ദേവദത്ത 7 (രാക്കണ്ണികൾ ) [VICKEY WICK ] 99

ആമ്പൽ ഒരുപാട് ആകും മുൻപ് അച്ഛനും രാഘവേട്ടനും കൂടി പറിച്ച് കളയും. കുറച്ച് നിർത്തിയേക്കുന്നത് എന്റെ നിർബന്ധത്തിന് ആണ്. കാരണം കുളി എന്നത് ശരീരത്തിന്റെ മാത്രമല്ല മനസിന്റെയും ശുദ്ധീകരണമാണ്. അന്തരീക്ഷം വളരെ പ്രാധാനമാണ്. മനസിനും ഒരു ഉന്മേഷം പകരാൻ ശരിയായ കുളിക്ക് കഴിയും.

 

ഈ മരതകകുളത്തിലെ വെള്ളാമ്പലുകൾ നൃത്തം ചെയ്യുന്ന സ്‌ഫടിക ജലത്തിൽ കുളിക്കുമ്പോൾ കിട്ടുന്ന സുഖം… അതോന്നു വെറേ തന്നെ. ഇനിയും കുളിയും ആസ്വദിച്ചു നിൽക്കാൻ സമയം ഇല്ല. വേഗം കയറി ചെന്നാലേ സമയത്തിന് ഒരുങ്ങികെട്ടി പോകാനൊക്കൂ.

 

മിക്ക ക്രിസ്തുമസ് അവധിക്കും അഛന്റെ വീട്ടിലേക്ക് വിരുന്ന് പോകാറാണ് പതിവ്. കയിലക്കാട് മന… പഴംകഥകളും മിത്തുകളും നിറഞ്ഞ, ആരെങ്കിലും എന്നെങ്കിലും കണ്ടെടുക്കും എന്ന് കരുതി കാത്തിരുന്നു ഉറങ്ങിപ്പോയ നിഗൂഢതകൾക്ക് കാടൻ മരത്തലപ്പുകൾ പുതപ്പുത്തീർത്ത വയനാടൻ ചുരത്തിലെ വനഭംഗിയിൽ ശാന്തമായി നിശ്വസിച്ചിരിക്കുന്ന ചെറിയ നാലുകെട്ട്…

 

അവിടുത്തെ മണ്ണിന് പോലും ജീവനുണ്ട്. കാലുകുത്തുമ്പോൾ അറിയാം ആ ജീവന്റെ നനു നനുപ്പ്. മനുഷ്യ ശരീരം ജീവപ്രവർത്തനങ്ങൾ നടത്തുമ്പോൾ ഉണ്ടാകുന്നത് ചൂടാണെങ്കിൽ കാടിന് നേരെ തിരിച്ചാണ്. അതിന്റെ രക്തജല പ്രവാഹം ഏറ്റവും ഊർജസ്വലമായ ഭാഗത്ത്‌ തണുപ്പ് അരിച്ചു നടക്കും. ചെരുപ്പിന്റെ മറയില്ലാതെ ഉള്ളങ്കാലുതൊട്ട് നടന്നാൽ അറിയാം അത്.

 

കുളിമതിയാക്കി ഈറൻ മേൽമുണ്ട് ഉടുത്ത് ഞാൻ പടവുകയറി. വീട്ടിലെത്തിയതും ഒരുക്കത്തിന്റെ വേഗം കൂടി. അല്ലെങ്കിലും സമയം അതിക്രമിക്കാറാകുമ്പോൾ എല്ലാവരും അങ്ങനെ ആണല്ലോ. അമ്മയൊരു കുങ്കുമ്മചെപ്പിൽ നിന്നും തോട്ടെടുത്തു വട്ടത്തിൽ പരത്തി.

 

എനിക്ക് ഇഷ്ടം ചെറിയ കടുക് പൊട്ടായിരുന്നു. ഞാൻ എന്റെ കളക്ഷനിൽ ഒന്നെടുത്തു നെറ്റിയിൽ ഒട്ടിച്ചു. അങ്ങനെ ഒരുക്കങ്ങൾ ഓരോന്നായി കഴിഞ്ഞു. സമാധാനത്തോടെ പുറത്തെത്തിയതും അതാ കിടക്കുന്നു കസേരയിൽ ചമയങ്ങളേതുമില്ലാതെ അഛൻ മഹാൻ. ഇതെന്ത് കൂത്തെന്നു കരുതി ഞാൻ ചോദിച്ചു.

 

“എന്തെ അച്ഛന് വരാൻ ഭാവമില്ലേ…? ”

 

“അതെന്ത് ചോദ്യ മോളെ, ഞാൻ ഇല്ലാണ്ടിരിക്കോ? ”

 

“ഈ കോലത്തിലാ വരാ…? കൊള്ളാം. ”

 

“ഓഹ്, കോലം ഇപ്പൊ മാറ്റം. 2 മിനിറ്റ്. ”

 

14 Comments

  1. കൈലാസനാഥൻ

    വിക്കി,
    ദേവിയുടെ കുളിക്കാൻ കുളത്തിലേക്ക് പോയതു മുതൽ കാലാവസ്ഥയുടേയും പ്രകൃതിയുടെ വർണ്ണനയും അവളുടെ മനോവിചാരങ്ങളും ചേഷ്ടകളും ഒക്കെ മനോഹരമായിരുന്നു.

    വയനാടൻ യാത്രയും അച്ഛന്റെ രാക്കണ്ണികളേ കാണാൻ ശങ്കരനുമായിട്ടുള്ള വനാന്തരത്തിലുള്ള മേഘക്കാവിലേക്കുള്ള ഭയചകിതമായ രാത്രി സഞ്ചാരവും ഒക്കെ വളരെ മനോഹരമായിരുന്നു. ബസിലിരുന്ന് അവൾ രാക്കണ്ണികളുടെ അടുത്തേക്കുള്ള മനസഞ്ചാരവും ഒക്കെ നനായിരുന്നു. സുന്ദരമായ പ്രകൃതി വിവരണം. ഭാവുകങ്ങൾ

    1. വളരെ നന്ദി ബ്രോ. എന്താ കാണാത്തെ എന്ന് വിചാരിക്കുകയായിരുന്നു.

  2. Vickey bro,
    വളരെ മനോഹരമായ അവതരണം.ദേവദത്തയുടെ അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു.
    ????

    1. താങ്ക്സ് ?

    2. Vickey bro കാണാനേ ഇല്ലല്ലോ. നല്ല എഴുത്തുകളായിരുന്നു തന്റേത്. ഞാനും തിരക്കുകൾ കൊണ്ട് ഇതിൽ കയറാറില്ലായിരുന്നു. അങ്ങനെ കഥകൾ വല്ലതും ഉണ്ടോ എന്ന് തിരഞ്ഞു വന്നപ്പോൾ ഒന്നുമില്ലല്ലോ? എന്താ പറ്റിയെ? ?

  3. വിക്കി ബ്രോ,
    ധനുമാസക്കുളിര് പോലൊരു വായനാനുഭവം.❤
    മഞ്ഞു വല വല്ലാണ്ട് കൊതിപ്പിക്കുന്നുണ്ട്. ദേവിയെപ്പോലെ കൈകൊണ്ട് കീറി മുന്നോട്ട് കുതിക്കാനും മരതകക്കുളത്തിലെ തണുപ്പിൽ മുങ്ങി പൊങ്ങാനും മോഹം.
    ഹോ.. എന്ത്‌ ഭംഗിയുള്ള വരികളാണ് സഹോ. ഈ എഴുത്തിന്റെ ഭംഗിയാണ് ദേവദത്തയിൽ എന്നെ പലപ്പോഴും കുരുക്കിയിടാറുള്ളത്.
    കയിലക്കാടിൽ നിന്ന് മേഘക്കാവിലേക്ക് സഞ്ചരിച്ചപ്പോൾ കണ്ട രാക്കണ്ണികൾ മനസ്സിൽ കേറി പറ്റിപ്പിടിച്ചു പോയി. ഒരേ സമയം ആകാംഷയും നേരിയ ഭയവും ഉണർത്തുന്ന വിവരണം. ❤
    ഒരുപാട് ഇഷ്ടമായി.
    ദേവദത്തയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ?

    1. വളരെ നന്ദി. തുടങ്ങിക്കഴിഞ്ഞു അങ്ങ് തുടർന്നെഴുതാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരുവിധം എന്തൊക്കെയോ എഴുതി ഇട്ടു എന്നെ ഉള്ളൂ. അത്ര ശരിയായോ എന്ന് സംശയമാണ്. ?

  4. Ithu mattu ethenkilum kadhayude baakki aano?
    Heading kandaal angane thonnum
    Pakshe vaayichappol thonniyilla

    Something new and interesting ?

    1. ഇത്‌ ദേവദത്ത എന്ന കഥയാണ്. ദേവദത്തയുടെ ഓർമകളും സംസാരവും എല്ലാം… ഓരോന്നും കംപ്ലീറ്റ് ആയ ഓരോ ചെറുകഥകൾ ആയിരിക്കും. Previous part il ക്ലിക്ക് ചെയ്താൽ മറ്റുകഥകൾ ലഭിക്കും.

  5. രസകരമായ തുടക്കം.. ????❤❤

    1. ഇത്‌ തുടക്കം അല്ല. ഷോർട് സ്റ്റോറി ആണ്. ?

      1. ശോ.. നല്ലൊരു ഫന്റാസി കഥയ്ക്ക് ഉള്ള സ്കോപ്പ് ഉണ്ടായിയുന്നല്ലോ… ?

        1. മേഘക്കാവ് ഒക്കെ പശ്ചാത്തലമായ മറ്റൊരു കഥ തുടങ്ങാൻ ഇരിക്കുന്നുണ്ട്. ഉടനെ ഇല്ല. ചിലത് തീർക്കാൻ ഉണ്ട്.

Comments are closed.