,. അന്നേ ഞാൻ അവനോട് പറഞ്ഞതാ പ്രതികാരം ഒന്നും നമുക്ക് വേണ്ട പോയവർ പോയി എല്ലാം വിധി ആണെന്ന് കരുതി ജീവിക്കാൻ.
ഹാ,,.. എന്ത് ചെയ്യാനാ,. എല്ലാം എന്റെ കണ്ണന്റെ വിധി.
” എന്റെ കുഞ്ഞിന് ഒരാപത്തും വരുത്തല്ലേ ഈശ്വരാ അവൾ നെഞ്ചിൽ കൈവെച്ചു കൊണ്ട് പ്രാർത്ഥിച്ചു.
********************
അഭിക്ക് സ്വന്തം എന്ന് പറയാൻ ദേവൻ മാത്രമേ ഒള്ളു അച്ഛനും അമ്മയും വളരെ ചെറുപ്പത്തിലേ കാലയവനികക്കുള്ളിൽ മറഞ്ഞതിനാൽ ഒരു ഏട്ടൻ എന്നതിലും ഉപരിയായി ഒരു അച്ഛന്റെ സ്ഥാനവും അഭിക്ക് ദേവനിൽ ഉണ്ടായിരുന്നു
പാർട്ട് ടൈം ആയി കിട്ടുന്ന ജോലി എല്ലാം ചെയ്തും ബാക്കി സമയം പഠിച്ചും അഭി ദേവനെ അല്ലലില്ലാതെ വളർത്തി.
പത്താം ക്ലാസ് കഴിഞ്ഞതോടെ ദേവനും ചെറിയ ജോലികൾക്ക് ഒക്കെ പോകുവാൻ തുടങ്ങി.,.
അമ്മയില്ലാത്ത ദുഃഖം ദേവൻ മറന്നു തുടങ്ങിയത് അവന്റെ ഏട്ടന്റെ വിവാഹത്തോട് കൂടിയാണ്.
അഞ്ചന അഭിയുടെ കൈ പിടിച്ചു കയറി വന്നത് മുതൽ ആ വീട്ടിൽ സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു.
ദേവൻ അവന്റെ അമ്മയെ അഞ്ചുവിൽ കണ്ടു തുടങ്ങി.
തിരിച്ചു അഞ്ചുവും അവനെ സ്വന്തം മകനെ പോലെ സ്നേഹിച്ചു. അമ്മയില്ലാത്ത കുറവുകൾ അവൻ മറന്നു തുടങ്ങി.
കാലച്ചക്ക്രം മുന്നോട്ട് കറങ്ങി.
എല്ലാം നഷ്ടമായ അവന് ഇന്ന് അധികാരവർഗം ഒരു പുതിയ പേര് ചാർത്തി കൊടുത്തിരിക്കുന്നു
” കുപ്രസിദ്ധ നക്സൽ നേതാവ് പിടികിട്ടാപുള്ളി ”
**************************
അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും
നന്നായിട്ടുണ്ട് bro
വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം
Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു
Ok
Kollam broo ❤️
Next part eppol varumm
വളരെ നന്ദി ബ്രോ
അടുത്ത ഭാഗം ഉടനെ വരും
ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി
പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം