ഥാപനത്തിൽ ഡാറ്റാ എൻട്രിയുടെ കോഴ്സ് പഠിക്കാൻ ചേർന്നു

വീട്ടിൽനിന്നും 45 മിനിറ്റ് യാത്രയുണ്ട് അവൻ പഠിക്കുന്ന സ്ഥാപനത്തിലേക്ക്.,.

9 Comments

  1. Abdul Fathah Malabari

    അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും

  2. നന്നായിട്ടുണ്ട് bro

    1. Abdul Fathah Malabari

      വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം

  3. സൂര്യൻ

    Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു

    1. Abdul Fathah Malabari

      Ok

  4. Kollam broo ❤️
    Next part eppol varumm

    1. Abdul Fathah Malabari

      വളരെ നന്ദി ബ്രോ
      അടുത്ത ഭാഗം ഉടനെ വരും

    2. ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി

      1. Abdul Fathah Malabari

        പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം

Comments are closed.