” ശെരി ഏട്ടത്തിയമ്മേ,.. എന്നാ ഞാൻ പോയി ഒന്ന് കിടക്കട്ടെ ,.എന്ന് പറഞ്ഞു
റൂമിലോട്ട് നടക്കാൻ തുടങ്ങിയതും
” ഡാ കണ്ണാ,..
” എന്താ ഏട്ടത്തിയമ്മേ,..,. നടത്തം മതിയാക്കി ഞാൻ തിരിഞ്ഞു നിന്നു.
നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് എപ്പോഴും ഇങ്ങനെ റൂമിൽ അടച്ചുപൂട്ടി ഇരിക്കാതെ ഒന്ന് പുറത്തേക്ക് ഒക്കെ ഇറങ്ങാൻ
ഹാ..,. ഇറങ്ങണം ഞാൻ ഒരു ഒഴപ്പൻ മട്ടിൽ മറുപടി നൽകി
നീ എന്താന്ന് വെച്ച ചെയ്യൂ
എന്ന് പറഞ്ഞുകൊണ്ട് ഏട്ടത്തിയമ്മ നാളെ കോളേജിൽ കുട്ടികൾക്ക് ക്ലാസ്സ് എടുക്കാനുള്ള എന്തോ ബുക്ക് ഒക്കെ റെഫർ ചെയ്യുന്ന പ്രവർത്തി തുടർന്നു.
“അതെ….
“എന്താ കണ്ണാ,.
അത്..,. എനിക്കു ഇവിടെ അങ്ങനെ കൂട്ടുകാർ ഒന്നും ഇല്ലാത്തോണ്ട് അല്ലെ ഞാൻ പുറത്ത് ഇറങ്ങാത്തത്.,.
ആത്മാർത്ഥ സുഹൃത്ത് എന്ന് പറയാനായി ആ ആരവ് മാത്രമേ ഉണ്ടായിരുന്നുള്ളു അവനാണെ യൂകെയിൽ പി ജി ചെയ്യാൻ പോയി പോയി.
” ഡാ.,. ഒരു ആരവ് പോയാൽ വേറെ ഒരു ആരവിനെ കണ്ടത്തണം അങ്ങനെ വേണ്ടേ ആൺകുട്ടികൾ
നീ ഇങ്ങനെ ആരോടും മിണ്ടാതെ ഒക്കെ നടന്നാൽ നാളെ വല്ല അത്യാവശ്യവും വന്നാൽ ആരേലും കാണുവോ കൂടെ നിൽക്കാൻ.,. ഏട്ടത്തി തന്റെ ആശങ്ക പ്രകടിപ്പിച്ചു.
“അതും ശെരിയാ.. ഞാൻ പറഞ്ഞു.
എന്തോന്ന് ശെരി ആരോട് പറയാൻ എന്നമട്ടിൽ കൈ മലർത്തി കാണിച്ചുകൊണ്ട് ഏട്ടത്തി ചെയ്യുന്ന പ്രവർത്തിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും
നന്നായിട്ടുണ്ട് bro
വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം
Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു
Ok
Kollam broo ❤️
Next part eppol varumm
വളരെ നന്ദി ബ്രോ
അടുത്ത ഭാഗം ഉടനെ വരും
ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി
പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം